---
title: "അതുല്യ ഇനി ആലിയ, പ്രമുഖ ടിക് ടോക് താരം വിവാഹിതയായി"
english_title: "Famous Tik Tok star got married"
publisher: "moviemax.in"
canonical_url: "https://moviemax.in/news/111446/famous-tik-tok-star-got-married"
published_at: "2023-04-28T12:07:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644b69e0f0f4a_ATHULYA.jpg"
keywords: []
---

# അതുല്യ ഇനി ആലിയ, പ്രമുഖ ടിക് ടോക് താരം വിവാഹിതയായി

> **Lead Summary:** സിനിമ സീരിയൽ താരങ്ങളെ പോലെ തന്നെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവർ ആണ് ടിക് ടോക്, ഇൻസ്റ്റാഗ്രാം താരങ്ങളും. വലിയ രീതിയിലുള്ള സ്വീകാര്യത ആണ് ഇവർക്ക് എല്ലാവർക്കും തന്നെ സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. ധാരാളം ആരാധകരെയാണ് ഇവർ സമൂഹമാധ്യമങ്ങളിലൂടെ സ്വന്തമാക്കിയിട്ടുള്ളത്. ഇവരുടെ വിശേഷങ്ങൾ എല്ലാം തന്നെ മലയാളികൾക്ക് വളരെ പ്രിയപ്പെട്ടതാണ്.

## Article Content

സിനിമ സീരിയൽ താരങ്ങളെ പോലെ തന്നെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവർ ആണ് ടിക് ടോക്, ഇൻസ്റ്റാഗ്രാം താരങ്ങളും. വലിയ രീതിയിലുള്ള സ്വീകാര്യത ആണ് ഇവർക്ക് എല്ലാവർക്കും തന്നെ സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. ധാരാളം ആരാധകരെയാണ് ഇവർ സമൂഹമാധ്യമങ്ങളിലൂടെ സ്വന്തമാക്കിയിട്ടുള്ളത്. ഇവരുടെ വിശേഷങ്ങൾ എല്ലാം തന്നെ മലയാളികൾക്ക് വളരെ പ്രിയപ്പെട്ടതാണ്.

അത്തരത്തിൽ ഒരു താരമാണ് അതുല്യ അശോകൻ. താരം കഴിഞ്ഞദിവസം വിവാഹിതയായിരുന്നു. ഇസ്ലാം മതത്തിൽ വിശ്വസിക്കുന്ന ഒരു വ്യക്തിയെ ആണ് താരം വിവാഹം ചെയ്തിരിക്കുന്നത്.

**

അതുകൊണ്ടുതന്നെ താരം ഇപ്പോൾ തന്റെ അതുല്യ എന്ന പഴയ പേര് ഉപേക്ഷിച്ച് ആലിയ എന്ന പുതിയ പേര് സ്വയം സ്വീകരിച്ചിരിക്കുകയാണ്. നിരോധിയാളുകളാണ് ഇപ്പോൾ ഇരുവർക്കും ആശംസകൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്.

ഫെയ്സ് ക്ലോസപ്പ് വീഡിയോകളിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ടിക് ടോക് കാലഘട്ടം മുതൽ തന്നെ താരം വളരെ സജീവമായിരുന്നു. പിന്നീട് ഇൻസ്റ്റാഗ്രാമിലും താരം വളരെ സജീവമായി. ധാരാളം സിനിമ പ്രമോഷനുകളും താരം നടത്തിയിട്ടുണ്ട്.

റിസൽ മൻസൂർ എന്ന വ്യക്തിയെ ആണ് താരം വിവാഹം ചെയ്തിരിക്കുന്നത്. രണ്ടുപേരും എറണാകുളം സ്വദേശികളാണ്. വിവാഹ ചിത്രങ്ങളും വീഡിയോകളും എല്ലാം തന്നെ താരം ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്.

[https://www.instagram.com/athulya_ashokan_17/?utm_source=ig_embed&ig_rid=f2033ff1-f0c1-4564-8025-cfd6f316da17**](https://www.instagram.com/athulya_ashokan_17/?utm_source=ig_embed&ig_rid=f2033ff1-f0c1-4564-8025-cfd6f316da17)

കഴിഞ്ഞ കുറെ നാളുകൾ ആയി താരം സമൂഹമാധ്യമങ്ങളിൽ ആക്ടീവ് അല്ലായിരുന്നു. വിവാഹ സംബന്ധമായ തിരക്കുകൾ കാരണമായിരിക്കണം താരം ആക്ടീവ് അല്ലാതെ പോയത്. ഇനി എന്തായാലും പുതിയ പേരിൽ താരം സമൂഹമാധ്യമങ്ങളിൽ വളരെ ആക്റ്റീവ് ആയിരിക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/111446/famous-tik-tok-star-got-married)