---
title: " 'കെയറിങ്… എനിക്ക് കെയറിങ്ങിന്‍റെ ആവശ്യമില്ല' താരത്തിന്റെ വാക്കുകള്‍ വൈറലാവുന്നു "
english_title: " 'Caring... I don't need caring' the star's words go viral "
publisher: "moviemax.in"
canonical_url: "https://moviemax.in/news/11153/caring-i-dont-need-caring-the-stars-words-go-viral"
published_at: "2021-11-16T22:03:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6193dd6f31808_shobhitha.jpg"
keywords: []
---

#  'കെയറിങ്… എനിക്ക് കെയറിങ്ങിന്‍റെ ആവശ്യമില്ല' താരത്തിന്റെ വാക്കുകള്‍ വൈറലാവുന്നു 

> **Lead Summary:** വൻഹിറ്റായി കുറുപ്പ് സിനിമ മുന്നേറിക്കൊണ്ടിരിക്കെ ഇപ്പോള്‍ വൈറലാകുന്നത് ദുൽഖർ സൽമാനെയും നായിക ശോഭിത ധൂളിപാലയേയും ഉൾപ്പെടുത്തിക്കൊണ്ടുള്ള അഭിമുഖമാണ് . സമൂഹത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച സ്ത്രീകളോട് യാതൊരു ബന്ധവുമില്ലാത്ത ചോദ്യങ്ങളാണ് അവതാരകർ ചോദിക്കാറുള്ളത്. ഇത്തരത്തിലുള്ള ചോദ്യം ചോദിച്ച അവതാരകന് കുറുപ്പിലെ നായിക ശോഭിത ധൂലിപാലിയ നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

## Article Content

വൻഹിറ്റായി കുറുപ്പ് സിനിമ മുന്നേറിക്കൊണ്ടിരിക്കെ ഇപ്പോള്‍ വൈറലാകുന്നത് ദുൽഖർ സൽമാനെയും നായിക ശോഭിത ധൂളിപാലയേയും ഉൾപ്പെടുത്തിക്കൊണ്ടുള്ള അഭിമുഖമാണ് . സമൂഹത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച സ്ത്രീകളോട് യാതൊരു ബന്ധവുമില്ലാത്ത ചോദ്യങ്ങളാണ് അവതാരകർ ചോദിക്കാറുള്ളത്. ഇത്തരത്തിലുള്ള ചോദ്യം ചോദിച്ച അവതാരകന് കുറുപ്പിലെ നായിക ശോഭിത ധൂലിപാലിയ നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

കുറിപ്പിൽ ദുൽഖർ സൽമാന്‍റെ നായികയായി എത്തുന്നത് മലയാളിയല്ലാത്ത ശോഭിത ധൂളിപാലയാണ്. ഗീതു മോഹൻദാസ് സംവിധാനം ചെയ്ത മൂത്തോനിൽ നിവിൻ പോളിയുടെ നായികയായിരുന്നു ശോഭിത. മലയാളത്തിന്‍റെ യുവതാരങ്ങളായ നിവിന്‍ പോളിക്കും ദുല്‍ഖര്‍ സല്‍മാനുമൊപ്പം അഭിനയിച്ച ശോഭിതയോട് രണ്ട് പേരിലും ആരാണ് കൂടുതല്‍ കെയറിങ്, ആരാണ് കൂടുതല്‍ ഫ്രണ്ട്‌ലി എന്നായിരുന്നു അവതാരകന്‍റെ ചോദ്യം. ചോദ്യം കേട്ട് ആശ്ചര്യത്തോടെ കെയറിങ് എന്നാണോ ചോദിച്ചത് എന്ന് എടുത്തു ചോദിക്കുന്നുണ്ട് ശോഭിത. പെട്ടെന്നുതന്നെ തനിക്ക് ആരുടേും കെയറിങ് ആവശ്യമില്ലെന്ന് പ്രതികരിക്കുന്നു ശോഭിത. 'കെയറിങ്… എനിക്ക് കെയറിങ്ങിന്‍റെ ആവശ്യമില്ല. എന്റെ ഒപ്പം അഭിനയിക്കുന്നവര്‍ കെയര്‍ ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുമില്ല. ദുല്‍ഖര്‍ നല്ലൊരു സുഹൃത്താണ്.' ശോഭിത പറഞ്ഞു. ശോഭിതയുടെ മറുപടി കേട്ട് പൊട്ടിപൊട്ടി ചിരിക്കുന്ന ദുൽഖറിനേയും വീഡിയോയിൽ കാണാം.

### Related Links & Sources
- [Original Story Source](https://moviemax.in/news/11153/caring-i-dont-need-caring-the-stars-words-go-viral)