---
title: "ബാലയുടെ ആരോ​ഗ്യനില മെച്ചപ്പെട്ടു വരുന്നു- പ്രതികരണവുമായി ഭാര്യ എലിസബത്ത്"
english_title: "Bala's health is getting better - his wife Elizabeth responded"
publisher: "moviemax.in"
canonical_url: "https://moviemax.in/news/111716/balas-health-is-getting-better-his-wife-elizabeth-responded"
published_at: "2023-04-29T21:54:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644d44fddfd72_baala.jpg"
keywords: []
---

# ബാലയുടെ ആരോ​ഗ്യനില മെച്ചപ്പെട്ടു വരുന്നു- പ്രതികരണവുമായി ഭാര്യ എലിസബത്ത്

> **Lead Summary:** **ന**ടൻ ബാലയുടെ ആരോ​ഗ്യനില മെച്ചപ്പെട്ടു വരികയാണെന്ന് ഭാര്യ എലിസബത്ത്. പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി തുടർന്നും പ്രാർത്ഥനകൾ വേണം. കഴിഞ്ഞ ഒന്നര രണ്ട് മാസമായി ടെൻഷനിലൂടെയും വിഷമ ഘട്ടത്തിലൂടെയുമാണ് കടന്നു പോയതെന്നും എലിസബത്ത് ഫേസ്ബുക്ക് വിഡിയോയിലൂടെ പറഞ്ഞു.

## Article Content

**ന**ടൻ ബാലയുടെ ആരോ​ഗ്യനില മെച്ചപ്പെട്ടു വരികയാണെന്ന് ഭാര്യ എലിസബത്ത്. പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി തുടർന്നും പ്രാർത്ഥനകൾ വേണം. കഴിഞ്ഞ ഒന്നര രണ്ട് മാസമായി ടെൻഷനിലൂടെയും വിഷമ ഘട്ടത്തിലൂടെയുമാണ് കടന്നു പോയതെന്നും എലിസബത്ത് ഫേസ്ബുക്ക് വിഡിയോയിലൂടെ പറഞ്ഞു.

എല്ലാവരുടെയും പ്രാർത്ഥന ഉണ്ടായിരുന്നു. കുറേ പേർ മെസേജ് അയച്ചും ഫോൺ വിളിച്ചുമൊക്ക കാര്യങ്ങൾ അന്വേഷിച്ചിരുന്നു. പ്രാർത്ഥനകൾ അറിയിച്ചിരുന്നു. ഇനി ശ്രദ്ധിക്കേണ്ട സമയങ്ങളാണ്. എന്നാലും ബാല ചേട്ടൻ ബെറ്റർ ആയിട്ടുണ്ട്. ക്രിട്ടിക്കൽ കണ്ടീഷനൊക്കെ മാറി. ആരോ​ഗ്യം വീണ്ടെടുത്ത് വരികയാണ്.

ഞാൻ ഇനി കുറച്ച് കാലം ലീവ് ആയിരിക്കും. വീട്ടിൽ തന്നെ ആയിരിക്കും. രണ്ട് മാസമായി വിഡിയോകളൊന്നും തന്നെ ഞങ്ങൾ ചെയ്തിരുന്നില്ല. ഇടയ്ക്ക് ഇങ്ങനെയുള്ള അപ്ഡേറ്റ്സ് മാത്രമാണ് ഫേസ്ബുക്കിലും യുട്യൂബിലും ആയിട്ട് കൊടുത്തു കൊണ്ടിരുന്നത്.

ഇടയിൽ ഞങ്ങളുടെ വെഡ്ഡിം​ഗ് ആനിവേഴ്സറി വന്നിരുന്നു. ആശുപത്രിയിൽ വച്ച് തന്നെ കേക്ക് കട്ടിങ്ങ് ഒക്കെ നടത്തി. എല്ലാവരുടെയും പ്രാർത്ഥനകൾക്ക് നന്ദി. ഇനിയും നിങ്ങളുടെ പ്രാർത്ഥന ആവശ്യമാണെന്നും എലിസബത്ത് ഫേസ്ബുക്ക് വിഡിയോയിലൂടെ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/111716/balas-health-is-getting-better-his-wife-elizabeth-responded)