---
title: "അതിലുള്ളത് ഞാനല്ല, പലർക്കും ഈ തെറ്റ് പറ്റി ചിർ ബെറ്റൊക്കെ വെച്ചു ; നടി ലെന"
english_title: "It's not me, many people have put their bets on this mistake; Actress Lena"
publisher: "moviemax.in"
canonical_url: "https://moviemax.in/news/112451/its-not-me-many-people-have-put-their-bets-on-this-mistake-actress-lena"
published_at: "2023-05-04T09:55:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645335459c489_lena_1.jpg"
keywords: []
---

# അതിലുള്ളത് ഞാനല്ല, പലർക്കും ഈ തെറ്റ് പറ്റി ചിർ ബെറ്റൊക്കെ വെച്ചു ; നടി ലെന

> **Lead Summary:** സ്നേഹം എന്ന ജയരാജ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടുവെച്ച താരമാണ് ലെന. മലയാളത്തിലെ ചുരുക്കം ചില ബോൾഡ് നായികമാരിൽ മുൻ പന്തിയിൽ നിൽക്കുന്ന നടിയാണ് ലെന. ഏത് പ്രായത്തിലുള്ള വേഷവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച നടി കൂടിയാണ് . തൊണ്ണൂറുകളിലെ ആൽബം സോങുകളിൽ പ്രത്യക്ഷപ്പെട്ടിരുന്ന ലെനയ്ക്ക് ഒരു വലിയ പുരുഷാരം ആരാധകരായുണ്ട്.

## Article Content

സ്നേഹം എന്ന ജയരാജ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടുവെച്ച താരമാണ് ലെന. മലയാളത്തിലെ ചുരുക്കം ചില ബോൾഡ് നായികമാരിൽ മുൻ പന്തിയിൽ നിൽക്കുന്ന നടിയാണ് ലെന. ഏത് പ്രായത്തിലുള്ള വേഷവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച നടി കൂടിയാണ് . തൊണ്ണൂറുകളിലെ ആൽബം സോങുകളിൽ പ്രത്യക്ഷപ്പെട്ടിരുന്ന ലെനയ്ക്ക് ഒരു വലിയ പുരുഷാരം ആരാധകരായുണ്ട്.

അന്ന് ലെന അഭിനയിച്ച ആൽബം സോങുകളെല്ലാം വൈറലായിരുന്നു. ഇന്നും പലരും ആ പാട്ടുകൾ മൂളി നടക്കാറുമുണ്ട്. ലെനയുടെ ആൽബം സോങുകളുടെ ലിസ്റ്റ് പറയുമ്പോൾ പലരും മഴക്കാലമല്ലേ മഴയല്ലേ എന്ന ​ഗാനത്തെയാണ് എല്ലാവരും ഏറ്റവും കൂടുതൽ‌ പുകഴ്ത്തി പറയാറുള്ളത്. എന്നാൽ താൻ അല്ല ആ ​ആൽബത്തിൽ അഭിനയിച്ചിരിക്കുന്നതെ ന്ന് വെളിപ്പെടുത്തിയിരക്കുകയാണ് ലെന.

മഴക്കാലമല്ലേ മഴയല്ലേ ആൽബം സോങിൽ അഭിനയിച്ച പെൺകുട്ടി ഞാനല്ല. ഇഷ്ടം എനിക്കിഷ്ടം, പ്രണയത്തിൻ ഓർമക്കായി, പ്രണയം എന്നിങ്ങനെയുള്ള ആൽബങ്ങളിലാണ് ഞാൻ അഭിനയിച്ചിട്ടുള്ളത്. ഒരുപാട് പേർ ബെറ്റൊക്കെ വെച്ചിട്ടുണ്ട് ലെന വിശദീകരിച്ചു. പ്രണയത്തിൻ ഓർമക്കായി എന്ന ആൽബത്തിലേതാണ് മഴക്കാലമല്ലേ മഴയല്ലേയെന്ന ആൽബം സോങ്.

സൈക്കാട്രിയിൽ ഉപരി പഠനം നടത്തിയ ലെന മുംബൈയിൽ സൈക്കോളജിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്. കുറച്ച് കാലം ജോലി ചെയ്ത ശേഷം ഏഷ്യാനെറ്റിൻ്റെ യുവർ ചോയ്സ് എന്ന പരിപാടിയിൽ അവതാരകയായും ഓമനത്തിങ്കൾ പക്ഷി എന്ന പരമ്പരയിലും പിന്നീട് ഓഹരി എന്ന അമൃത പരമ്പരയിലും അഭിനയിച്ചു. നാൽപ്പത്തിരണ്ടുകാരിയായ ലെന പ്രണയിച്ച് വിവാഹം ചെയ്തതാണ്.

പക്ഷെ ഇരുവരും പിന്നീട് പരസ്പര സമ്മതപ്രകാരം വേർപിരിഞ്ഞു. നായികയായി മാത്രമല്ല അമ്മയുടെ വരെ റോളുകൾ വളരെ പക്വതയോടെ ലെന അഭിനയിക്കാറുണ്ട്. 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്‌നേഹം എന്ന സിനിമയില്‍ അഭിനയിക്കാനെത്തുമ്പോള്‍ ലെനയ്ക്ക് 16 വയസ് മാത്രമായിരുന്നു പ്രായം.

പക്ഷെ അന്ന് കണ്ടാല്‍ അതിനെക്കാളൊക്കെ പ്രായവും പക്വതയും തോന്നിക്കുമായിരുന്നു ലെനയ്ക്ക്. അത്തരം പക്വതയും പ്രായവും തോന്നുന്ന കഥാപാത്രങ്ങളാണ് പിന്നീട് ലെന ചെയ്തവയിൽ ഏറെയും. എന്നാലും എന്റെ അളിയാ, ഓ മൈ ‍ഡാർലിങ് എന്നിവയാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത ലെനയുടെ സിനിമകൾ.

### Related Links & Sources
- [Original Story Source](https://moviemax.in/news/112451/its-not-me-many-people-have-put-their-bets-on-this-mistake-actress-lena)