---
title: "മൂക്കിന് നടത്തിയ ശസ്ത്രക്രിയ തന്റെ കരിയറിനെ തന്നെ ബാധിച്ചു ; തുറന്ന് പറഞ്ഞ് പ്രിയങ്ക ചോപ്ര"
english_title: "A nose job affected his career; Priyanka Chopra opens up"
publisher: "moviemax.in"
canonical_url: "https://moviemax.in/news/112523/a-nose-job-affected-his-career-priyanka-chopra-opens-up"
published_at: "2023-05-04T16:04:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64538b3766531_priyanka_2.jpg"
keywords: []
---

# മൂക്കിന് നടത്തിയ ശസ്ത്രക്രിയ തന്റെ കരിയറിനെ തന്നെ ബാധിച്ചു ; തുറന്ന് പറഞ്ഞ് പ്രിയങ്ക ചോപ്ര

> **Lead Summary:** മൂക്കിന് നടത്തിയ ശസ്ത്രക്രിയ തന്റെ കരിയറിനെ തന്നെ ബാധിച്ചെന്ന് നടി പ്രിയങ്ക ചോപ്ര. ബോളിവുഡിൽ അഭിനയിച്ച് തുടങ്ങിയ കാലത്ത് ഡോക്ടറുടെ നിർദേശപ്രകാരം ശസ്ത്രക്രിയ നടത്തിയെന്നും എന്നാൽ അതിനു ശേഷം തന്റെ മുഖം മാറിപ്പോയെന്നും മൂന്ന് സിനിമകളിൽ നിന്നും ഒഴിവാക്കി എന്നും താരം തുറന്ന് പറഞ്ഞു.

## Article Content

മൂക്കിന് നടത്തിയ ശസ്ത്രക്രിയ തന്റെ കരിയറിനെ തന്നെ ബാധിച്ചെന്ന് നടി പ്രിയങ്ക ചോപ്ര. ബോളിവുഡിൽ അഭിനയിച്ച് തുടങ്ങിയ കാലത്ത് ഡോക്ടറുടെ നിർദേശപ്രകാരം ശസ്ത്രക്രിയ നടത്തിയെന്നും എന്നാൽ അതിനു ശേഷം തന്റെ മുഖം മാറിപ്പോയെന്നും മൂന്ന് സിനിമകളിൽ നിന്നും ഒഴിവാക്കി എന്നും താരം തുറന്ന് പറഞ്ഞു.

നാസൽ കാവിറ്റിയിലെ പോളിപ്പ് നീക്കം ചെയ്യാൻ വേണ്ടിയായിരുന്നു ശസ്ത്രക്രിയ നടത്തിയത്. എന്റെ മുഖമാകെ മാറി. ഞാൻ കടുത്ത വിഷാദത്തിലേക്ക് കടന്നു. മൂന്നു സിനിമകളില്‍ നിന്ന് എന്നെ ഒഴിവാക്കി. തുടങ്ങും മുന്‍പേ എന്‍റെ കരിയര്‍ അവസാനിച്ചതായി തോന്നി പ്രിയങ്ക ചോപ്ര പറഞ്ഞു.

അതേസമയം, ഒരു ശസ്ത്രക്രിയ കൂടി ചെയ്താൽ എല്ലാം ശരിയാകും എന്ന് അച്ഛൻ തന്നെ പ്രോത്സാഹിപ്പിച്ചു. ‘എന്നാൽ തനിക്ക് പേടിയായിരുന്നു. കൈകൾ പിടിച്ച് കൂടെയുണ്ടെന്ന് പറഞ്ഞ് ആത്മവിശ്വാസം വീണ്ടെടുക്കാൻ അദ്ദേഹം സഹായിച്ചു എന്നും താരം പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/112523/a-nose-job-affected-his-career-priyanka-chopra-opens-up)