logo

അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടമാണ് കര്‍ണ്ണന്‍

Published at May 3, 2021 11:47 AM അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടമാണ് കര്‍ണ്ണന്‍

സമൂഹത്തിലെ അടിച്ചമർത്തപ്പെട്ടവരുടെ അവകാശങ്ങളുടെ കഥയുമായി വീണ്ടും ചലച്ചിത്ര ലോകത്ത് എത്തിയിരിക്കുകയാണ് സംവിധായകന്‍ മാരി സെൽ‌വരാജ്.ആദ്യ ചിത്രമായ 'പരിയേറും പെരുമാൾ' കൊണ്ട് പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധനേടിയ സംവിധായകന്‍ ആണ് ഇദ്ദേഹം .ഒരു സഹായഹസ്തം നൽകാതെ മറ്റ് വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡിൽ അപസ്മാരം കാരണം  മരിക്കുന്ന ആദ്യ ഷോട്ട് സാധാരണക്കാരുടെ മനുഷ്യത്വരഹിതമായ സ്വഭാവത്തെ വ്യക്തമായി ചിത്രീകരിക്കുന്നു.


അടിമത്തത്തിനെതിരെ ഒരു ജനത നടത്തുന്ന പോരാട്ടമെന്ന രീതിയില്‍  കണ്ടുമടുത്ത കഥയാണെന്നു നമുക്ക് ഇത്  തോന്നിയേക്കാം. എന്നാൽ കർണൻ അതല്ല. സാധാരണ മനുഷ്യന്റെയുള്ളിൽ നീറിപ്പുകയുന്ന ചെറിയചെറിയ കാര്യങ്ങളുടെ സൂക്ഷ്മമായ അവതരണമാണ് മാരി സെൽവരാജ് ഇവിടെ സത്യത്തില്‍  നടത്തുന്നത്. അതുകൊണ്ട് ചിത്രത്തിനു രാജ്യാന്തര നിലവാരം അവകാശപ്പെടാനും കഴിയും. പതിയെപതിയെ ഒരു പ്രശ്നത്തിൽനിന്ന് മറ്റൊരു പ്രശ്നത്തിലേക്കുള്ള യാത്രയാണ്. മാലപോലെ കോർത്തിണക്കിയ സംഭവങ്ങൾ യുദ്ധസമാനമായ ഒരു വയലൻസിലേക്ക് എത്തിക്കുകയാണ്.

സ്ഥിരം ക്ലീഷേ മാസ് ചിത്രങ്ങളിൽ നിന്ന് മാറിയാണ് ഇവിടെ നായക അവതരണം .തീക്കൊള്ളികൾ കൊണ്ട് ചുമരിൽ ഒരു കലാകാരൻ ചിത്രം വരയ്ക്കുകയാണ്. നാട്ടുകാരുടെ കയ്യിലും മുതുകിലുമായി ഒരു ചിത്രം പച്ചകുത്തിയിരിക്കുകയാണ്. ആ ചിത്രങ്ങളെല്ലാം കർണന്റേതാണ്.ധനുഷിന്റെ കഥാപാത്രത്തെ തികച്ചും പച്ചയായി ആണ് അവതരിപ്പിക്കുന്നത്.


ഒരു സിനിമ എന്ന നിലയിൽ , പ്രതീക്ഷിതമായ വഴികളിലൂടെ മാത്രമേ കർണൻ സഞ്ചരിക്കുന്നുള്ളൂ. പക്ഷെ ചരിത്രത്തിലെ, ചോരചിന്തിയ ചില കറുത്ത ഓർമ്മകളുടെ അടയാളപ്പെടുത്തൽ എന്നുള്ള നിലയിൽ അതിന്റെ സാമൂഹികവും രാഷ്ട്രീയവുമായ പ്രസക്തി ചെറുതല്ല. അതുകൊണ്ട്, കർണ്ണനെ ഒരു മഹത്തരം എന്ന് വിശേഷിപ്പിക്കപ്പെടാതെ പോവുന്നത് നീതിയാവില്ല.

