---
title: "'നിയമപരമായി രണ്ടു പേരും പരസ്പരം കുടുങ്ങി'; നടി അപൂർവ ബോസ് വിവാഹിതയായി, വിവാഹം ചിത്രങ്ങൾ "
english_title: "Actress Apoorva Bose got married"
publisher: "moviemax.in"
canonical_url: "https://moviemax.in/news/112967/actress-apoorva-bose-got-married"
published_at: "2023-05-06T16:06:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64562e29e718d_apoorva1.jpg"
keywords: []
---

# 'നിയമപരമായി രണ്ടു പേരും പരസ്പരം കുടുങ്ങി'; നടി അപൂർവ ബോസ് വിവാഹിതയായി, വിവാഹം ചിത്രങ്ങൾ 

> **Lead Summary:** **ന**ടി അപൂർവ ബോസ് വിവാഹിതയായി. ധിമൻ തലപത്രയാണ് വരൻ. രജിസ്റ്റർ വിവാഹം ആയിരുന്നു. നടി തന്നെയാണ് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചുക്കൊണ്ട് ഇക്കാര്യം അറിയിച്ചത്. അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹത്തിന് പങ്കെടുത്തത്.'നിയമപരമായി രണ്ടു പേരും പരസ്പരം കുടുങ്ങി' എന്ന രസകരമായ അടിക്കുറിപ്പോടെയാണ് അപൂർവ വിവാഹം ചിത്രങ്ങൾ പങ്കുവച്ചത്.

## Article Content

**ന**ടി അപൂർവ ബോസ് വിവാഹിതയായി. ധിമൻ തലപത്രയാണ് വരൻ. രജിസ്റ്റർ വിവാഹം ആയിരുന്നു. നടി തന്നെയാണ് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചുക്കൊണ്ട് ഇക്കാര്യം അറിയിച്ചത്. അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹത്തിന് പങ്കെടുത്തത്.'നിയമപരമായി രണ്ടു പേരും പരസ്പരം കുടുങ്ങി' എന്ന രസകരമായ അടിക്കുറിപ്പോടെയാണ് അപൂർവ വിവാഹം ചിത്രങ്ങൾ പങ്കുവച്ചത്.

കഴിഞ്ഞ വർഷം ജൂലൈയിലായിരുന്നു വിവാഹനിശ്ചയം.വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആട്‌സ് ക്ലബ്ബിലൂടെയാണ് അപൂർവ വെള്ളിത്തിരയിൽ എത്തിയത്. തുടർന്ന് പ്രണയം, പത്മശ്രീ ഡോക്ടർ സരോജ് കുമാർ, പകിട, ഹേയ് ജൂഡ്, പൈസ പൈസ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/112967/actress-apoorva-bose-got-married)