---
title: "ബി​ഗ് ബോസിലെ മൂന്നാമത്തെ എലിമിനേഷൻ; ക്യാപ്റ്റൻസി മറ്റൊരാൾക്ക് കൈമാറി ദേവുവും പാട്ടും പാടി ബൈ പറഞ്ഞ് മനീഷയും ബിബി ഹൗസിന് പുറത്തേക്ക് "
english_title: "Third elimination in Bigg Boss"
publisher: "moviemax.in"
canonical_url: "https://moviemax.in/news/111844/third-elimination-in-bigg-boss"
published_at: "2023-04-30T23:39:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644eaf1985dcf_devumaneesha.jpg"
keywords: []
---

# ബി​ഗ് ബോസിലെ മൂന്നാമത്തെ എലിമിനേഷൻ; ക്യാപ്റ്റൻസി മറ്റൊരാൾക്ക് കൈമാറി ദേവുവും പാട്ടും പാടി ബൈ പറഞ്ഞ് മനീഷയും ബിബി ഹൗസിന് പുറത്തേക്ക് 

> **Lead Summary:** **ബി**​ഗ് ബോസ് മലയാളം സീസൺ അഞ്ചിലെ മൂന്നാമത്തെ എലിമിനേഷൻ നടന്നിരിക്കുകയാണ്. മനീഷ, ദേവു എന്നിവരാണ് ഇത്തവണ ബിബി ഹൗസിൽ നിന്നും പടിയിറങ്ങിയിരിക്കുന്നത്. ബിബി അഞ്ചിലെ ആദ്യ ഡബിൾ എവിക്ഷൻ കൂടി ആയിരുന്നു ഇന്ന് നടന്നത്. അഖിൽ, സാ​ഗർ, ദേവു, മനീഷ, അഞ്ജൂസ്, ഷിജു, ജുനൈസ്, നാദിറ എന്നിവരാണ് ഇത്തവണ എവിഷനിൽ വന്നത്.

## Article Content

**ബി**​ഗ് ബോസ് മലയാളം സീസൺ അഞ്ചിലെ മൂന്നാമത്തെ എലിമിനേഷൻ നടന്നിരിക്കുകയാണ്. മനീഷ, ദേവു എന്നിവരാണ് ഇത്തവണ ബിബി ഹൗസിൽ നിന്നും പടിയിറങ്ങിയിരിക്കുന്നത്. ബിബി അഞ്ചിലെ ആദ്യ ഡബിൾ എവിക്ഷൻ കൂടി ആയിരുന്നു ഇന്ന് നടന്നത്. അഖിൽ, സാ​ഗർ, ദേവു, മനീഷ, അഞ്ജൂസ്, ഷിജു, ജുനൈസ്, നാദിറ എന്നിവരാണ് ഇത്തവണ എവിഷനിൽ വന്നത്.

ഇസ്റ്റർ ദിനത്തിലെ പ്രശ്നങ്ങൾ കാരണം നേരിട്ട് നോമിനേഷനിൽ വന്നവരാണ് അഖിൽ മാരാരും സാ​ഗറും. ഈ ആഴ്ചയിലെ ബിബി ഹൗസ് ക്യാപ്റ്റനായി തെരഞ്ഞെടുത്തത് ദേവുവിനെ ആണ്. എന്നാൽ ആ അധികാരത്തിൽ മുന്നോട്ട് പോകാനുള്ള ഭാ​ഗ്യം ദേവുവിന് ഇല്ലാതെ പോയി. ക്യാപ്റ്റൻസിയിൽ ദേവുവിനൊപ്പം മത്സരിച്ചത് മിഥുനും വിഷ്ണുവും ആയിരുന്നു. ഇതിൽ ആർക്കെങ്കിലും ക്യാപ്റ്റൻസി കൈമാറണമെന്ന് മോഹൻലാൽ അറിയിക്കുകയും അത് മിഥുന് നൽകുകയും ചെയ്തു.

ഇത്രയും നല്ലൊരു അവസരം തന്നതിന് നന്ദി എന്നാണ് ദേവു പറഞ്ഞത്. ബിഗ് ബോസ് സീസണ്‍ അഞ്ച് ആരംഭിച്ചപ്പോള്‍ ശക്തയായ മത്സരാര്‍ത്ഥി ആകും എന്ന് പ്രതീക്ഷിച്ച ആളാണ് ദേവു. ലേഡി റോബിന്‍ എന്നായിരുന്നു ആദ്യഘട്ടത്തില്‍ സോഷ്യല്‍ മീഡിയ ഇവരെ വിശേഷിപ്പിച്ചത്. എന്നാൽ ഇടയ്ക്ക് എവിടെയോ ദേവു പിന്നോക്കം ആയി. ഇതും പ്രേക്ഷകരുടെ വോട്ടിന്‍റെയും അടിസ്ഥാനത്തിലാണ് ദേവു ഇപ്പോള്‍ പുറത്തായിരിക്കുന്നത്.

വെള്ളിയാങ്കല്ല് എന്ന വീക്കിലി ടാസ്കിലൂടെ രണ്ടാഴ്ചത്തെ നോമിനേഷൻ ഫ്രീ ലഭിച്ച ആളായിരുന്നു മനീഷ. എന്നാൽ മനീഷ പുറത്തായതോടെ ഇതും അസാധുവായിരിക്കുക ആണ്. ഇരുവരും ഈ ആഴ്ച പുറത്താകുമെന്ന് മറ്റ് മത്സരാർത്ഥികൾ ആരും കരുതിയിരുന്നില്ല. അതുകൊണ്ട് തന്നെ വളരെ ഇമോഷണലായാണ് അവർ പ്രതികരിച്ചത്.

ഏറ്റവും ഒടുവിൽ തന്റെ ഹൗസ് മേറ്റുകൾക്കായി പാട്ടും പാടി കൊടുത്താണ് മനീഷ യാത്രയായത്. ഇതോടെ നാല് പേരാണ് ഇതുവരെ ബിഗ് ബോസ് സീസണ്‍ അഞ്ചില്‍ നിന്നും എവിക്ട് ആയ മത്സരാർത്ഥികൾ. നേരത്തെ എയ്ഞ്ചലിനും ​ഗോപികയും എവിക്ട് ആയിരുന്നു. ഹനാൻ, ലെച്ചു എന്നിവർ ആരോ​ഗ്യ പ്രശ്നങ്ങളെ തുടർന്ന് പുറത്തു പോയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/111844/third-elimination-in-bigg-boss)