കാറിൽ ഇരുന്ന് ഉറങ്ങിപ്പോയി, വാടകയായി നൽകേണ്ടി വന്നത് 26,600 രൂപ

കാറിൽ ഇരുന്ന് ഉറങ്ങിപ്പോയി, വാടകയായി നൽകേണ്ടി വന്നത് 26,600 രൂപ
2023-05-04T17:43:00 | By Nourin Minara KM

ടാക്സി കാറിൽ ഇരുന്ന് അറിയാതെ ഉറങ്ങിപ്പോയതിന്റെ പേരിൽ ഒരാൾക്ക് ഇത്ര ഭീമമായ തുക വാടകയായി നൽകേണ്ടി വരുന്നത്. ഓസ്ട്രേലിയയിലെ മെൽബണിലാണ് സംഭവം. ഒരു ടാക്സി യാത്രയ്ക്കിടെ ഉറങ്ങി എഴുന്നേറ്റ മെൽബൺ സ്വദേശിയായ യാത്രക്കാരനോട് ടാക്സി ഡ്രൈവർ വാടകയായി ആവശ്യപ്പെട്ടത് 468 ഓസ്ട്രേലിയൻ ഡോളർ ആണ്.

അതായത് 26,600 ഇന്ത്യൻ രൂപ. രാത്രി വൈകി മെൽബൺ എയർപോർട്ടിൽ നിന്നും ബെർവിക്കിലെ വീട്ടിലേക്ക് പോകാൻ ടാക്സി പിടിച്ച റയാൻ എന്ന വ്യക്തിയാണ് ടാക്സി ഡ്രൈവർ വാടകയായി ആവശ്യപ്പെട്ട ഭീമൻ തുക കേട്ട് അമ്പരന്നത്. തന്റെ വിമാനം വൈകിയതിനെ തുടർന്നാണ് രാത്രി ഏറെ വൈകി ഇദ്ദേഹം എയർപോർട്ടിൽ എത്തിയത്. തുടർന്നാണ് വീട്ടിലേക്ക് പോകാൻ മറ്റു മാർഗ്ഗങ്ങൾ ഒന്നുമില്ലാത്തതിനാൽ ടാക്സി പിടിക്കാൻ തീരുമാനിച്ചത്.

രാത്രി ഏറെ വൈകിയിരുന്നതിനാൽ തന്നെ ടാക്സിയിൽ കയറിയതും റയാൻ ഉറങ്ങിപ്പോയി. ഉറക്കം ഉണർന്നപ്പോഴാണ് ടാക്സി ഡ്രൈവർ വാടകയായി ഇത്രയും വലിയൊരു തുക ഇദ്ദേഹത്തോട് ആവശ്യപ്പെട്ടത്. 75 കിലോമീറ്റർ ആയിരുന്നു എയർപോർട്ടിൽ നിന്ന് റയാന്റെ വീട്ടിലേക്കുള്ള ദൂരം. അതുകൊണ്ടുതന്നെ ഡ്രൈവർ ആവശ്യപ്പെട്ട തുക തീർത്തും അന്യായമാണെന്നും ആ തുക നൽകാൻ കഴിയില്ല എന്നും റയാൻ ഡ്രൈവറോട് പറഞ്ഞു.

അതിന് ഡ്രൈവർ നൽകിയ വിശദീകരണം മീറ്ററിൽ കണ്ട തുക എത്രയാണോ അതുമാത്രമാണ് താൻ പറഞ്ഞതെന്നും താൻ ഒരു പുതിയ ഡ്രൈവർ ആണെന്നും ആയിരുന്നു. കൂടാതെ യാത്രക്കിടയിൽ നിരവധി സ്ഥലങ്ങളിൽ താൻ ടോളുകൾ നൽകി എന്നും ഡ്രൈവർ അവകാശപ്പെട്ടു. ഏതായാലും ഒടുവിൽ ഡ്രൈവർ ആവശ്യപ്പെട്ട തുക തന്നെ തനിക്ക് നൽകേണ്ടി വന്നു എന്നാണ് റയാൻ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞത്. ടാക്സി നിരക്ക് സാധാരണയായി $160 മുതൽ $170 വരെയാണ് എന്നും ഇദ്ദേഹം ഡെയ്‌ലി സ്റ്റാറിനോട് പറഞ്ഞു.

Content Highlight: Urang fell asleep in the car and had to pay Rs 26,600 as rent

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories










News Roundup