---
title: "'സിനിമ ചെയ്യുന്നുണ്ടെങ്കില്‍ കാസ്റ്റിംഗില്‍ ആദ്യത്തെ പേര് ഷൈന്‍ ടോം ചാക്കോയുടേത് ആയിരിക്കും'; ബി ഉണ്ണികൃഷ്ണന്‍"
english_title: "'Shine Tom Chacko's first name in casting if film is made'; B Unnikrishnan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/112284/shine-tom-chackos-first-name-in-casting-if-film-is-made-b-unnikrishnan"
published_at: "2023-05-03T13:07:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6452101436e0e_shineandbunnikrishnan.jpg"
keywords: []
---

# 'സിനിമ ചെയ്യുന്നുണ്ടെങ്കില്‍ കാസ്റ്റിംഗില്‍ ആദ്യത്തെ പേര് ഷൈന്‍ ടോം ചാക്കോയുടേത് ആയിരിക്കും'; ബി ഉണ്ണികൃഷ്ണന്‍

> **Lead Summary:** **ഞാ**ന്‍ സിനിമ ചെയ്യുന്നുണ്ടെങ്കില്‍ കാസ്റ്റിംഗില്‍ ആദ്യത്തെ പേര് ഷൈന്‍ ടോം ചാക്കോയുടേത് ആയിരിക്കുമെന്ന് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍. നൂറ് ശതമാനം കൃത്യനിഷ്ഠയും ഉത്തരവാദിത്തവുമുള്ള അഭിനേതാവാണ് ഷൈന്‍ ടോം ചാക്കോയെന്നും ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. വി.കെ പ്രകാശ് ചിത്രം ‘ലൈവി’ന്റെ ഓഡിയോ ലോഞ്ചിലാണ് ബി. ഉണ്ണികൃഷ്ണന്‍ ഇത് പറഞ്ഞത്.

## Article Content

**ഞാ**ന്‍ സിനിമ ചെയ്യുന്നുണ്ടെങ്കില്‍ കാസ്റ്റിംഗില്‍ ആദ്യത്തെ പേര് ഷൈന്‍ ടോം ചാക്കോയുടേത് ആയിരിക്കുമെന്ന് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍. നൂറ് ശതമാനം കൃത്യനിഷ്ഠയും ഉത്തരവാദിത്തവുമുള്ള അഭിനേതാവാണ് ഷൈന്‍ ടോം ചാക്കോയെന്നും ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. വി.കെ പ്രകാശ് ചിത്രം ‘ലൈവി’ന്റെ ഓഡിയോ ലോഞ്ചിലാണ് ബി. ഉണ്ണികൃഷ്ണന്‍ ഇത് പറഞ്ഞത്.

സിനിമ രംഗത്തെ മോശം പെരുമാറ്റം അഭ്യര്‍ത്ഥിച്ച് ഷെയ്ന്‍ നിഗവുമായി ശ്രീനാഥ് ഭാസിയുമായി സഹകരിക്കില്ലെന്ന് സിനിമ സംഘടനകള്‍ പറഞ്ഞ പശ്ചാത്തലത്തിലാണ് ഫെഫ്കയുടെ ജനറല്‍ സെക്രട്ടറി കൂടിയായ ബി ഉണ്ണികൃഷ്ണന്‍ പരാമര്‍ശമെന്നത് ശ്രദ്ധേയമാണ്.

> "ഞാന്‍ സിനിമ ചെയ്യുന്നുണ്ടെങ്കില്‍ എന്തെങ്കിലും നിവൃത്തിയുണ്ടെങ്കില്‍ കാസ്റ്റിംഗിലെ ആദ്യത്തെ പേര് ഷൈന്‍ ടോം ചാക്കോയുടേത് ആയിരിക്കും. അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുന്നത് ഞാന്‍ അത്രത്തോളം ആസ്വദിച്ചിട്ടുണ്ട്. നിരവധി ഊഹാപോഹങ്ങള്‍ ഇപ്പോള്‍ അന്തരീക്ഷത്തിലുണ്ട്. ഒരു അഭിനേതാവെന്ന നിലയില്‍ നൂറുശതമാനം കൃത്യനിഷ്ഠയും, ഉത്തരവാദിത്തബോധവും ഉള്ള ആളാണ് ഷൈന്‍ ടോം ചാക്കോ” എന്നാണ് ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞത്. ബി ഉണ്ണികൃഷ്ണന്‍റെ ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ‘ക്രിസ്റ്റഫര്‍’ എന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ ഷൈന്‍ എത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/112284/shine-tom-chackos-first-name-in-casting-if-film-is-made-b-unnikrishnan)