ജീവൻ നഷ്ടപ്പെടുത്തിയും കീർത്തി വരിച്ച മഹാനായ കർണ്ണൻ്റെ പേര് സംവിധായകൻ മാരി സെൽവരാജ് തൻ്റെ ചിത്രത്തിന് നൽകിയെങ്കിൽ അത് വെറുതെയല്ല. മഹാഭാരതത്തിലെ ആദർശധീരനായ കർണ്ണൻ്റെ കഥ നമുക്കെല്ലാം അറിയാവുന്നതാണ്‌. സൂര്യദേവൻ്റെയും കുന്തിയുടേയും പുത്രനായി ജനിച്ച കർണ്ണനായിരുന്നു വാസ്തവത്തിൽ പാണ്ഡുവിന് ശേഷമുള്ള അടുത്ത കുരുരാജ്യത്തിന്റെ അവകാശി. എന്നാൽ ജീവിതം മുഴുവൻ പരിഹാസങ്ങളും അവഹേളനങ്ങളുമാണ് വില്ലാളിവീരനായ കർണ്ണന് നേരിടേണ്ടി വന്നത്. പഞ്ചപാണ്ഡവരും ദ്രൗപദിയുമെല്ലാം കർണ്ണനെ ജാതീയമായി വളരെയേറെ അവഹേളിച്ചവരുടെ കൂട്ടത്തിലുണ്ട്. അപാരമായ ധൈര്യം, അത്യന്തം പൗരുഷം, സ്വാർത്ഥതയില്ലായ്മ, ദാനസ്വഭാവം, ദീന ദയാലുത്വം, സഹനശക്തി -എന്നിവ കർണ്ണനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്ന ഗുണങ്ങളാണ്.


തൻ്റെ മുൻ ചിത്രത്തിലേതിന് സമാനമായി നൂറ്റാണ്ടുകളായി തമിഴ് സാമൂഹിക പരിസരങ്ങളിൽ ആഴത്തിൽ വേരിറക്കിയ ജാതി വ്യവസ്ഥയേയും ദുരഭിമാനത്തേയുമൊക്കെയാണ് പുതിയ ചിത്രത്തിലും മാരി സെൽവരാജ് പ്രശ്നവത്ക്കരിക്കുന്നത്. കർണ്ണൻ എന്ന പേര് ധനുഷിൻ്റെ കഥാപാത്രത്തിനും, സിനിമയ്ക്കും അത്രമേൽ യോജിക്കുന്നത് അതിനാലാണ്. ആവശ്യപ്പെടുന്നതെന്തും കൊടുത്തു മാത്രം ശീലിച്ചവനാണ് പുരാണത്തിലെ കർണ്ണനെങ്കിൽ, മാരി സെൽവരാജിൻ്റെ കർണ്ണൻ അവകാശങ്ങൾ നേടാൻ പോരാടുന്നവനാണ്.

തമിഴിലേക്ക് ആദ്യമായി ചുവടുവെച്ച നടി രജിഷ വിജയൻ തുടക്കക്കാരിയെന്നു തോന്നിക്കാത്ത വിധം അഭിനയിച്ചിട്ടുണ്ട്. ഭാഷാപ്രയോഗത്തിലും രജിഷ അസാമാന്യമായ പ്രകടനമാണ് കാട്ടിയത്.

Karnan is a struggle for rights

Related Stories
ആ അധ്യായം അവസാനിക്കുന്നു,വിവാഹ മോചിതയാകുന്നുവെന്ന് മിയ ഖലീഫ

Jul 26, 2021 03:09 PM

ആ അധ്യായം അവസാനിക്കുന്നു,വിവാഹ മോചിതയാകുന്നുവെന്ന് മിയ ഖലീഫ

ഒരുവിധത്തിലുമുള്ള കുറ്റബോധം ഇല്ല, ഞങ്ങൾ ഈ അധ്യായം അവസാനിപ്പിക്കുകയാണ്. പ്രത്യേകം ജീവിതം ആരംഭിക്കുകയാണെങ്കിലും കുടുംബം, സുഹൃത്തുക്കൾ എന്നിവർ വഴി...

Read More >>
കോടികള്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ മറ്റ് ചില ബിസിനസുകൾ ഇതാ

Jun 30, 2021 02:58 PM

കോടികള്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ മറ്റ് ചില ബിസിനസുകൾ ഇതാ

എന്നാല്‍ സിനിമകളില്‍ ഇങ്ങനെ മുഴുകി അഭിനയിക്കുമ്പോഴും, കോടികള്‍ പ്രതിഫലം വാങ്ങുമ്പോഴും മറ്റൊരു സുരക്ഷാ മുന്‍കരുതല്‍ കൂടെ കണ്ട് വച്ച ചില മുന്‍നിര...

Read More >>
Trending Stories