തനിക്ക് റെനീഷയെ കാണുകയേ വേണ്ട നീ പോ; റെനീഷയോട് പൊട്ടിത്തെറിച്ച് അഞ്‍ജൂസ്

തനിക്ക് റെനീഷയെ കാണുകയേ വേണ്ട നീ പോ; റെനീഷയോട് പൊട്ടിത്തെറിച്ച് അഞ്‍ജൂസ്
2023-04-27T19:43:00 | By Susmitha Surendran

ബിഗ് ബോസ് ഹൗസിലെ ഉറ്റ സുഹൃത്തുക്കളായിരുന്നു അഞ്‍ജൂസും റെനീഷയും സെറീനയും. ബിഗ് ബോസ് ടാസ്‍ക്കുകളിലൊക്കെ ഇവര്‍ പരസ്‍പരം സഹായിക്കുന്നത് കാണാമായിരുന്നു. എന്തെങ്കിലും പ്രശ്‍നങ്ങള്‍ വന്നാല്‍ ഒത്തൊരുമിച്ച് സംസാരിക്കുന്നതും പതിവായിരുന്നു.

എന്നാല്‍ റെനീഷയും അഞ്‍ജൂസും തമ്മില്‍ സെറീനയുടെ സാന്നിദ്ധ്യത്തില്‍ രൂക്ഷമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതാണ് ഇന്ന് പുറത്തുവിട്ട പ്രൊമൊയില്‍ കാണാനാകുന്നത്.

സംസാരിക്കണം എന്ന് പറയുന്ന റെനീഷയേയും തയ്യാറാകാതിരിക്കുന്ന അഞ്‍ജൂസുമാണ് പ്രൊമൊയില്‍ ഉള്ളത്. ഗെയ്‍മിന്റെ കാര്യത്തില്‍ താൻ ഫ്രണ്ട്ഷിപ്പ് നോക്കില്ലെന്ന് പറഞ്ഞിട്ടുണ്ടെന്ന് റെനീഷ വ്യക്തമാക്കുന്നു. തനിക്ക് റെനീഷയെ കാണുകയേ വേണ്ട നീ പോ എന്നാണ് അഞ്‍ജൂസ് പറയുന്നത്. എന്താണ് ഞാൻ ആകെ ചെയ്‍ത തെറ്റ് എന്നറിയാവോ, നിന്നെ സ്‍നേഹിച്ചത് എന്നും അഞ്‍ജൂസ് പറയുന്നു.

ബിഗ് ബോസ് ഹൗസില്‍ വീക്ക്‍ലി ടാസ്‍ക് പാവക്കൂത്താണ് അവസാനമായി നടന്നത്. ഗാര്‍ഡന്‍ എരിയയില്‍ കുറേയേറെ പാവകള്‍ ഉണ്ടാകുമെന്ന് ബിഗ് ബോസ് വ്യക്തമാക്കി. ഒരു ബസര്‍ കേള്‍ക്കുമ്പോള്‍ പാവകളില്‍ ഒന്ന് എടുത്ത് നിശ്ചിത വഴിയിലൂടെ ഓടി 'ഡോള്‍ വീട്ടില്‍' പാവ വയ്ക്കണം.

എന്നാല്‍ പാവ വയ്ക്കാന്‍ സ്ലോട്ട് ഒന്ന് കുറവായിരിക്കും. ഇത്തരത്തില്‍ ആരുടെ പാവയാണോ സ്ലോട്ടില്‍ വയ്ക്കാന്‍ കഴിയാതെ ആകുന്നത് അയാള്‍ പുറത്താകും. ഇതിനൊപ്പം സുപ്രധാനമായ കാര്യം സ്വന്തം പേരിലുള്ള പാവ ഒരിക്കലും എടുത്ത് ഓടാന്‍ പാടില്ല. രസകരമെങ്കിലും വീക്ക്‍ലി ടാസ്‍കില്‍ ചില സംഘര്‍ഷങ്ങളും ഉണ്ടായി.

ടാസ്‍കില്‍ ഒരു മത്സരാര്‍ത്ഥിയെ പുറത്താക്കണോ മുന്നില്‍ എത്തിക്കണോ എന്നത് മറ്റൊരു വീട്ടിലെ അംഗത്തിന്‍റെ മനസ് പോലെയാണ്. അവസാനം ഈ ടാസ്‍കില്‍ അവശേഷിക്കുന്ന മൂന്നുപേര്‍ ക്യാപ്റ്റന്‍ ടാസ്‍കിലേക്ക് തെരഞ്ഞെടുക്കപ്പെടും എന്നതിനാലാല്‍ വീട്ടിലെ സൗഹൃദവും ഇതില്‍ നിര്‍ണായകമായിരുന്നു. മികച്ച രീതിയിലായിരുന്നു ടാസ്‍കില്‍ എല്ലാ മത്സരാര്‍ഥികളും പങ്കെടുത്തത്. ദേവു, വിഷ്‍ണു, മിഥുൻ എന്നിവരാണ് ക്യാപ്റ്റൻ മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

Content Highlight: I just want to see Reneesha, you go; Anjus bursts into Reneesha

Next TV

Related Stories
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories










News Roundup