---
title: "ഭര്‍ത്താവിനൊപ്പം കഴിഞ്ഞവളെ മകളായി കാണാന്‍ സാധിക്കില്ല; കങ്കണയ്‌ക്കെതിരെ തുറന്നടിച്ച്‌ സെറീന "
english_title: "A woman who has been with her husband cannot be seen as a daughter; Serena openly against Kangana"
publisher: "moviemax.in"
canonical_url: "https://moviemax.in/news/11132/a-woman-who-has-been-with-her-husband-cannot-be-seen-as-a-daughter-serena-openly-against-kangana"
published_at: "2021-11-16T19:56:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6193bfbb2d676_kankana.jpg"
keywords: []
---

# ഭര്‍ത്താവിനൊപ്പം കഴിഞ്ഞവളെ മകളായി കാണാന്‍ സാധിക്കില്ല; കങ്കണയ്‌ക്കെതിരെ തുറന്നടിച്ച്‌ സെറീന 

> **Lead Summary:** ശക്തമായ നിലപാടുകളും ശക്തമായ കഥാപാത്രങ്ങളും കൊണ്ട് ബോളിവുഡില്‍ ശക്തമായ സാന്നിധ്യമായ നടിയാണ് കങ്കണ റണാവത്ത്. കഴിഞ്ഞയിടെ സെറീന വഹാബിന്റെ വെളിപ്പെടുത്തല്‍ ബോളിവുഡിനെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. കൗമാരപ്രായത്തില്‍ സെറീബ വഹാബിന്റെ ഭര്‍ത്താവ് ആദിത്യ പഞ്ചോളി തന്നെ ശാരീരികമായി പീഡിപ്പിച്ചുവെന്നായിരുന്നു കങ്കണയുടെ വെളിപ്പെടുത്തല്‍.

## Article Content

ശക്തമായ നിലപാടുകളും ശക്തമായ കഥാപാത്രങ്ങളും കൊണ്ട് ബോളിവുഡില്‍ ശക്തമായ സാന്നിധ്യമായ നടിയാണ് കങ്കണ റണാവത്ത്. കഴിഞ്ഞയിടെ സെറീന വഹാബിന്റെ വെളിപ്പെടുത്തല്‍ ബോളിവുഡിനെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. കൗമാരപ്രായത്തില്‍ സെറീബ വഹാബിന്റെ ഭര്‍ത്താവ് ആദിത്യ പഞ്ചോളി തന്നെ ശാരീരികമായി പീഡിപ്പിച്ചുവെന്നായിരുന്നു കങ്കണയുടെ വെളിപ്പെടുത്തല്‍.

ഇതിനെതിരെ സെറീന വഹാബിന്റെ പ്രതികരണമാണ് ഇപ്പോള്‍ വൈറലാകുന്നത്. ഒരു ചാനല്‍ പരിപാടിക്കിടയിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ആ സംഭവത്തിന് ശേഷം സഹായം അഭ്യര്‍ത്ഥിച്ച്‌ താന്‍ സറീന വഹാബിനെ സമീപിച്ചിരുന്നുവെന്നും എന്നാല്‍ അവര്‍ തന്നെ കൈയ്യൊഴിയുകആണ് ചെയ്തതെന്നും കങ്കണ വ്യക്തമാക്കിയിരുന്നു.

> "കങ്കണയ ഉന്നയിച്ചിട്ടുള്ള ആരോപണം അടിസ്ഥാന രഹിതമാണ്. നാലര വര്‍ഷമായി കങ്കണ തന്റെ ഭര്‍ത്താവായ ആദിത്യ പഞ്ചോളിക്കൊപ്പം കഴിയുകയായിരുന്നു. പീഡന വാര്‍ത്ത തെറ്റാണെന്നും സറീന വ്യക്തമാക്കി. നാലര വര്‍ഷമായി ഭര്‍ത്താവിനൊപ്പം കഴിയുന്ന കങ്കണയെ താന്‍ എങ്ങനെയാണ് മകളായി കാണുന്നത്.

> അസാധ്യമായ കാര്യമാണത്. ഭര്‍ത്താവ് ആവശ്യപ്പെട്ടതു പ്രകാരം സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിക്ക് കങ്കണയെ താന്‍ പരിചയപ്പെടുത്തിക്കൊടുത്തിട്ടുണ്ട്. കങ്കണ കുറച്ചു കൂടി മാന്യമായാണ് തന്നോട് പെരുമാറിയതെങ്കില്‍ താന്‍ ഇക്കാര്യത്തില്‍ പ്രതികരണവുമായി രംഗത്ത് വരില്ലായിരുന്നു. അത്ര മോശപ്പെട്ട വ്യക്തിയായിരുന്നു ആദിത്യയെങ്കില്‍ എന്തിന് ഇത്രയും കാലം കൂടെ കഴിഞ്ഞു." - സെറീന പറഞ്ഞു

കങ്കണ ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ സഹോദരി രംഗോളി സെറീനയ്‌ക്കെതിരെ പ്രതികരിച്ചിട്ടുണ്ട്. കങ്കണയും ആദിത്യ പഞ്ചോളിയും തമ്മില്‍ പരിചയത്തിലാകുന്നത് 2005 ലാണ്. 2007 ല്‍ അവര്‍ അദ്ദേഹത്തിനെതിരെ പരാതി നല്‍കിയിരുന്നു. പിന്നെങ്ങനെ നാലര വര്‍ഷം കൂടെക്കഴിഞ്ഞുവെന്ന് പറയുമെന്നാണ് കങ്കണയുടെ സഹോദരി ചോദിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/11132/a-woman-who-has-been-with-her-husband-cannot-be-seen-as-a-daughter-serena-openly-against-kangana)