---
title: "'നാട്ടിലുള്ള യുവാക്കൾക്ക് വേണ്ടി കുറച്ചു ഒതുങ്ങി കൂടെ'..; പുത്തൻ ലുക്കിൽ മമ്മൂട്ടി, വൈറലായി ഫോട്ടോ "
english_title: "Mammootty in new look, photo goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/112842/mammootty-in-new-look-photo-goes-viral"
published_at: "2023-05-06T07:21:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6455b2f9928a7_mamootty.jpg"
keywords: []
---

# 'നാട്ടിലുള്ള യുവാക്കൾക്ക് വേണ്ടി കുറച്ചു ഒതുങ്ങി കൂടെ'..; പുത്തൻ ലുക്കിൽ മമ്മൂട്ടി, വൈറലായി ഫോട്ടോ 

> **Lead Summary:** മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടൻ മമ്മൂട്ടി. അമ്പതോളം വർഷങ്ങൾ പിന്നിട്ടി തന്റെ അഭിനയ ജീവിതത്തിൽ, അദ്ദേഹം കെട്ടിയാടാത്ത വേഷങ്ങൾ ചുരുക്കം മാത്രം. സമീപകാലത്ത് വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളികളെ, കേരളക്കരയെ അമ്പരപ്പിക്കുന്ന മമ്മൂട്ടിയുടേതായി പുറത്തുവരുന്ന ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ ട്രെന്റിം​ഗ് ആകാറുണ്ട്.

## Article Content

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടൻ മമ്മൂട്ടി. അമ്പതോളം വർഷങ്ങൾ പിന്നിട്ടി തന്റെ അഭിനയ ജീവിതത്തിൽ, അദ്ദേഹം കെട്ടിയാടാത്ത വേഷങ്ങൾ ചുരുക്കം മാത്രം. സമീപകാലത്ത് വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളികളെ, കേരളക്കരയെ അമ്പരപ്പിക്കുന്ന മമ്മൂട്ടിയുടേതായി പുറത്തുവരുന്ന ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ ട്രെന്റിം​ഗ് ആകാറുണ്ട്.

അത്തരത്തിൽ മമ്മൂട്ടി പങ്കുവച്ചെരു ഫോട്ടോയാണ് ഇപ്പോൾ വൈറൽ. സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ വെള്ള വസ്ത്രം ധരിച്ച് കണ്ണട വച്ചിരിക്കുന്ന മമ്മൂട്ടിയെ ആണ് ഫോട്ടോയിൽ കാണാൻ സാധിക്കുന്നത്. ഭീഷ്മപർവ്വത്തിലെ മൈക്കിളപ്പനെ ധ്വനിപ്പിക്കുന്നുമുണ്ട് ചിത്രം. 'ടേക്കിം​ഗ് ദ ബാക്ക് സീറ്റ്' എന്നാണ് ഫോട്ടോ പങ്കുവച്ച് മമ്മൂട്ടി കുറിച്ചത്.

> പിന്നാലെ കമന്റുകളുമായി ആരാധകരും സിനിമാസ്വാദകരും രം​ഗത്തെത്തി. ഇതിൽ സിനിമാ താരങ്ങൾ ഉൾപ്പടെയുള്ളവർ ഉണ്ട്. "നാട്ടിലുള്ള യുവാക്കൾക്ക് വേണ്ടി കുറച്ചു ഒതുങ്ങി കൂടെ.. ഇപ്പോഴും ഓർമ്മയൊക്ക ഉണ്ടോ?? മമ്മൂക്ക... ഇതൊക്കെ കണ്ടാൽ പിന്നെ ലൈക്‌ അടിക്കാതെ... രാജകീയം, ഈ വർഷം സെപ്റ്റംബർ 7..72 വയസ് തികയുകയാണ്.. യാറാലെ ഇതൊക്കെ, 90 വയസായാൽ ഇതിലും ചെറുപ്പമാകും മമ്മൂക്ക. ഇത് വേറെ ലെവലാ.., നിങ്ങൾ ഇത് എന്ത് ഭാവിച്ചാണ് മനുഷ്യാ....ഞങ്ങൾക്കും ഈ നാട്ടിൽ ജീവിക്കണം", എന്നിങ്ങനെ പോകുന്നു കമന്റുകൾ.

### Related Links & Sources
- [Original Story Source](https://moviemax.in/news/112842/mammootty-in-new-look-photo-goes-viral)