---
title: "ഓടുന്ന ബൈക്കിലിരുന്ന് ചുംബിക്കുന്ന യുവതികൾ ;പ്രതികരണവുമായി പ്രേക്ഷകർ; വീഡിയോ വൈറല്‍"
english_title: "Young women kissing on a running bike; audience reacts; The video went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/112952/young-women-kissing-on-a-running-bike-audience-reacts-the-video-went-viral"
published_at: "2023-05-06T15:29:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645634e73f9bb_kiss.jpg"
keywords: []
---

# ഓടുന്ന ബൈക്കിലിരുന്ന് ചുംബിക്കുന്ന യുവതികൾ ;പ്രതികരണവുമായി പ്രേക്ഷകർ; വീഡിയോ വൈറല്‍

> **Lead Summary:** ഓടുന്ന ബൈക്കില്‍ പരസ്പരം മുഖത്തോട് മുഖം നോക്കിയിരുന്ന് ചുംബിക്കുന്ന യുവതികളുടെ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുകയാണ് . വീഡിയോ മണിക്കൂറുകള്‍ക്കുള്ളില്‍ സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ വൈറലായി. തമിഴ്നാട് രജിസ്ട്രേഷനുള്ള ബൈക്കിലാണ് യുവതികള്‍ യാത്ര ചെയ്യുന്നത്. പിന്നീട് ഈ അക്കൗണ്ടില്‍ നിന്നും പിന്‍വലിക്കപ്പട്ട വീഡിയോ യൂറ്റ്യൂബ് ചാനലകള്‍ വഴി വീണ്ടും പ്രചരിപ്പിക്കപ്പെട്ടു.

## Article Content

ഓടുന്ന ബൈക്കില്‍ പരസ്പരം മുഖത്തോട് മുഖം നോക്കിയിരുന്ന് ചുംബിക്കുന്ന യുവതികളുടെ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുകയാണ് . വീഡിയോ മണിക്കൂറുകള്‍ക്കുള്ളില്‍ സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ വൈറലായി. തമിഴ്നാട് രജിസ്ട്രേഷനുള്ള ബൈക്കിലാണ് യുവതികള്‍ യാത്ര ചെയ്യുന്നത്. പിന്നീട് ഈ അക്കൗണ്ടില്‍ നിന്നും പിന്‍വലിക്കപ്പട്ട വീഡിയോ യൂറ്റ്യൂബ് ചാനലകള്‍ വഴി വീണ്ടും പ്രചരിപ്പിക്കപ്പെട്ടു.

ജാര്‍ഖണ്ഡിലെ സ്റ്റാര്‍സ് എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്നുമാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത് ബൈക്ക് സ്റ്റണ്ട് ക്ലിപ്പിൽ തമിഴ്‌നാട് രജിസ്‌ട്രേഷൻ പ്ലേറ്റുള്ള ഹീറോ സ്‌പ്ലെൻഡർ ബൈക്കാണ് യുവതികള്‍ ഓടിക്കുന്നത്. ഹെൽമെറ്റ് ഇല്ലാത്ത യുവതികളില്‍ ഒരാള്‍ ബൈക്കിന്‍റെ പെട്രോള്‍ ടാങ്കിന് മുകളിലാണ്. മറ്റേയാള്‍ ബൈക്ക് ഓടിക്കുന്നു. എന്നാല്‍ ആരും തന്നെ ബൈക്കിന്‍റെ ഹാന്‍റില്‍ നിയന്ത്രിക്കുന്നില്ല. ഒരു യുവതിയുടെ കാലുകള്‍ ബൈക്കിന്‍റെ ബാക്ക് ബ്രൈക്കിലും ക്ലച്ചിലുമാണ്.

ബൈക്ക് അത്യാവശ്യം വേഗത്തിലാണെങ്കിലും ബാലന്‍സിലാണ് പോകുന്നത്. ബൈക്ക് പോകുമ്പോള്‍ യുവതികള്‍ പരസ്പരം ചുംബിക്കുകയും ആലിംഗനം ചെയ്യുന്നുണ്ട് . ഇരുവരും ഏറെ ആസ്വദിച്ചാണ് യാത്ര ചെയ്യുന്നതെന്ന് വീഡിയോയില്‍ കാണാം. വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ യുവതികള്‍ക്കെതിരെ കേസെടുക്കണമെന്ന് സാമൂഹിക മാധ്യമങ്ങളില്‍ ആവശ്യമുയര്‍ന്നിരിക്കുകയാണ് .

വീഡിയോയില്‍ യുവതികള്‍ ആരാണെന്ന സൂചനകളില്ലെങ്കിലും അവര്‍ സ്വവര്‍ഗാനുരാഗികളാണെന്ന് സാമൂഹിക മാധ്യമങ്ങളില്‍ ചിലര്‍ ആരോപണം ഉന്നയിച്ചിട്ടുണ്ട് . ഇന്ത്യൻ മോട്ടോർ വെഹിക്കിൾസ് ആക്ട് പ്രകാരം പൊതു സുരക്ഷയെ അപകടപ്പെടുത്തുന്നതോ സ്വയം അപകടപ്പെടുത്തുന്നതോ ആയ സ്റ്റണ്ടുകൾ ചെയ്യുന്നതോ അത്തരത്തിലുള്ള മറ്റ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനോ ഇന്ത്യയില്‍ നിരോധനമുണ്ട്. 194-ാം വകുപ്പ് അനുസരിച്ചാണ അത്തരം റോഡ് സുരക്ഷാ ലംഘനങ്ങള്‍ക്ക് പിഴ ഈടാക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/112952/young-women-kissing-on-a-running-bike-audience-reacts-the-video-went-viral)