---
title: "ബാത്ത് റൂം ചവിട്ടിപ്പൊളിച്ച് ഒമര്‍ ലുലു; ബിഗ്‌ബോസ് വീട്ടിൽ കൂട്ടത്തല്ലും കയ്യാങ്കളിയും"
english_title: "Omar Lulu trampled the bathroom; In the Bigg Boss house, there is a lot of back-and-forth"
publisher: "moviemax.in"
canonical_url: "https://moviemax.in/news/112223/omar-lulu-trampled-the-bathroom-in-the-bigg-boss-house-there-is-a-lot-of-back-and-forth"
published_at: "2023-05-03T08:22:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6451ccbc8bdb9_bigboss_1.jpg"
keywords: []
---

# ബാത്ത് റൂം ചവിട്ടിപ്പൊളിച്ച് ഒമര്‍ ലുലു; ബിഗ്‌ബോസ് വീട്ടിൽ കൂട്ടത്തല്ലും കയ്യാങ്കളിയും

> **Lead Summary:** ബിഗ് ബോസ് വീട്ടില്‍ അടിയുടെ പൂരം. പതിവ് പോലെ ഈ ആഴചയിലെ വീക്കിലി ടാസ്‌കും അടിയും ബഹളുമായി മാറിയിരിക്കുകയാണ്. വാക്ക് തര്‍ക്കത്തില്‍ തുടങ്ങി ഒടുവില്‍ കയ്യാങ്കളിയിലേക്ക് എത്തിയിരിക്കുകയാണ് ആദ്യത്തെ റൗണ്ടില്‍ തന്നെ. എന്നാൽ ഇതിനിടെ ഒമര്‍ ലുലുവിനെ ഷോയില്‍ നിന്നു തന്നെ പുറത്താക്കാനുള്ള ഒരുക്കവും നടക്കുന്നുണ്ട്.പോയ സീസണിലെ റോബിന്‍ രാധാകൃഷ്ണന്‍ പുറത്താകാനുണ്ടായ സംഭവങ്ങളെ ഓര്‍മ്മിപ്പിക്കും വിധമുള്ള സംഭവങ്ങളാണ് ബിഗ് ബോസ് വീട്ടില്‍ ഇന്ന് അരങ്ങേറിയത്.

## Article Content

ബിഗ് ബോസ് വീട്ടില്‍ അടിയുടെ പൂരം. പതിവ് പോലെ ഈ ആഴചയിലെ വീക്കിലി ടാസ്‌കും അടിയും ബഹളുമായി മാറിയിരിക്കുകയാണ്. വാക്ക് തര്‍ക്കത്തില്‍ തുടങ്ങി ഒടുവില്‍ കയ്യാങ്കളിയിലേക്ക് എത്തിയിരിക്കുകയാണ് ആദ്യത്തെ റൗണ്ടില്‍ തന്നെ. എന്നാൽ ഇതിനിടെ ഒമര്‍ ലുലുവിനെ ഷോയില്‍ നിന്നു തന്നെ പുറത്താക്കാനുള്ള ഒരുക്കവും നടക്കുന്നുണ്ട്.പോയ സീസണിലെ റോബിന്‍ രാധാകൃഷ്ണന്‍ പുറത്താകാനുണ്ടായ സംഭവങ്ങളെ ഓര്‍മ്മിപ്പിക്കും വിധമുള്ള സംഭവങ്ങളാണ് ബിഗ് ബോസ് വീട്ടില്‍ ഇന്ന് അരങ്ങേറിയത്.

മിഷന്‍ എക്‌സ് ടാസ്‌കിന്റെ ആദ്യത്തെ റൗണ്ട് ജയിച്ചത് ബീറ്റ ടീമാണ്. അഖില്‍ മാരാര്‍, ഷിജു, വിഷ്ണു, റിനോഷ്, ശ്രുതി, അനു, ഒമര്‍ ലുലു , ശോഭ എന്നിവര്‍ അടങ്ങുന്നതാണ് ബീറ്റ ടീം. ടാസ്‌ക് തുടക്കം മുതല്‍ തന്നെ അടിയും ബഹളവുമായിരുന്നു. ടാസ്‌ക് തുടങ്ങിയപ്പോഴേൾ തന്നെ മത്സരം ഫിസിക്കലായി മാറുകയായിരുന്നു. നീണ്ട പോരാട്ടത്തിനൊടുവിലാണ് ശാസ്ത്രജ്ഞന്മാരുടെ ടീമായ ബീറ്റ ടീം ജയിക്കുന്നത് എന്നാല്‍ ഇതിനിടെ ആല്‍ഫാ ടീമിലെ അംഗമായ അഞ്ജൂസ് ഒരു ഫ്യൂസ് അടിച്ചു മാറ്റുകയും . ഫ്യൂസുമായി നേരെ ബാത്ത് റൂമിലേക്ക് പോവുകയും ചെയ്തു .

