---
title: "വെഡിംഗ് കേക്കോ അതോ ഷേവിംഗ് ക്രീം ആണോ; ട്രോള്‍ ഏറ്റുവാങ്ങി ഫാഷൻ മേളയില്‍ റിഹാന "
english_title: "Whether it's wedding cake or shaving cream; Rihanna received trolls at the fashion fair"
publisher: "moviemax.in"
canonical_url: "https://moviemax.in/news/112398/whether-its-wedding-cake-or-shaving-cream-rihanna-received-trolls-at-the-fashion-fair"
published_at: "2023-05-03T21:36:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6452871377107_rihana.jpg"
keywords: []
---

# വെഡിംഗ് കേക്കോ അതോ ഷേവിംഗ് ക്രീം ആണോ; ട്രോള്‍ ഏറ്റുവാങ്ങി ഫാഷൻ മേളയില്‍ റിഹാന 

> **Lead Summary:** **ലോ**കത്തിലെ തന്നെ ഏറ്റവും വലിയൊരു ഫാഷൻ മേളയായ മെറ്റ് ഗാലയുടെ വിശേഷങ്ങളാണിപ്പോള്‍ ഫാഷൻ തല്‍പരര്‍ക്കിടയില്‍ സജീവമാകുന്നത്. ലോകമെമ്പാട് നിന്നുമായി വിവിധ മേഖലകളില്‍ തങ്ങളുടെ പ്രതിഭ തെളിയിച്ച സെലിബ്രിറ്റികളാണ് മെറ്റ് ഗാലയില്‍ തങ്ങളുടെ ഫാഷൻ അഭിരുചികളും പരീക്ഷണങ്ങളുമെല്ലാം പങ്കുവയ്ക്കുന്നതിനും പെര്‍ഫോം ചെയ്യുന്നതിനുമായി എത്തിയത്.

## Article Content

**ലോ**കത്തിലെ തന്നെ ഏറ്റവും വലിയൊരു ഫാഷൻ മേളയായ മെറ്റ് ഗാലയുടെ വിശേഷങ്ങളാണിപ്പോള്‍ ഫാഷൻ തല്‍പരര്‍ക്കിടയില്‍ സജീവമാകുന്നത്. ലോകമെമ്പാട് നിന്നുമായി വിവിധ മേഖലകളില്‍ തങ്ങളുടെ പ്രതിഭ തെളിയിച്ച സെലിബ്രിറ്റികളാണ് മെറ്റ് ഗാലയില്‍ തങ്ങളുടെ ഫാഷൻ അഭിരുചികളും പരീക്ഷണങ്ങളുമെല്ലാം പങ്കുവയ്ക്കുന്നതിനും പെര്‍ഫോം ചെയ്യുന്നതിനുമായി എത്തിയത്.

ഇന്ത്യയില്‍ നിന്ന് ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര, നതാഷ പൂനംവാല, ഇഷ അംബാനി എന്നീ സെലിബ്രിറ്റികളും ന്യൂയോര്‍ക്കില്‍ നടന്ന മെറ്റ് ഗാല മേളയുടെ റാംപില്‍ ചുവടുവച്ചു. ഇതിനിടെ ചില സെലിബ്രിറ്റികളുടെ ഫാഷൻ സെൻസ് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ക്കും പരിഹാസങ്ങള്‍ക്കുമെല്ലാം വഴിയൊരുക്കി. മിക്കപ്പോഴും മെറ്റ് ഗാല മേളകളുമായി ബന്ധപ്പെട്ട് ഇത്തരത്തിലുള്ള ട്രോളുകള്‍ വരാറുണ്ട്.

ഇക്കുറി ഗായികയും നടിയും ഫാഷനിസ്റ്റുമായ റിഹാനയുടെ ഗൗണാണ് ഏറെ ട്രോളുകള്‍ ഏറ്റുവാങ്ങുന്നത്. സാധാരണ ഗൗണുകളില്‍ നിന്ന് വ്യത്യസ്തമായി തല കൂടി മൂടുന്ന 'വെയില്‍' അടങ്ങുന്ന തൂവെള്ള ഗൗണാണ് റിഹാന അണിഞ്ഞിരുന്നത്. നിറയെ ഞൊറിവുകള്‍ തീര്‍ത്ത് പൂക്കളെപ്പോലെ തോന്നിപ്പിക്കുന്ന രീതിയിലാണ് ഗൗണിന്‍റെ മുകള്‍ ഭാഗം. അതായത് തലയും വയര്‍ വരെയും മൂടുന്ന അത്രയും ഭാഗം.

ഇത് കണ്ട് വെഡിംഗ് കേക്കാണോ എന്നും ഷേവിംഗ് ക്രീം പോയതാണോ എന്നുമെല്ലാം രസകരമായി ട്രോളുകയാണ് നിരവധി പേര്‍. റാപ്പറായ ബാഡ് ബണ്ണിക്കൊപ്പം നില്‍ക്കുന്ന, മെറ്റ് ഗാലയില്‍ നിന്നുള്ള റിഹാനയുടെ ഫോട്ടോയാണ് വൈറലായിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/112398/whether-its-wedding-cake-or-shaving-cream-rihanna-received-trolls-at-the-fashion-fair)