logo

പൃഥ്വിരാജിനെയും ഇന്ദ്രജിത്തിനെയും കുറിച്ച് മല്ലിക

Published at May 4, 2021 10:19 AM പൃഥ്വിരാജിനെയും ഇന്ദ്രജിത്തിനെയും കുറിച്ച് മല്ലിക

മലയാളി പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ട്മുള്ള ഫാമിലി ആണ് സുകുമാരന്‍റെത് .സിനിമ മേഖലയില്‍ ഉള്ളവര്‍ തന്നെയാണ് എല്ലാവരും .മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജുമെല്ലാം ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടവര്‍ തന്നെയാണ് .കൈനിറയെ ചിത്രങ്ങളുമായാണ് ഇരുവരും മലയാളത്തില്‍ മുന്നേറികൊണ്ടിരിക്കുന്നത്. പൃഥ്വിരാജ് സൂപ്പര്‍ താരമായപ്പോള്‍ ഇന്ദ്രജിത്ത് ശ്രദ്ധേയ വേഷങ്ങള്‍ ചെയ്ത പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി. അതേസമയം പൃഥ്വിയുടെയും ഇന്ദ്രന്‌റെയും കുടുംബ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരിക്കാറുണ്ട്.

സിനിമാത്തിരക്കുകള്‍ക്കിടെയിലും കുടുംബത്തിനൊപ്പമുളള വിശേഷങ്ങളും ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. വില്ലനായിട്ടായിരുന്നു ഇന്ദ്രജിത്ത് മലയാളത്തില്‍ തുടങ്ങിയത്. പൃഥ്വി നായക വേഷങ്ങളിലൂടെ സിനിമയില്‍ സജീവമായി. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും ചേട്ടനും അനിയനും തിളങ്ങിയിരുന്നു.


ഇന്ദ്രജിത്തിന്‌റെയും പൃഥ്വിരാജിന്‌റെയും സഹോദര സ്‌നേഹത്തെ കുറിച്ച് തുറന്നുപറഞ്ഞാണ് മല്ലികാ സുകുമാരന്‍ എത്തിയത്. ഇന്ദ്രജിത്തിനെ പോലെ ഒരു ചേട്ടനെ കിട്ടിയത് പൃഥ്വിരാജിന്‌റെ ഭാഗ്യമാണെന്ന് നടി പറയുന്നു. മൂന്ന് വയസുവരെ ഇന്ദ്രന് അത്യാവശ്യം കുസൃതിയൊക്കെയുണ്ടായിരുന്നു. ആ സമയത്താണ് ഞാന്‍ രാജുവിനെ പ്രസവിക്കുന്നത്.അതോടെ ഇന്ദ്രന്‌റെ ശ്രദ്ധ രാജുവിലായി. കുസൃതി മാറി.

രാജുവിനെ കുളിപ്പിക്കലും കളിപ്പിക്കലും കളിപ്പാട്ടം വാങ്ങിക്കൊടുക്കലുമൊക്കെയായി അവന്‌റെ സന്തോഷങ്ങള്‍. അന്നുമുതല്‍ ചേട്ടനും അനിയനും അടുത്ത കൂട്ടുകാരാണ്. ഇപ്പോള്‍ മുതിര്‍ന്നിട്ടും ഞാന്‍ രാജുവിനെ എന്തെങ്കിലും വഴക്ക് പറഞ്ഞാല്‍ ഇന്ദ്രന്‍ ഇടപെടും. പോട്ടെ അമ്മേ അവന്‍ കൊച്ചുവാവയല്ലെ എന്ന് പറയും ഇന്ദ്രന്‍. എല്ലാത്തിലും അതുപോലെ പിന്തുണച്ചിട്ടുണ്ട്. ഇപ്പോഴും അവര്‍ തമ്മില്‍ മനസ് തുറന്നു സംസാരിക്കുന്ന സുഹൃത്തുക്കളാണ്. ഇങ്ങനെയൊരു ചേട്ടനെ കിട്ടിയത് ഭാഗ്യമാണെന്ന് ഞാന്‍ എപ്പോഴും രാജുവിനോട് പറയാറുണ്ട്. എന്തുണ്ടായാലും ഫോണെടുത്ത് ചേട്ടനെ വിളിക്കാമല്ലോ. അതുപോലെ ഇന്ദ്രന്റെ എല്ലാ കാര്യങ്ങളിലും രാജുവും കൂടെ നില്‍ക്കാറുണ്ട്. അഭിമുഖത്തില്‍ മല്ലികാ സുകുമാരന്‍ പറഞ്ഞു.


Mallika talks about Prithviraj and Indrajith

Related Stories
'നിങ്ങളാണ് അവളെ അതിലേക്ക് തള്ളിവിട്ടത്' മൃദുലയുടെ വാക്കുകൾക്ക് നിറഞ്ഞ കൈയ്യടി

Jun 24, 2021 02:08 PM

'നിങ്ങളാണ് അവളെ അതിലേക്ക് തള്ളിവിട്ടത്' മൃദുലയുടെ വാക്കുകൾക്ക് നിറഞ്ഞ കൈയ്യടി

മലയാളത്തിലെ മിക്ക നടിമാരും വിസ്മയ വിഷയത്തിൽ അവരുടെ പ്രതികരണം അറിയിച്ചുകൊണ്ട് രംഗത്ത് എത്തുമ്പോൾ, നടി മൃദുല മുരളിയുടെ വാക്കുകൾക്കാണ് ഇപ്പോൾ...

Read More >>
പ്രണയ ദിനത്തില്‍ കാളിദാസ് ജയറാമിന് കത്തെഴുതി വിസ്മയ

Jun 24, 2021 11:53 AM

പ്രണയ ദിനത്തില്‍ കാളിദാസ് ജയറാമിന് കത്തെഴുതി വിസ്മയ

അവളുടെ ഓരോ വട്ട് ആഗ്രഹങ്ങൾ, അന്ന് ഞാനാ ലെറ്റർ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു, ആരും ഷെയർ ചെയ്തില്ല. കുറേനേരം ആയിട്ടും ആരും ഷെയർ ചെയ്യാതായപ്പോൾ...

Read More >>
Trending Stories