ബാത്ത് റൂമും വീടിന്റെ അകവുമൊന്നും ടാസ്‌കിന്റെ ഭാഗമായുള്ള ഏരിയായിരുന്നില്ല. ടാക്‌സിനിടെ സ്റ്റാന്‍ഡ് അടക്കം തകര്‍ന്നു പോയതിനാല്‍ രണ്ടാം റൗണ്ടിനായി ഗാര്‍ഡന്‍ ഏരിയ സെറ്റ് ചെയ്യാന്‍ ബ്ലൈന്‍ഡ്‌സ് ഇട്ടിരിക്കുന്ന സമയത്താണ് അഞ്ജൂസ് ഹ്യൂസ് എടുക്കുന്നത്. ഹ്യൂസ് കൈവശപ്പെടുത്താമെന്ന് ബിഗ് ബോസ് അറിയിച്ചിരുന്നു. ഇതോടെ ബീറ്റ ടീമിലുള്ളവരെല്ലാം ബാത്ത് റൂമിന് പുറത്ത് ഒത്തു ചേരുകയും അഞ്ജൂസിനോടായി പുറത്ത് വരാന്‍ ആവശ്യപ്പെട്ടിട്ടും വാതിലില്‍ മുട്ടിയിട്ടും പലതും പറഞ്ഞ് പിരി കയറ്റിയിട്ടൊന്നും അഞ്ജൂസ് പുറത്തിറങ്ങിയില്ല.

ഇതിനിടെ അഞ്ജൂസിന്റെ ടീമിലുള്ളവരും അവിടേക്ക് എത്തി. അവര്‍ അഞ്ജൂസിനോട് പുറത്തിറങ്ങരുതെന്ന് പറഞ്ഞു കൊണ്ടിരുന്നു. സമയം പോകുന്തോറും ബീറ്റ ടീമിന്റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു. ഒടുവില്‍ നിയന്ത്രണം നഷ്ടമായ ഒമര്‍ ലുലു ബാത്ത് റൂമിന്റെ വാതില്‍ ചവിട്ടിപ്പൊളിക്കാന്‍ ശ്രമിക്കുകയും ഇതോടെ ക്യാപ്റ്റനായ മിഥുന്‍ അവിടെ എത്തുകയും ഒമറിനോട് ദേഷ്യപ്പെടുകയും ചെയ്തു . താന്‍ ബാത്ത് റൂമില്‍ പോയതായിരുന്നുവെന്നാണ് അഞ്ജൂസ് പറഞ്ഞ വാദം. 

ഒടുവില്‍ ബാത്ത് റൂമിന് പുറത്ത് കൂട്ടയടി തന്നെ നടന്നു . ഇരു ടീമുകളിലായി നടന്ന അടിക്കൊടുവില്‍ അഞ്ജൂസ് പുറത്തിറങ്ങിയെങ്കിലും ഹ്യൂസ് നഷ്ടപ്പെട്ടു. ഹ്യൂസ് ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് കൈമാറി ഒടുവില്‍ ശ്രുതിയുടെ കൈവശം എത്തിയിരിക്കുകയാണ്. വലിയ പ്രതീക്ഷയോടെ പ്രേക്ഷകർ കണ്ടിരുന്ന വെെല്‍ഡ് കാർഡ് എന്‍ട്രിയായിരുന്നു ഒമർ ലുലു. എന്നാല്‍ താരത്തിന്റെ തണുപ്പന്‍ സമീപനം കടുത്ത വിമർശനം ഏറ്റുവാങ്ങിയിരുന്നു. ഇന്നത്തെ സംഭവത്തോടെ ഒമർ ലുലു ഗെയിമിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്. എന്നാല്‍ ബിഗ് ബോസ് വീട്ടിലെ വസ്തു നശിപ്പിച്ചുവെന്ന കുറ്റത്തിന്റെ പേരില്‍ ഒമർ ലുലുവിനെ പുറത്താക്കുമോ എന്നതും കണ്ടറിയേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/112223/omar-lulu-trampled-the-bathroom-in-the-bigg-boss-house-there-is-a-lot-of-back-and-forth)