---
title: "ശ്രീനാഥ് ഭാസിയ്ക്കും ഷെയ്ന്‍ നിഗത്തിനും സിനിമാ സംഘടനകള്‍ വിലക്കേര്‍പ്പെടുത്തിയ സംഭവം ; പ്രതികരണം അറിയിച്ച് ആസിഫ് അലി"
english_title: "Srinath Bhasi and Shane Nigam were banned by film organizations; Asif Ali gave his response"
publisher: "moviemax.in"
canonical_url: "https://moviemax.in/news/112920/srinath-bhasi-and-shane-nigam-were-banned-by-film-organizations-asif-ali-gave-his-response"
published_at: "2023-05-06T13:02:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645604a0a9164_asif_4.jpg"
keywords: []
---

# ശ്രീനാഥ് ഭാസിയ്ക്കും ഷെയ്ന്‍ നിഗത്തിനും സിനിമാ സംഘടനകള്‍ വിലക്കേര്‍പ്പെടുത്തിയ സംഭവം ; പ്രതികരണം അറിയിച്ച് ആസിഫ് അലി

> **Lead Summary:** കുറച്ചു ദിവസങ്ങൾക്കു മുൻപാണ് നടന്മാരായ ശ്രീനാഥ് ഭാസിയ്ക്കും ഷെയ്ന്‍ നിഗത്തിനും സിനിമാ സംഘടനകള്‍ വിലക്കേര്‍പ്പെടുത്തിയത്. വലിയ ചർച്ചയായ വിഷയത്തിൽ പ്രതികരിച്ചു നിരവധി പേർ രംഗത്ത് എത്തിയിരുന്നു. അതിൽ നടന്മാരെ അനുകൂലിച്ചും പ്രതികൂലിച്ചും നിൽക്കുന്നവർ ഉണ്ട് .

## Article Content

കുറച്ചു ദിവസങ്ങൾക്കു മുൻപാണ് നടന്മാരായ ശ്രീനാഥ് ഭാസിയ്ക്കും ഷെയ്ന്‍ നിഗത്തിനും സിനിമാ സംഘടനകള്‍ വിലക്കേര്‍പ്പെടുത്തിയത്. വലിയ ചർച്ചയായ വിഷയത്തിൽ പ്രതികരിച്ചു നിരവധി പേർ രംഗത്ത് എത്തിയിരുന്നു. അതിൽ നടന്മാരെ അനുകൂലിച്ചും പ്രതികൂലിച്ചും നിൽക്കുന്നവർ ഉണ്ട് .

ഇപ്പോഴിതാ വിഷയത്തിനോട് നടൻ ആസിഫ് അലിയുടെ പ്രതികരണം ആണ് ശ്രദ്ധ നേടുന്നത്. ഓരോരുത്തരും ഓരോ ഇന്റിവിജ്വല്‍സ് ആണ്. നമുക്ക് എല്ലാവര്‍ക്കും അവരവരുടേതായ സ്വഭാവമുണ്ട്. ഭാസിയെ വച്ച് സിനിമ ചെയ്യുമ്പോള്‍ അവന്റെ സ്വഭാവം മനസ്സിലാക്കി, അവന്റെ പ്രശ്നങ്ങള്‍ മനസ്സിലാക്കി സിനിമ ചെയ്യാന്‍ താത്പര്യം ഉള്ളവര്‍ മാത്രം അവനെ വിളിക്കുക എന്നാണ് ആസിഫ് പറയുന്നത്. ഒരാൾക്ക് ഒരു മോശം സ്വഭാവം ഉണ്ട് എന്ന് അറിഞ്ഞാല്‍ അയാളെ വിളിക്കുന്നവര്‍ അത് മനസ്സിലാക്കി വിളിക്കുന്നതാവും നല്ലത്. ഭാസി അങ്ങിനെയാണ്, ഭാസിയുടെ സ്വഭാവം മനസ്സിലാക്കി അവനെ ഉപയോഗിക്കാന്‍ താത്പര്യം ഉള്ളവര്‍ക്ക് ഉപയോഗിക്കാം.

ഭാസിയെ വച്ച് സിനിമ ചെയ്യുമ്പോള്‍ അവന്റെ സ്വഭാവം മനസ്സിലാക്കി, അവന്റെ പ്രശ്നങ്ങള്‍ മനസ്സിലാക്കി സിനിമ ചെയ്യാന്‍ താത്പര്യം ഉള്ളവര്‍ മാത്രം അവനെ വിളിക്കുക അല്ലാത്തവർ വിളിക്കണ്ട .അത്രയേ എനിക്ക് ഈ വിഷയത്തില്‍ പ്രതികരിക്കാനുള്ളൂ ആസിഫ് അലി പറഞ്ഞു.

ഭാസിയുടെ സ്വഭാവത്തെ കുറിച്ച് ഇത്രയും പറയുക എന്നതല്ലാതെ, മറ്റ് കാര്യങ്ങളെ കുറിച്ച് പരസ്യമായി പ്രതികരിക്കാന്‍ ഞാന്‍ താത്പര്യപ്പെടുന്നില്ലെന്നും ആസിഫ് അലി കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/112920/srinath-bhasi-and-shane-nigam-were-banned-by-film-organizations-asif-ali-gave-his-response)