---
title: "'നിങ്ങളെ നിങ്ങൾ തന്നെ പ്രോത്സാഹിപ്പിക്കൂ'; ഫുൾ സ്പ്ലിറ്റ് ചെയ്യുന്ന ചിത്രം പങ്കുവച്ച് മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ"
english_title: "Malayalam's lady superstar shared a picture of doing a full split"
publisher: "moviemax.in"
canonical_url: "https://moviemax.in/news/112885/malayalams-lady-superstar-shared-a-picture-of-doing-a-full-split"
published_at: "2023-05-06T11:06:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6455e7806a1e3_manjuvariar.jpg"
keywords: []
---

# 'നിങ്ങളെ നിങ്ങൾ തന്നെ പ്രോത്സാഹിപ്പിക്കൂ'; ഫുൾ സ്പ്ലിറ്റ് ചെയ്യുന്ന ചിത്രം പങ്കുവച്ച് മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ

> **Lead Summary:** **മ**ലയാളികളുടെ പ്രിയ താരമാണ് മഞ്ജു വാര്യർ‌. വർഷങ്ങൾ നീണ്ട അഭിനയ ജീവിതത്തിൽ ഒട്ടനവധി മികച്ച കഥാപാത്രങ്ങളെയാണ് മഞ്ജു മലയാളികൾക്ക് നൽകി കഴിഞ്ഞത്. നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിൽ സജീവമായ മഞ്ജു പങ്കുവയ്ക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റുകൾ ശ്രദ്ധനേടാറുണ്ട്. അത്തരത്തിലുള്ളൊരു ഫോട്ടോയാണ് ഇപ്പോൾ വൈറലാകുന്നത്.

## Article Content

**മ**ലയാളികളുടെ പ്രിയ താരമാണ് മഞ്ജു വാര്യർ‌. വർഷങ്ങൾ നീണ്ട അഭിനയ ജീവിതത്തിൽ ഒട്ടനവധി മികച്ച കഥാപാത്രങ്ങളെയാണ് മഞ്ജു മലയാളികൾക്ക് നൽകി കഴിഞ്ഞത്. നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിൽ സജീവമായ മഞ്ജു പങ്കുവയ്ക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റുകൾ ശ്രദ്ധനേടാറുണ്ട്. അത്തരത്തിലുള്ളൊരു ഫോട്ടോയാണ് ഇപ്പോൾ വൈറലാകുന്നത്.

ഫുൾ സ്പ്ലിറ്റ് ചെയ്യുന്ന ചിത്രമാണ് മഞ്ജു വാര്യർ പങ്കുവച്ചിരിക്കുന്നത്. ‘നിങ്ങളെ നിങ്ങൾ തന്നെ പ്രോത്സാഹിപ്പിക്കൂ, അത് മറ്റാരും നിങ്ങൾക്കു വേണ്ടി ചെയ്യാൻ പോകുന്നില്ല’ എന്നാണ് ചിത്രത്തിനൊപ്പമുള്ള നടി കുറിച്ചത്. പിന്നാലെ കമന്റുകളുമായി ആരാധകരും രം​ഗത്തെത്തി.

'നിങ്ങൾ ഒരു അത്ഭുതമാണ്, എല്ലാവർക്കും പ്രചോദനം, ഡിവോഴ്സിന് ശേഷം കാലം കടന്നുപോയി എന്നോർത്ത് ദിക്കറിയാതെ പതറിയ ഒരുപാട് സ്ത്രീകൾക്ക്, ഇനിയും ജീവിക്കണമെന്നും, ജീവിച്ചു വിജയിച്ചു കാണിച്ചു കൊടുക്കണമെന്നുമുള്ള ഒരു ശക്തമായ ലക്ഷ്യബോധം ഉണ്ടാക്കി കൊടുത്ത ഒരു വ്യക്തിത്വമാണ് മിസ്സ്‌ Manju Warrier.... അഭിനന്ദനങ്ങൾ ‘, എന്നിങ്ങനെ പോകുന്നു കമന്റുകൾ.

### Related Links & Sources
- [Original Story Source](https://moviemax.in/news/112885/malayalams-lady-superstar-shared-a-picture-of-doing-a-full-split)