---
title: "'ആ ജൂനിയര്‍ ഡോക്ടര്‍ എന്റെ കെട്ടിയോനാ'- 'രോമാഞ്ചത്തിലെ നഴ്‌സിന്റെ പോസ്റ്റ് വൈറൽ "
english_title: "'That junior doctor is my tie'- 'Nurse's post viral in Romancham"
publisher: "moviemax.in"
canonical_url: "https://moviemax.in/news/111349/that-junior-doctor-is-my-tie-nurses-post-viral-in-romancham"
published_at: "2023-04-27T20:16:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644a8b25405b0_nayana.jpg"
keywords: []
---

# 'ആ ജൂനിയര്‍ ഡോക്ടര്‍ എന്റെ കെട്ടിയോനാ'- 'രോമാഞ്ചത്തിലെ നഴ്‌സിന്റെ പോസ്റ്റ് വൈറൽ 

> **Lead Summary:** **കേ**രളത്തിലെ തീയറ്ററുകളില്‍ തരംഗം സൃഷ്ടിച്ച സിനിമയായിരുന്നു രോമാഞ്ചം. സിനിമയില്‍ സൗബിന്‍ ഷാഹിറിനെ പരിചരിക്കാനെത്തുന്ന നഴ്‌സിനെ ആരും മറന്നിട്ടുണ്ടാവില്ല.

## Article Content

**കേ**രളത്തിലെ തീയറ്ററുകളില്‍ തരംഗം സൃഷ്ടിച്ച സിനിമയായിരുന്നു രോമാഞ്ചം. സിനിമയില്‍ സൗബിന്‍ ഷാഹിറിനെ പരിചരിക്കാനെത്തുന്ന നഴ്‌സിനെ ആരും മറന്നിട്ടുണ്ടാവില്ല.

കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിനിയായ ദീപികാദാസാണ് നഴ്‌സായ നയന എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തില്‍ വളരെ കുറച്ച്‌ സമയം മാത്രമാണ് പ്രത്യക്ഷപ്പെടുന്നത് എങ്കിലും ദീപികയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു.

നയനയെ കൂടാതെ ഒരു ഡോക്ടറും ജൂനിയര്‍ ഡോക്ടറും സൗബിന്റെ സുഖവിവരം അന്വേഷിക്കാനെത്തുന്നുണ്ട്. ജൂനിയര്‍ ഡോക്ടറെ അവതരിപ്പിച്ച ശ്രീനാഥ് എരമവും ദീപികയും സിനിമയില്‍ സഹപ്രവര്‍ത്തകരാണെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ ഇവര്‍ ഭാര്യാ ഭര്‍ത്താക്കന്‍മാരാണ്.

ദീപികാദാസ് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ദീപികയുടെ കുറിപ്പ് ഇപ്പോള്‍ വൈറലാവുകയാണ്.

***

'അങ്ങനെ നയനയും ജൂനിയര്‍ ഡോക്ടറും ഒന്നിക്കുകയാണ് സൂര്‍ത്തുക്കളെ.. അത് എന്റെ കെട്ടിയോനാണ്'***- ദീപിക ഫേസ്ബുക്കില്‍ കുറിച്ചു.

കുറിപ്പിനോടൊപ്പം രോമാഞ്ചം ലൊക്കേഷനില്‍ നിന്നുള്ള ചിത്രവും പങ്കുവെച്ചിട്ടുണ്ട്. ശ്രീനാഥ് അധ്യാപകനായി ജോലി ചെയ്യുകയാണ്. ദീപിക ഷോര്‍ട്ട് ഫിലിമിലൂടെ സിനിമാരംഗത്ത് ശ്രദ്ധനേടിയ ആളാണ്.

കൂടാതെ കണ്ണൂരിലെ പ്രാദേശിക ന്യൂസ് ചാനലുകളില്‍ അവതാരികയായും ജോലി ചെയ്തിട്ടുണ്ട്. 'കള്ളിക്കള്ളി മാസ്‌ക്' എന്ന വിഡിയോയിലൂടെ ശ്രദ്ധ നേടിയ ദീപികയെ ക്ലാസ്മേറ്റും ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടറുമായ ഷിഫ്ന ബബിന്‍ ആണ് രോമാഞ്ചത്തിലേക്ക് ക്ഷണിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/111349/that-junior-doctor-is-my-tie-nurses-post-viral-in-romancham)