---
title: "പുറകിലൂടെ ആരോ നടക്കുന്നു, രാത്രി കതകില്‍ കൊട്ടും; വരദയുടെ പ്രേതാനുഭവം"
english_title: "Someone walks past and knocks on the door in the night; Varada's ghost experience"
publisher: "moviemax.in"
canonical_url: "https://moviemax.in/news/111322/someone-walks-past-and-knocks-on-the-door-in-the-night-varadas-ghost-experience"
published_at: "2023-04-27T16:29:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644a561f42996_varatha.jpg"
keywords: []
---

# പുറകിലൂടെ ആരോ നടക്കുന്നു, രാത്രി കതകില്‍ കൊട്ടും; വരദയുടെ പ്രേതാനുഭവം

> **Lead Summary:** പ്രേതം എന്നത് എപ്പോഴും ചര്‍ച്ച ചെയ്യാന്‍ ആളുള്ള വിഷയമാണ്. സ്ട്രീറ്റ് ലൈറ്റൊക്കെ വന്നതോടെ വഴിയരികില്‍ കാത്തു നിന്ന് മനുഷ്യന്മാരെ പേടിപ്പിക്കുന്ന പ്രേതങ്ങള്‍ ഇല്ലാതായെങ്കിലും പ്രേതത്തെക്കുറിച്ചുള്ള കഥകള്‍ ഒരിക്കലും അവസാനിക്കുന്നില്ല. 

## Article Content

പ്രേതം എന്നത് എപ്പോഴും ചര്‍ച്ച ചെയ്യാന്‍ ആളുള്ള വിഷയമാണ്. സ്ട്രീറ്റ് ലൈറ്റൊക്കെ വന്നതോടെ വഴിയരികില്‍ കാത്തു നിന്ന് മനുഷ്യന്മാരെ പേടിപ്പിക്കുന്ന പ്രേതങ്ങള്‍ ഇല്ലാതായെങ്കിലും പ്രേതത്തെക്കുറിച്ചുള്ള കഥകള്‍ ഒരിക്കലും അവസാനിക്കുന്നില്ല. 

പ്രേതം ഉണ്ടോ ഇല്ലയോ എന്നതിനെക്കുറിച്ച് ചര്‍ച്ചയ്ക്കില്ലെങ്കിലും ഇപ്പോള്‍ ചര്‍ച്ചയാകുന്നൊരു പ്രേതകഥയെക്കുറിച്ച് പറയാം. നടി വരദയാണ് ഇത്തരത്തിലൊരു അനുഭവം പങ്കുവച്ചിരിക്കുന്നത്. താന്‍ താമസിച്ചിരുന്ന വീട്ടില്‍ പ്രേതബാധയുണ്ടെന്ന് തോന്നിപ്പിച്ചതിനെക്കുറിച്ചാണ് വരദ സംസാരിക്കുന്നത്. 

ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയില്‍ അതിഥിയായി എത്തിതായിരുന്നു വരദ. ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടി വരദ. പൃഥിരാജിന്റെ വാസ്തവം എന്ന സിനിമയിലാണ് നടി ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് യെസ് യുവര്‍ ഓണര്‍, സുല്‍ത്താന്‍, മകന്റെ അച്ഛന്‍, ഉത്തരാസ്വയംവരം, വലിയങ്ങാടി തുടങ്ങി ഒരുപിടി സിനിമകളില്‍ വരദ അഭിനയിച്ചു.

എന്നാല്‍ സീരിയില്‍ രംഗത്തേക്ക് ചുവടുവച്ചതോടെ വരദ താരമായി മാറുകയായിരുന്നു. അമല എന്ന പരമ്പരയാണ് വരദയെ താരമാക്കുന്നത്. ആരാധകര്‍ ഏറെ ഇഷ്ടപ്പെടുന്ന വരദയുടെ ജീവിതം എപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്.

ഇപ്പോഴിതാ താരം ഒരു കോടിയിലെത്തുകയാണ്. പരിപാടിയുടെ പ്രൊമോ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. ഇതിലാണ് താരം പ്രേതബാധയെക്കുറിച്ച് സംസാരിക്കുന്നത്. ഞാനവിടെ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. എനിക്കവിടെ മറ്റൊരാള്‍ കൂടെ ഉള്ളതായി ഫീല്‍ കിട്ടി തുടങ്ങി.

അടുക്കളയില്‍ നില്‍ക്കുമ്പോള്‍ ഗ്ലാസിലൂടെ പുറകിലൂടെ ആരോ നടക്കുന്നതിന്റെ റിഫ്‌ളക്ഷന്‍ കിട്ടും. പക്ഷെ പോയി നോക്കുമ്പോള്‍ ആരേയും കാണില്ലെന്നാണ് വരദ ഓര്‍ക്കുന്നത്. രാത്രി മുറിയില്‍ കൊട്ടുന്നത് കേള്‍ക്കാം. പാത്രങ്ങളൊക്കെ താനെ ഇരുന്ന് പൊട്ടും. കുറച്ചൂടെ കഴിഞ്ഞപ്പോള്‍ എന്റെ കയ്യില്‍ നിന്നും പോയെന്നും വരദ പറയുന്നു. വരദ പങ്കുവച്ച കഥയുടെ ക്ലൈമാക്‌സ് അറിയണമെങ്കില്‍ പരിപാടി കാണേണ്ടി വരും. 

സ്‌നേഹക്കൂട് എന്ന സീരിയലായിരുന്നു ആദ്യം ചെയ്തത്. പിന്നീടാണ് അമലയിലേക്ക് എത്തുന്നത്. ഇതില്‍ അഭിനയിക്കുമ്പോഴാണ് വരദ ജിഷിനെ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതുമെല്ലാം. അതേസമയം, അടുത്തിടെയാണ് വരദ കൊച്ചിയിലൊരു ഫ്‌ലാറ്റ് സ്വന്തമാക്കിയത്. ഗൃഹപ്രവേശന ചടങ്ങിന്റെ ഫോട്ടോ വരദ പങ്കുവെച്ചിരുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/111322/someone-walks-past-and-knocks-on-the-door-in-the-night-varadas-ghost-experience)