---
title: "ജപ്പാനിൽ  വിവാഹ വാര്‍ഷികം ആഘോഷിച്ച് മോഹൻലാലും സുചിത്രയും, ചിത്രം പങ്കുവച്ച് താരം "
english_title: "Mohanlal and Suchitra celebrate their wedding anniversary in Japan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/111541/mohanlal-and-suchitra-celebrate-their-wedding-anniversary-in-japan"
published_at: "2023-04-28T22:12:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644bf83c28fd8_mohanlalf.jpg"
keywords: []
---

# ജപ്പാനിൽ  വിവാഹ വാര്‍ഷികം ആഘോഷിച്ച് മോഹൻലാലും സുചിത്രയും, ചിത്രം പങ്കുവച്ച് താരം 

> **Lead Summary:** **മ**ലയാളത്തിലെ സൂപ്പര്‍താരം മോഹന്‍ലാല്‍ തന്‍റെ 35ാം വിവാഹ വാര്‍ഷികം ആഘോഷിച്ചു. അവധിക്കാലം ആഘോഷിക്കാന്‍ ജപ്പാനില്‍ പോയിരിക്കുകയാണ് മോഹന്‍ലാലും കുടുംബവും അവിടെ വച്ചായിരുന്നു വിവാഹ വാര്‍ഷിക ആഘോഷം. വിവാഹ വാര്‍ഷിക ചിത്രം മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.

## Article Content

**മ**ലയാളത്തിലെ സൂപ്പര്‍താരം മോഹന്‍ലാല്‍ തന്‍റെ 35ാം വിവാഹ വാര്‍ഷികം ആഘോഷിച്ചു. അവധിക്കാലം ആഘോഷിക്കാന്‍ ജപ്പാനില്‍ പോയിരിക്കുകയാണ് മോഹന്‍ലാലും കുടുംബവും അവിടെ വച്ചായിരുന്നു വിവാഹ വാര്‍ഷിക ആഘോഷം. വിവാഹ വാര്‍ഷിക ചിത്രം മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.

[https://m.facebook.com/story.php?story_fbid=pfbid0XsRWtgyHsKqm2VfJY4P8uRw64MeuPim1ivwsAd3rm6WtmctKoeniTh8f64FrGPC6l&id=100044498226984&mibextid=Nif5oz.](https://m.facebook.com/story.php?story_fbid=pfbid0XsRWtgyHsKqm2VfJY4P8uRw64MeuPim1ivwsAd3rm6WtmctKoeniTh8f64FrGPC6l&id=100044498226984&mibextid=Nif5oz.)

ഫ്രം ടോക്കിയോ വിത്ത് ലൌവ് എന്ന ക്യാപ്ഷനോടെയാണ് ഭാര്യ സുചിത്രയ്ക്ക് വിവാഹ വാര്‍ഷിക കേക്ക് പങ്കുവയ്ക്കുന്ന ചിത്രം മോഹന്‍ലാല്‍ പങ്കുവച്ചിരിക്കുന്നത്. മുപ്പത്തിയഞ്ചുവര്‍ഷത്തെ സ്നേഹവും, ആത്മബന്ധവും ആഘോഷിക്കുന്നു എന്നും മോഹന്‍ലാല്‍ ചിത്രത്തിന്‍റെ ക്യാപ്ഷില്‍ പറയുന്നു.

1988 ലാണ് മോഹന്‍ലാലും സുചിത്രയും വിവാഹിതരായത്. അന്തരിച്ച തമിഴ് നടനും, നിർമ്മാതാവുമായ കെ. ബാലാജിയുടെ മകളാണ് സുചിത്ര. കഴിഞ്ഞ ആഴ്ചയാണ് മോഹന്‍ലാലും കുടുബവും അവധിക്കാലം ആഘോഷിക്കാന്‍ ജപ്പാനിലേക്ക് പോയത്.

ബിഗ്ബോസ് ഷോ അവതാരകനായ മോഹന്‍ലാല്‍ സാധാരണകളില്‍ നിന്നും വ്യത്യസ്തമായി ഷോയില്‍ ബുധനാഴ്ച എത്തിയാണ് താന്‍ ജപ്പാനില്‍ അവധിക്കാലം ചിലവിടാന്‍ പോകുന്ന കാര്യം വ്യക്തമാക്കിയത്. ജപ്പാനില്‍ നിന്നുള്ള തന്റെയും ഭാര്യ സുചിത്രയുടെയും ഫോട്ടോ നേരത്തെ മോഹന്‍ലാല്‍ പങ്കുവച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/111541/mohanlal-and-suchitra-celebrate-their-wedding-anniversary-in-japan)