---
title: "'മോളുടെ പേര് വച്ച് അവന്‍ കളിച്ചു,ഞാന്‍ ക്ഷമിക്കില്ല'; വിഷ്ണുവിനെതിരെ തുറന്ന് പറഞ്ഞ് ദേവു "
english_title: "Dev openly spoke against Vishnu"
publisher: "moviemax.in"
canonical_url: "https://moviemax.in/news/112253/dev-openly-spoke-against-vishnu"
published_at: "2023-05-03T11:09:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6451f52a94aed_VISHNUDEVU.jpg"
keywords: []
---

# 'മോളുടെ പേര് വച്ച് അവന്‍ കളിച്ചു,ഞാന്‍ ക്ഷമിക്കില്ല'; വിഷ്ണുവിനെതിരെ തുറന്ന് പറഞ്ഞ് ദേവു 

> **Lead Summary:** **ബി**ഗ് ബോസ് മലയാളം സീസണ്‍ 5 ലെ ശക്തരില്‍ ഒരാളായിരുന്നു വൈബര്‍ ഗുഡ് ദേവു എന്ന് വിളിക്കുന്ന ശ്രീദേവി. ഈ സീസണിലെ ആദ്യത്തെ ദിവസം തന്നെ ദേവുവിന്റെ ശബ്ദം ബിഗ് ബോസ് വീട്ടില്‍ ഉയര്‍ന്നു കേട്ടിരുന്നു. അടിയുണ്ടാക്കാനും വഴക്കിടാനും അഭിപ്രായം പറയാനുമൊക്കെ ദേവു മുന്നില്‍ തന്നെയുണ്ടായിട്ടുണ്ട്.

## Article Content

**ബി**ഗ് ബോസ് മലയാളം സീസണ്‍ 5 ലെ ശക്തരില്‍ ഒരാളായിരുന്നു വൈബര്‍ ഗുഡ് ദേവു എന്ന് വിളിക്കുന്ന ശ്രീദേവി. ഈ സീസണിലെ ആദ്യത്തെ ദിവസം തന്നെ ദേവുവിന്റെ ശബ്ദം ബിഗ് ബോസ് വീട്ടില്‍ ഉയര്‍ന്നു കേട്ടിരുന്നു. അടിയുണ്ടാക്കാനും വഴക്കിടാനും അഭിപ്രായം പറയാനുമൊക്കെ ദേവു മുന്നില്‍ തന്നെയുണ്ടായിട്ടുണ്ട്.

എന്നാല്‍ തുടക്കത്തിലെ ആവേശം പിന്നീടുള്ള ദിവസങ്ങളില്‍ ദേവുവിന് നഷ്ടമാവുകയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന ഡബിൾ എവിക്ഷനിൽ ദേവു പുറത്താവുകയും ചെയ്തു. ബിഗ്‌ബോസ് വീടിനുള്ളിൽ ഒരാളോടുള്ള ശത്രുത തുറന്നുപറയുകയാണ് താരമിപ്പോൾ.

'ബിഗ്ഗ് ബോസിന് അകത്തുള്ള ആരോടും എനിക്ക് ശത്രുതയില്ല. എന്നാല്‍ വിഷ്ണുവിനോട് മാത്രം ഉണ്ട്. പുറത്തിറങ്ങി ആരോട് കോണ്ടാക്ട് കീപ് ചെയ്താലും അവനുമായി യാതൊരു തര ബന്ധവും ഉണ്ടായിരിക്കില്ല. എന്റെ മോളെ വച്ച് കളിച്ചാല്‍ ഞാന്‍ ക്ഷമിക്കില്ല. മോളുടെ പേര് വച്ച് അവന്‍ കളിച്ച കളിയില്‍, ഇവിടെ അവന്‍ സെറ്റ് ചെയ്ത് പോയ ആളുകളും പങ്ക് ചേര്‍ന്നു. ഒരു കമന്റ് കൊണ്ട് മോളെ തളര്‍ത്തി.

വിഷ്ണു ഒറ്റയ്ക്ക് അതിനുള്ളില്‍ ഒന്നും കളിച്ചിട്ടില്ല, മറ്റുള്ളവരെ ചൊറിയുന്നതല്ലാതെ. അവന്‍ മാരാരുടെയും ഷിജു ചേട്ടന്റെയും എല്ലാം നിഴല്‍ പറ്റി മുന്നോട്ട് പോകുകയാണ്. ഇപ്പോഴൊന്നും അവന്‍ പുറത്ത് വരേണ്ട. അവന്‍ അവിടെ നിന്ന് കളിക്കട്ടെ. മാരാരും ഷിജു ചേട്ടനും സ്പ്ലിറ്റ് ആവുമ്പോള്‍ അവന് മുന്നോട്ട് വരേണ്ട അവസ്ഥ വരും, അപ്പോള്‍ എനിക്കും പുറത്ത് നിന്ന് കളിക്കാമല്ലോ'- ദേവു പറഞ്ഞു.

ബിഗ്ഗ് ബോസ് തുടങ്ങിയപ്പോള്‍ തുടക്കത്തില്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെട്ട ബന്ധമാണ് വിഷ്ണുവിന്റെയും ദേവുവിന്റെയും. ദേവുവിന് വിഷ്ണുവിനോട് സൗഹൃദത്തില്‍ കവിഞ്ഞ ഒരു ബന്ധമുണ്ട് എന്ന തരത്തില്‍ പല ഗോസിപ്പുകളും പുറത്ത് വന്നിരുന്നു. അതിനെല്ലാം വിരാമമിട്ടായിരുന്നു ദേവുവിന്റെ പ്രതികരണം.

### Related Links & Sources
- [Original Story Source](https://moviemax.in/news/112253/dev-openly-spoke-against-vishnu)