---
title: "ഒടുവിൽ രചന നാരായണൻ കുട്ടിയെ തേടി ആ സന്തോഷം വന്നെത്തി; ആശംസകൾ അറിയിച്ച് ആരാധകർ"
english_title: "Finally, Rachana Narayana found that happiness ;  fans conveyed thier wishes "
publisher: "moviemax.in"
canonical_url: "https://moviemax.in/news/111932/finally-rachana-narayana-found-that-happiness-fans-conveyed-thier-wishes"
published_at: "2023-05-01T15:12:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644f89dbd9d05_rachana_1.jpg"
keywords: []
---

# ഒടുവിൽ രചന നാരായണൻ കുട്ടിയെ തേടി ആ സന്തോഷം വന്നെത്തി; ആശംസകൾ അറിയിച്ച് ആരാധകർ

> **Lead Summary:** മലയാളികളുടെ പ്രിയ നടിയാണ് രചന നാരായണൻ കുട്ടി. മിനി സ്ക്രീൻ പ്രേക്ഷകർക്കും ബിഗ് സ്ക്രീൻ പ്രേക്ഷകർക്കും ഒരുപോലെ സുപരിചിതയായ താരത്തിന് ഇപ്പോൾ നിരവധി ആരാധകരുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ വിശേഷം അറിഞ്ഞു ആശംസകളുമായി എത്തിയിരിക്കുകയാണ് ആരാധകർ.

## Article Content

മലയാളികളുടെ പ്രിയ നടിയാണ് രചന നാരായണൻ കുട്ടി. മിനി സ്ക്രീൻ പ്രേക്ഷകർക്കും ബിഗ് സ്ക്രീൻ പ്രേക്ഷകർക്കും ഒരുപോലെ സുപരിചിതയായ താരത്തിന് ഇപ്പോൾ നിരവധി ആരാധകരുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ വിശേഷം അറിഞ്ഞു ആശംസകളുമായി എത്തിയിരിക്കുകയാണ് ആരാധകർ.

നടിയും നർത്തകിയുമായ രചന നാരായണന്‍കുട്ടിക്ക് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചിരിക്കുകയാണ്. ദുബായിലെ സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച്ച് സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നുമാണ് നടി ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങിയത്. ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങാനെത്തിയ രചന ദുബായില്‍ നിന്നുള്ള ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം തന്റെ സോഷ്യല്‍ മിഡിയയില്‍ പങ്കുവച്ചിരുന്നു.

സിനിമാ രംഗത്ത് നടിയായും നർത്തകിയായും സജീവമാണ് രചന. അതേസമയം കുറച്ചു ദിവസം മുന്നേ ആയിരുന്നു താരം തന്റെ പിറന്നാൾ ആഘോഷിച്ചത്. മോഹൻലാൽ ഉൾപ്പെടെ ഉള്ള അമ്മ സംഘടന താരങ്ങൾക്ക് ഒപ്പം പിറന്നാൾ കേക്ക് മുറിക്കുന്ന ചിത്രങ്ങളും നടി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു .

### Related Links & Sources
- [Original Story Source](https://moviemax.in/news/111932/finally-rachana-narayana-found-that-happiness-fans-conveyed-thier-wishes)