---
title: "തന്നെ പുക വലിക്കാന്‍ പഠിപ്പിച്ചത് ഷൈന്‍ ടോം ചാക്കോ; വെളിപ്പെടുത്തലുമായി നടി അനുശ്രീ"
english_title: "He was taught to smoke by Shine Tom Chacko; Actress Anusree with disclosure"
publisher: "moviemax.in"
canonical_url: "https://moviemax.in/news/112432/he-was-taught-to-smoke-by-shine-tom-chacko-actress-anusree-with-disclosure"
published_at: "2023-05-04T08:40:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645323264639c_anusree1.jpg"
keywords: []
---

# തന്നെ പുക വലിക്കാന്‍ പഠിപ്പിച്ചത് ഷൈന്‍ ടോം ചാക്കോ; വെളിപ്പെടുത്തലുമായി നടി അനുശ്രീ

> **Lead Summary:** മലയാളികളുടെ പ്രിയനടിമാരില്‍ ഒരാളാണ് അനുശ്രീ. താരത്തിന്റെ വിശേഷങ്ങള്‍ എല്ലാം ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ഒരു തുറന്ന് പറച്ചിലാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുന്നത് . തന്നെ പുകവലിക്കാന്‍ പഠിപ്പിച്ചവര്‍ ആരാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് അനുശ്രീ. തന്നെ പുകവലിക്കാന്‍ പഠിപ്പിച്ചത് ഷൈന്‍ ടോമും ബാലു വര്‍ഗീസുമാണെന്ന് ആണ് അനുശ്രീ പറയുന്നത്.

## Article Content

മലയാളികളുടെ പ്രിയനടിമാരില്‍ ഒരാളാണ് അനുശ്രീ. താരത്തിന്റെ വിശേഷങ്ങള്‍ എല്ലാം ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ഒരു തുറന്ന് പറച്ചിലാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുന്നത് . തന്നെ പുകവലിക്കാന്‍ പഠിപ്പിച്ചവര്‍ ആരാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് അനുശ്രീ. തന്നെ പുകവലിക്കാന്‍ പഠിപ്പിച്ചത് ഷൈന്‍ ടോമും ബാലു വര്‍ഗീസുമാണെന്ന് ആണ് അനുശ്രീ പറയുന്നത്.

ഇപ്പോള്‍ ഷൈന്‍ ഭയങ്കര സംഭവമായി മാറിയെന്നും ഇന്റര്‍വ്യൂസില്‍ ഒക്കെ സംസാരിക്കുന്നത് കാണുമ്പോള്‍ ആളാകെ മാറിപ്പോയോ എന്ന് ചിന്തിക്കുമെന്നും നടി പറഞ്ഞു. ഇതിഹാസയില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. ആ സമയത്ത് ആവശ്യം ഇല്ലാതെ സംസാരിക്കുന്നത് പോലും ഞാന്‍ കണ്ടിട്ടില്ല. വണ്ടിയില്‍ കേറിയിരുന്ന് ഉറങ്ങും . ഷോട്ട് റെഡി ആവുമ്പോള്‍ വന്നു അഭിനയിച്ചിട്ട് പോകും.ഭയങ്കര പാവം ആയ ഒരു മനുഷ്യന്‍.

ദൈവമേ ഈ ചേട്ടന്‍ എന്താ ഇങ്ങനെ എന്ന് ഞാന്‍ ഓര്‍ത്തിട്ടുണ്ട്. നമ്മള്‍ പ്രൊമോഷന് വേണ്ടി ഒക്കെ സംസാരിക്കുന്ന സമയത്ത് പോലും ഭയങ്കര ലൈറ്റ് ആയിട്ടും മൈല്‍ഡ് ആയിട്ടും ഒക്കെ സംസാരിക്കുന്ന ആളായിരുന്നു.എന്നാൽ ഇപ്പൊ പുള്ളി കൗണ്ടര്‍ ഒക്കെ അടിച്ച് ഭയങ്കര മാറ്റത്തില്‍ ഒക്കെ നടക്കുന്നത് കാണുമ്പോള്‍ അത്ഭുതം തോന്നുന്നു’,താരം പറഞ്ഞു. ഞാന്‍ ആ സിനിമയില്‍ സ്‌മോക്ക് ചെയ്യുന്ന സീന്‍ ഒക്കെ ഉണ്ട്.

എന്നെ പുകവലിക്കാന്‍ പഠിപ്പിക്കുന്നത് ബാലുവും ഷൈനും ആയിരുന്നുവെന്നും നടി തുറന്ന് പറഞ്ഞു.  അനുശ്രീ, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ‘ഇതിഹാസ’. ഷൈനിന്റെയും അനുശ്രീയുടെയും കരിയറിലെ ഏറ്റവും നല്ല തുടക്കം നല്‍കിയ ചിത്രമായിരുന്നു അത്.ബിനു എസ് ആണ് ചിത്രം സംവിധാനം ചെയ്തത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/112432/he-was-taught-to-smoke-by-shine-tom-chacko-actress-anusree-with-disclosure)