---
title: "പ്രളയം പശ്ചാത്തലമാക്കി '2018'; ആവേശം പകര്‍ന്ന് ആദ്യ പ്രതികരണങ്ങള്‍ "
english_title: "'2018' based on flood; Enthusiastic first reactions"
publisher: "moviemax.in"
canonical_url: "https://moviemax.in/news/112736/2018-based-on-flood-enthusiastic-first-reactions"
published_at: "2023-05-05T15:09:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6454cf6e790e7_2018.jpg"
keywords: []
---

# പ്രളയം പശ്ചാത്തലമാക്കി '2018'; ആവേശം പകര്‍ന്ന് ആദ്യ പ്രതികരണങ്ങള്‍ 

> **Lead Summary:** **ഇ**ന്ന് തിയറ്ററുകളിലെത്തിയ ഒരു ചിത്രം ആദ്യ പ്രദര്‍ശനങ്ങള്‍ പിന്നിടുമ്പോള്‍ മികച്ച പ്രതികരണം നേടുകയാണ്. കേരളത്തിന്‍റെ പ്രളയം പശ്ചാത്തലമാക്കി ജൂഡ് ആന്‍റണി ജോസഫ് സംവിധാനം ചെയ്ത 2018 ആണ് ആ ചിത്രം. കേരളത്തിന്‍റെ സമീപകാല ഓര്‍മ്മയിലുള്ള പ്രളയം പശ്ചാത്തലമാക്കുന്ന ചിത്രം വൈകാരികമായി സംവദിക്കുന്നതില്‍ വിജയിച്ചിരിക്കുന്നുവെന്നാണ് പ്രേക്ഷകരുടെ ആദ്യ പ്രതികരണങ്ങള്‍.

## Article Content

**ഇ**ന്ന് തിയറ്ററുകളിലെത്തിയ ഒരു ചിത്രം ആദ്യ പ്രദര്‍ശനങ്ങള്‍ പിന്നിടുമ്പോള്‍ മികച്ച പ്രതികരണം നേടുകയാണ്. കേരളത്തിന്‍റെ പ്രളയം പശ്ചാത്തലമാക്കി ജൂഡ് ആന്‍റണി ജോസഫ് സംവിധാനം ചെയ്ത 2018 ആണ് ആ ചിത്രം. കേരളത്തിന്‍റെ സമീപകാല ഓര്‍മ്മയിലുള്ള പ്രളയം പശ്ചാത്തലമാക്കുന്ന ചിത്രം വൈകാരികമായി സംവദിക്കുന്നതില്‍ വിജയിച്ചിരിക്കുന്നുവെന്നാണ് പ്രേക്ഷകരുടെ ആദ്യ പ്രതികരണങ്ങള്‍.

ചിത്രം സാങ്കേതികമായി മികച്ചുനില്‍ക്കുന്നുവെന്നും മികച്ച ക്രാഫ്റ്റ് അനുഭവപ്പെടുത്തുന്നുവെന്നും അഭിപ്രായങ്ങള്‍ വരുന്നു. ബോക്സ് ഓഫീസ് ട്രാക്കര്‍മാരും പ്രേക്ഷകരും ഒരേ അഭിപ്രായമാണ് ചിത്രത്തെക്കുറിച്ച് പറയുന്നത്. സമീപകാലത്ത് ആദ്യ പ്രദര്‍ശനങ്ങള്‍ക്കു ശേഷം ഇത്തരത്തില്‍ പൂര്‍ണ്ണമായും പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി ലഭിച്ച ഒരു ചിത്രം വേറെ ഉണ്ടായിട്ടില്ല. ഈ പ്രതികരണങ്ങള്‍ തിയറ്ററുകള്‍ നിറയ്ക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാലോകം.

കാവ്യ ഫിലിംസ്, പികെ പ്രൈം പ്രൊഡക്ഷൻസ് എന്നീ ബാനറുകളില്‍ വേണു കുന്നപ്പിള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോ. റോണി, ശിവദ, വിനീത കോശി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അഖിൽ പി ധർമജൻ തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം അഖിൽ ജോർജ്ജും ചിത്രസംയോജനം ചമൻ ചാക്കോയുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. നോബിൻ പോളിന്റെതാണ് സംഗീതം, വിഷ്ണു ഗോവിന്ദിന്റേതാണ് സൗണ്ട് ഡിസൈൻ.

### Related Links & Sources
- [Original Story Source](https://moviemax.in/news/112736/2018-based-on-flood-enthusiastic-first-reactions)