---
title: "അവര്‍ക്ക് എന്റെ പേഴ്സണല്‍ നമ്പര്‍ എവിടെ നിന്ന് കിട്ടി എന്ന് അറിയില്ല; സംഭവത്തെ കുറിച്ച് നടി "
english_title: "They do not know where they got my personal number; Actress about the incident"
publisher: "moviemax.in"
canonical_url: "https://moviemax.in/news/11219/they-do-not-know-where-they-got-my-personal-number-actress-about-the-incident"
published_at: "2021-11-17T11:33:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61949c1aeac78_shamna.jpg"
keywords: []
---

# അവര്‍ക്ക് എന്റെ പേഴ്സണല്‍ നമ്പര്‍ എവിടെ നിന്ന് കിട്ടി എന്ന് അറിയില്ല; സംഭവത്തെ കുറിച്ച് നടി 

> **Lead Summary:** സൈബര്‍ ക്രൈമിന്റെ കഥ പറയുന്ന 100 എന്ന കന്നട ചിത്രത്തിന്റെ ബിഗ് റിലീസിനായി കാത്തിരിയ്ക്കുകയാണ് നടി ഷംന കാസിം . ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിയില്‍ വെച്ച് ഷംന പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. സൈബര്‍ ക്രൈമിന്റെ തീവ്രത എത്രത്തോളമാണെന്ന് തനിയ്ക്ക് അടുത്തറിയാം എന്നും ഷംന പറയുന്നു.

## Article Content

സൈബര്‍ ക്രൈമിന്റെ കഥ പറയുന്ന 100 എന്ന കന്നട ചിത്രത്തിന്റെ ബിഗ് റിലീസിനായി കാത്തിരിയ്ക്കുകയാണ് നടി ഷംന കാസിം . ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിയില്‍ വെച്ച് ഷംന പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. സൈബര്‍ ക്രൈമിന്റെ തീവ്രത എത്രത്തോളമാണെന്ന് തനിയ്ക്ക് അടുത്തറിയാം എന്നും ഷംന പറയുന്നു.

സൈബര്‍ ക്രൈമിനെ കുറിച്ച് പറയുന്നത് കൊണ്ടാണ് എനിയ്ക്ക് ഈ സിനിമ അല്പം സ്പെഷ്യല്‍ ആയി തോന്നിയത് അത്തരം സൈബര്‍ ആക്രമണങ്ങള്‍ക്ക് ഞാനും ഇരയായിട്ടുണ്ട്. എന്റെ പേഴ്സണല്‍ മൊബൈല്‍ നമ്പര്‍ എവിടെ നിന്നാണ് ചിലര്‍ക്ക് കിട്ടിയത് എന്നറിയില്ല. അവര്‍ എനിക്ക് സന്ദേശങ്ങള്‍ അയക്കും.

സൈബര്‍ ക്രൈമിന് ഇരയാകുന്നത് പെണ്‍കുട്ടികളാണ്- ഷംന പറഞ്ഞു. ഒരുപാട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു കന്നട സിനിമ ചെയ്യുന്നത്, അതിന്റെ സന്തോഷവും നടിയ്ക്കുണ്ട്. സംവിധായകനും ചിത്രത്തില്‍ ഷംനയുടെ ജോഡിയുമായ രമേശ് അരവിന്ദ് ഈ കഥ പറയുമ്പോള്‍ കൂടുതല്‍ ഒന്നും ആലോചിക്കേണ്ടി വന്നില്ല എന്ന് നടി പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/11219/they-do-not-know-where-they-got-my-personal-number-actress-about-the-incident)