---
title: "മിസ് യൂനിവേഴ്സ് ഫൈനലിസ്റ്റ് കുതിരപ്പുറത്ത് നിന്ന് വീണു മരിച്ചു"
english_title: "Miss Universe finalist dies after falling from horse"
publisher: "moviemax.in"
canonical_url: "https://moviemax.in/news/112950/miss-universe-finalist-dies-after-falling-from-horse"
published_at: "2023-05-06T15:22:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645623b42e824_missuvivers.jpg"
keywords: []
---

# മിസ് യൂനിവേഴ്സ് ഫൈനലിസ്റ്റ് കുതിരപ്പുറത്ത് നിന്ന് വീണു മരിച്ചു

> **Lead Summary:** **ന്യൂയോർക്: **കുതിരപ്പുറത്ത് നിന്ന് വീണുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മിസ് യൂണിവേഴ്‌സ് 2022 ഫൈനലിസ്റ്റും ആസ്‌ട്രേലിയന്‍ ഫാഷന്‍ മോഡലുമായ സിയന്ന വെയര്‍ അന്തരിച്ചു.

## Article Content

**ന്യൂയോർക്: **കുതിരപ്പുറത്ത് നിന്ന് വീണുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മിസ് യൂണിവേഴ്‌സ് 2022 ഫൈനലിസ്റ്റും ആസ്‌ട്രേലിയന്‍ ഫാഷന്‍ മോഡലുമായ സിയന്ന വെയര്‍ അന്തരിച്ചു.

ഏപ്രില്‍ രണ്ടിന് ആസ്‌ട്രേലിയയിലെ വിന്റ്‌സര്‍ പോളോ മൈതാനത്ത് കുതിരസവാരി ചെയ്യുമ്പോഴായിരുന്നു 23കാരി അപകടത്തിൽ പെട്ടത്. കുടുംബാംഗങ്ങളാണ് മരണവാർത്ത പുറത്തുവിട്ടത്.വീഴ്ച്ചയില്‍ ഗുരുതരമായി പരിക്കേറ്റ സിയന്നക്ക് ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

സിയന്നയുടെ മോഡലിങ് ഏജന്‍സിയായ സ്‌കൂപ് മാനേജ്‌മെന്റും വിയോഗം അറിയിച്ച് ചിത്രങ്ങള്‍ പങ്കുവെച്ചു. കുതിര സവാരി ഏറെ ഇഷ്ടമുള്ളയാളാണ്. മൂന്നാം വയസിലാണ് ആദ്യമായി കുതിരപ്പുറത്ത് കയറിയത്. കുതിരസവാരിയില്ലാത്ത ജീവിതം സങ്കല്‍പിക്കാനാകില്ലെന്ന് ഒരിക്കല്‍ അവര്‍ പറഞ്ഞിരുന്നു.

> 2022ലെ മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ 27 ഫൈനലിസ്റ്റുകളില്‍ ഒരാളായിരുന്നു സിയന്ന. സിഡ്‌നി സര്‍വകലാശാലയില്‍ നിന്ന് സൈക്കോളജിയിലും ഇംഗ്ലീഷ് സാഹിത്യത്തിലും ഇരട്ട ബിരുദങ്ങള്‍ നേടിയിട്ടുണ്ട്.",

### Related Links & Sources
- [Original Story Source](https://moviemax.in/news/112950/miss-universe-finalist-dies-after-falling-from-horse)