---
title: "തൃഷയുടെ ചെറുപ്പകാലം അവതരിപ്പിച്ച കുട്ടിയെ മനസ്സിലായോ? സീരിയൽ താരത്തിന്റെ മകൾ ആണെന്ന് അറിഞ്ഞത് ഇങ്ങനെ"
english_title: "Did you understand the child who played Trisha's youth? This is how I came to know that she is the daughter of a serial star"
publisher: "moviemax.in"
canonical_url: "https://moviemax.in/news/112823/did-you-understand-the-child-who-played-trishas-youth-this-is-how-i-came-to-know-that-she-is-the-daughter-of-a-serial-star"
published_at: "2023-05-05T23:19:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64554265748e3_kanya_1.jpg"
keywords: []
---

# തൃഷയുടെ ചെറുപ്പകാലം അവതരിപ്പിച്ച കുട്ടിയെ മനസ്സിലായോ? സീരിയൽ താരത്തിന്റെ മകൾ ആണെന്ന് അറിഞ്ഞത് ഇങ്ങനെ

> **Lead Summary:** തിയേറ്ററുകളിൽ ഇപ്പോൾ വലിയ രീതിയിലുള്ള തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് പൊന്നിയിൻ സെൽവൻ 2 എന്ന ചിത്രം. വലിയൊരു താരനിര തന്നെയുണ്ട് ചിത്രത്തിൽ. തൃഷ ആണ് സിനിമയിലെ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നടിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നായിട്ടാണ് ഈ കഥാപാത്രത്തെ വാഴ്ത്തപ്പെടുന്നത്. അതേസമയം ഈ കഥാപാത്രത്തിന്റെ കൗമാര കാലത്തെക്കുറിച്ചും സിനിമ പറയുന്നുണ്ട്.

## Article Content

തിയേറ്ററുകളിൽ ഇപ്പോൾ വലിയ രീതിയിലുള്ള തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് പൊന്നിയിൻ സെൽവൻ 2 എന്ന ചിത്രം. വലിയൊരു താരനിര തന്നെയുണ്ട് ചിത്രത്തിൽ. തൃഷ ആണ് സിനിമയിലെ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നടിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നായിട്ടാണ് ഈ കഥാപാത്രത്തെ വാഴ്ത്തപ്പെടുന്നത്. അതേസമയം ഈ കഥാപാത്രത്തിന്റെ കൗമാര കാലത്തെക്കുറിച്ചും സിനിമ പറയുന്നുണ്ട്.

നടിയുടെ കൗമാരക്കാലത്തെ അവതരിപ്പിച്ചത് ഒരു സീരിയൽ നടി കന്യയുടെ മകൾ ആണ്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സീരിയൽ താരങ്ങളിൽ ഒരാളാണ് കന്യ. നില എന്നാണ് മകളുടെ പേര്. ചിത്രത്തിൽ വളരെ മികച്ച പ്രകടനമാണ് ഈ കുട്ടി ഈ കഥാപാത്രമായി കാഴ്ച വച്ചിരിക്കുന്നത്. ഭാവിയിലെ തൃഷ എന്നാണ് ഈ കുട്ടിയെ കുറിച്ച് ഇപ്പോൾ ഈ സിനിമ കണ്ട പ്രേക്ഷകർ എല്ലാവരും തന്നെ പറയുന്നത്. എന്നാൽ നില കന്യയുടെ മകളാണ് എന്ന് പലർക്കും അറിയില്ല.

താരം പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് പ്രേക്ഷകർ എല്ലാവരും ഈ കാര്യം അറിയുന്നത്. സിനിമ കണ്ട എല്ലാവരും തന്നെ ഈ കുട്ടിയുടെ ചെറുപ്പകാലം അവതരിപ്പിച്ച വ്യക്തി ആരാണ് എന്ന് അന്വേഷിച്ചുകൊണ്ട് രംഗത്തെത്തുന്നുണ്ടായിരുന്നു. മലയാളികളുടെ പ്രിയപ്പെട്ട സീരിയൽ നടിയുടെ മകൾ ആണ് ഈ കഥാപാത്രം എന്നറിഞ്ഞപ്പോൾ പ്രേക്ഷകർ എല്ലാവരും ഇപ്പോൾ വലിയ സന്തോഷത്തിലാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/112823/did-you-understand-the-child-who-played-trishas-youth-this-is-how-i-came-to-know-that-she-is-the-daughter-of-a-serial-star)