---
title: "മകൾ മരിച്ച സമയത്ത് വലിയ ഡിപ്രഷൻ അനുഭവിച്ചിരുന്നു ;എന്നെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് ആ താരം"
english_title: "I was going through a lot of depression when my daughter died; that actor brought me back to life"
publisher: "moviemax.in"
canonical_url: "https://moviemax.in/news/112184/i-was-going-through-a-lot-of-depression-when-my-daughter-died-that-actor-brought-me-back-to-life"
published_at: "2023-05-02T20:59:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64512d7208888_ranju_1.jpg"
keywords: []
---

# മകൾ മരിച്ച സമയത്ത് വലിയ ഡിപ്രഷൻ അനുഭവിച്ചിരുന്നു ;എന്നെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് ആ താരം

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രഞ്ജു രഞ്ജിമാർ. സമൂഹമാധ്യമങ്ങളിലും ഇവർ വളരെ സജീവമാണ്. ഇപ്പോൾ ഇവർ നൽകിയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത് . അവിചാരിതമായിട്ടാണ് താൻ മേക്കപ്പ് ആർട്ടിസ്റ്റായി മാറിയത് എന്നാണ് താരം പറയുന്നത്. ഒരിക്കലും ബിസിനസ് രംഗത്തേക്ക് ഇറങ്ങും എന്ന് കരുതിയിരുന്നില്ല. ചൂണ്ടിക്കാണിക്കുവാൻ ഒരു ഗുരു ഇല്ല എന്നും എല്ലാം ദൈവാനുഗ്രഹം ആയിട്ടാണ് കാണുന്നത് എന്നുമാണ് താരം പറയുന്നത്.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രഞ്ജു രഞ്ജിമാർ. സമൂഹമാധ്യമങ്ങളിലും ഇവർ വളരെ സജീവമാണ്. ഇപ്പോൾ ഇവർ നൽകിയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത് . അവിചാരിതമായിട്ടാണ് താൻ മേക്കപ്പ് ആർട്ടിസ്റ്റായി മാറിയത് എന്നാണ് താരം പറയുന്നത്. ഒരിക്കലും ബിസിനസ് രംഗത്തേക്ക് ഇറങ്ങും എന്ന് കരുതിയിരുന്നില്ല. ചൂണ്ടിക്കാണിക്കുവാൻ ഒരു ഗുരു ഇല്ല എന്നും എല്ലാം ദൈവാനുഗ്രഹം ആയിട്ടാണ് കാണുന്നത് എന്നുമാണ് താരം പറയുന്നത്.

രവി പിള്ളയുടെ മകൾ ആരതിക്ക് മേക്കപ്പ് ചെയ്യുവാൻ ഇവർ പോയിരുന്നു. ഏഴു ദിവസത്തെ ഒരു നീണ്ട ചടങ്ങ് ആണ് തന്റെ ജീവിതത്തിലെ വഴിത്തിരിവായി മാറിയത് – താരം പറയുന്നു. തനിക്ക് ഒരുപാട് സുഹൃത്തുക്കളെ കിട്ടിയിട്ടുണ്ട് എന്നും എല്ലാം തുറന്നു സംസാരിക്കുവാൻ പറ്റുന്ന ഒരു ആൺ സുഹൃത്ത് ഉണ്ടായിരുന്നു എന്നും എന്നാൽ 12 വർഷങ്ങൾക്കു മുമ്പ് ബ്രേക്ക് അപ്പ് ആയി എന്നും താരം പറയുന്നത്.

എൻറെ സുഹൃത്ത് എന്ന് പറയുമ്പോൾ അതിൻറെതായ ഒരു ക്വാളിറ്റി നിലനിർത്തണം എന്നാണ് എൻറെ ആഗ്രഹം. ഒരു കുഞ്ഞിനെ പോലെ ആയിരുന്നു ഞാൻ സ്നേഹിച്ചത്. നമ്മൾ ആരെയും സ്നേഹിച്ചാലും 99% നമ്മൾ വിട്ടുകൊടുക്കേണ്ടി വരും. എന്നാൽ ബാക്കിയുള്ള ഒരു ശതമാനം എങ്കിലും നമ്മൾ നമുക്ക് വേണ്ടി മാറ്റിവെക്കണം. പക്ഷേ ഞാൻ 100%വും ആ ബന്ധത്തിൽ കൊടുത്തു പോയി. അത് എൻറെ ഭാഗത്തുനിന്നും സംഭവിച്ച ഒരു മിസ്റ്റേക്ക് ആയിരുന്നു. '

എൻറെ മകൾ മരിച്ച സമയത്ത് വലിയ ഡിപ്രഷനിൽ ആയിരുന്നു. ജോലിക്ക് പോകുവാൻ ഒന്നും താല്പര്യം ഉണ്ടായിരുന്നില്ല. നടിയെ ആക്രമിച്ച സമയത്ത് ഞാൻ പ്രതികരിച്ചപ്പോൾ പലർക്കും ഞാൻ ശത്രുവായി. അങ്ങനെ പലരും വർക്കിന് വിളിക്കാതായി. ലൈഫ് അവസാനിപ്പിക്കണം എന്ന തീരുമാനത്തിൽ ആയിരുന്ന ആ സമയത്ത് ആത്മഹത്യയെ കുറിച്ച് പോലും ചിന്തിച്ചിരുന്നപ്പോഴാണ് നടി മമതയുടെ കോൾ വരുന്നത്. എന്നെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് അവർ ആണെന്നും താരം കൂട്ടിച്ചേർക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/112184/i-was-going-through-a-lot-of-depression-when-my-daughter-died-that-actor-brought-me-back-to-life)