ബിക്കിനി രം​ഗത്തിൽ അഭിനയിക്കണം; അമ്മയോട് പറഞ്ഞപ്പോൾ ലഭിച്ച മറുപടി; ഹേമ മാലിനിയെക്കുറിച്ച് മകൾ

ബിക്കിനി രം​ഗത്തിൽ അഭിനയിക്കണം; അമ്മയോട് പറഞ്ഞപ്പോൾ ലഭിച്ച മറുപടി; ഹേമ മാലിനിയെക്കുറിച്ച് മകൾ
2023-05-04T21:44:00 | By Athira V

 ബോളിവുഡ് സിനിമകളിൽ തരം​ഗം തീർത്ത പഴയ കാല നടിയാണ് ഹേമ മാലിനി. ഡ്രീം ​ഗേൾ എന്ന് ആരാധകർ സ്നേഹത്തോടെ വിളിച്ച ഹേമ മാലിനിയെ തേടി നിരവധി അവസരങ്ങൾ അക്കാലത്ത് വന്നു. നടൻ ധർമ്മേന്ദ്രയും ഹേമമാലിനിയും അക്കാലത്തെ ഹിറ്റ് ജോഡി ആയിരുന്നു. ഓൺ സ്ക്രീനിലെ നായകനെ തന്നെ ഹേമ ജീവിതത്തിലും നായകനാക്കി.

ഹേമ മാലിനിക്കും ധർമ്മേന്ദ്രയ്ക്കും പിറന്ന മക്കളാണ് ഇഷ ഡിയോളും അഹാന ഡിയോളും. അമ്മയെ പോലെ സിനിമകളിൽ തിരക്കേറിയ നടിമാരായി രണ്ട് മക്കളും മാറിയില്ല. ഇഷ ഡിയോൾ ബോളിവുഡിലെ മുൻനിര നായിക നടിയാവുമെന്ന പ്രതീക്ഷ ഏവർക്കും ഉണ്ടായിരുന്നു. എന്നാൽ കുറച്ച് വർഷങ്ങക്കുള്ളിൽ തന്നെ ഇഷ സിനിമാ രം​ഗത്ത് നിന്നും പതിയെ മാറി. സിനിമാ രം​ഗത്ത് ഇപ്പോൾ പഴയത് പോലെ സജീവമല്ല ഇഷ ഡിയോൾ. കരിയറിൽ ചെറിയൊരു സമയം മാത്രമാണ് ഇഷ ഡിയോളിന് വിജയം നേടാനായത്.


ധൂം, ദസ്, നോ എൻട്രി എന്നീ സിനിമകൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിലേറ്റവും ശ്രദ്ധ നേടിയത് ധൂം എന്ന സിനിമയാണ്. 2005 ൽ പുറത്തിറങ്ങിയ സിനിമയിൽ അതീവ ​ഗ്ലാമറസായാണ് ഇഷ ‍‍ഡിയോൾ എത്തിയത്. സിനിമയിൽ ഇഷ ഡാൻസ് ചെയ്ത ധൂം മചാലെ എന്ന ​ഗാനം ഇന്നും ഐക്കണിക്കായി നില നിൽക്കുന്നു. ധൂമിന് രണ്ടാം ഭാ​ഗവും മൂന്നാം ഭാ​ഗവും വന്നപ്പോഴും ഈ ​ഗാനമുണ്ടാക്കിയ ഓളം അവസാനിച്ചില്ല.

ഈ സിനിമയിൽ അഭിനയിച്ചതിനക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇഷ ഡിയോളിപ്പോൾ. ബോളിവുഡ് ബബിളുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. സിനിമയിലെ ബിക്കിനി രം​ഗങ്ങളെക്കുറിച്ച് പറഞ്ഞപ്പോൾ ഒരു ദിവസം തരൂ, ഞാൻ അമ്മയോട് അനുവാ​ദം വാങ്ങട്ടെയെന്നാണ് പറഞ്ഞത്. വീട്ടിൽ വന്ന് പേടിയോടെയാണ് അമ്മയോട് ചോദിച്ചത്. അവധിക്കാലത്തും മറ്റും എന്നെ സ്വിം സ്യൂട്ട് ധരിച്ച് അമ്മ കണ്ടിട്ടുണ്ടായിരുന്നു. സീനിൽ പറഞ്ഞിരിക്കുന്നത് ധരിക്കാൻ അമ്മ അനുവദിച്ചെന്നും ഇഷ ഡിയോൾ ഓർത്തു.


ഹോളിഡേയ്സിൽ നീ സുഹൃത്തുക്കൾക്കൊപ്പം പുറത്ത് പോവുമ്പോൾ അത് ധരിക്കാറില്ലേ. അതിനാൽ ധരിച്ചോളൂ. നന്നായി ഷോട്ടിൽ വന്നിട്ടുണ്ടെന്ന് ഉറപ്പു വരുത്തൂ എന്നുമാണത്രെ ഹേമ മാലിനി മകൾക്ക് നൽകിയ ഉപദേശം. ഒരു നടൻ തന്നെ പ്രൊപ്പോസ് ചെയ്തതിനെക്കുറിച്ചും ഇഷ ഡിയോൾ സംസാരിച്ചു. ആളുടെ പേര് പറയുന്നില്ല. പക്ഷെ വളരെ സ്വീറ്റായ ആളായിരുന്നു. ഞാൻ സിനിമയിൽ തുടക്കം കുറിച്ചതേ ഉള്ളൂ,

അദ്ദേഹം വന്ന് നമുക്ക് കല്യാണം കഴിക്കാം. നീ അഭിനയം നിർത്തൂ എന്ന് പറഞ്ഞു. എനിക്കെന്ത് ചെയ്യണമെന്ന് മനസ്സിലായില്ല. ഞാൻ വീട്ടിൽ വന്ന് അമ്മയോട് പറഞ്ഞു. സോ സ്വീറ്റ് എന്നായിരുന്നു അമ്മയുടെ പ്രതികരണമെന്നും ഇഷ ഡിയോൾ ഓർത്തു. ബിസിനസ്കാരൻ ഭാരത് തക്താനിയെയയാണ് ഇഷ ഡിയോൾ വിവാഹം കഴിച്ചത്. 2012 ലായിരുന്നു വിവാഹം. രാധ്യ, മിരായ എന്നീ രണ്ട് പെൺമക്കളും ഇവർക്ക് പിറന്നു. 2002 ൽ കോയ് മേരെ ദിൽ സെ പൂഛേ എന്ന സിനിമയിലൂടെയാണ് ഇഷ ഡിയോൾ അഭിനയ രം​ഗത്തേക്ക് ചുവട് വെക്കുന്നത്.

Content Highlight: Acting in the bikini scene; The reply I got when I told my mother; About Hema Malini Daughter

Next TV

Related Stories
'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

Jun 29, 2026 05:44 PM

'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

കങ്കണ റണൗട്ട്, വീർ ദാസ്, ചുംബന വിവാദം, വീർ ദാസിന്റെ ചുണ്ട് കടിച്ചുമുറിച്ചെന്ന...

Read More >>
Top Stories










News Roundup