---
title: "വിവാഹമോചനത്തിനുള്ള കാരണം തുറന്നു പറഞ്ഞു സമ്പത്ത്; കാരണം ഇതാണ്"
english_title: "Sampath revealed the reason for the divorce; This is the reason"
publisher: "moviemax.in"
canonical_url: "https://moviemax.in/news/112822/sampath-revealed-the-reason-for-the-divorce-this-is-the-reason"
published_at: "2023-05-05T22:59:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64553dc30fea6_sambath_1.jpg"
keywords: []
---

# വിവാഹമോചനത്തിനുള്ള കാരണം തുറന്നു പറഞ്ഞു സമ്പത്ത്; കാരണം ഇതാണ്

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരു താരമാണ് സമ്പത്ത്. തെലുങ്ക് തമിഴ് സിനിമകളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത് എങ്കിലും ധാരാളം മലയാളം സിനിമകളിലും ഇദ്ദേഹം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഒരു അഭിമുഖത്തിൽ ഇദ്ദേഹം ഇദ്ദേഹത്തിൻറെ വിവാഹമോചനത്തെക്കുറിച്ച് തുറന്ന് പറയുകയാണ്. വിവാഹമോചനത്തിനുള്ള കാരണത്തെ കുറിച്ചാണ് ഇദ്ദേഹം സംസാരിക്കുന്നത്.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരു താരമാണ് സമ്പത്ത്. തെലുങ്ക് തമിഴ് സിനിമകളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത് എങ്കിലും ധാരാളം മലയാളം സിനിമകളിലും ഇദ്ദേഹം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഒരു അഭിമുഖത്തിൽ ഇദ്ദേഹം ഇദ്ദേഹത്തിൻറെ വിവാഹമോചനത്തെക്കുറിച്ച് തുറന്ന് പറയുകയാണ്. വിവാഹമോചനത്തിനുള്ള കാരണത്തെ കുറിച്ചാണ് ഇദ്ദേഹം സംസാരിക്കുന്നത്.

> “എൻറെ മകൾക്ക് നാല് വയസ്സ് ഉള്ള സമയത്ത് ആയിരുന്നു ഞങ്ങൾ വേർപിരിഞ്ഞത്. പരസ്പരം ഒന്നിച്ചു ജീവിക്കാൻ സാധിക്കില്ല എന്ന് തിരിച്ചറിഞ്ഞ നിമിഷമാണ് ഞങ്ങൾ പിരിയുവാൻ തീരുമാനിച്ചത് . എന്നാൽ ഒട്ടും വഴക്ക് അടിക്കാതെ വളരെ മാന്യമായിട്ടാണ് ഞങ്ങൾ പിരിഞ്ഞത്.ഇപ്പോഴും ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയി ജീവിക്കുക തന്നെയാണ് ചെയ്യുന്നത്” – സമ്പത്ത് പറഞ്ഞു . “വേർതിരിഞ്ഞു എങ്കിലും ഇപ്പോഴും മകളുടെ ഉത്തരവാദിത്വം എനിക്കാണ്.

അവൾ ഓസ്ട്രേലിയയിലാണ് സെറ്റിൽ ചെയ്തിരിക്കുന്നത്. 23 വയസ്സുള്ളപ്പോൾ ആയിരുന്നു ഞാൻ വിവാഹം ചെയ്തത്. പക്വതയില്ലാത്ത പ്രായത്തിൽ ആയിരുന്നു വിവാഹം ചെയ്തത്. അതുകൊണ്ടാണ് ആ വിവാഹബന്ധം പരാജയപ്പെട്ടത്” – താരം കൂട്ടിച്ചേർത്തു. കഴിഞ്ഞ രണ്ടു പതിറ്റാണ്ട് കാലമായി സിനിമ മേഖലയിൽ നിറഞ്ഞുനിൽക്കുന്ന താരങ്ങളിൽ ഒരാളാണ് ഇദ്ദേഹം. 2003 വർഷത്തിൽ ആയിരുന്നു ഇദ്ദേഹം പ്രീതി പ്രേമ പ്രണയ എന്ന കന്നട സിനിമയിൽ അഭിനയിച്ചത്.

പിന്നീട് നിരവധി സിനിമകളിൽ ഇദ്ദേഹം വില്ലൻ വേഷങ്ങളിലൂടെ തിളങ്ങി.ഇതോടെ നിരവധി ആളുകൾ ആണ് ഇപ്പോൾ ഇദ്ദേഹത്തിനെതിരെ വിമർശനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതുപോലെ നിസ്സാര കാരണങ്ങൾക്ക് വിവാഹം നടത്തുന്ന നിങ്ങളെപ്പോലെയുള്ളവർ ആണ് വിവാഹബന്ധത്തിന്റെ പവിത്രത ഇല്ലാതാക്കുന്നത് എന്നാണ് പ്രേക്ഷകർ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/112822/sampath-revealed-the-reason-for-the-divorce-this-is-the-reason)