---
title: "മലയാളത്തിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാൾ, ഈ കുട്ടിയെ മനസ്സിലായോ?"
english_title: "Now a picture of a child is going viral on social media."
publisher: "moviemax.in"
canonical_url: "https://moviemax.in/news/111292/now-a-picture-of-a-child-is-going-viral-on-social-media"
published_at: "2023-04-27T14:00:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644a334114e6d_liona.jpg"
keywords: []
---

# മലയാളത്തിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാൾ, ഈ കുട്ടിയെ മനസ്സിലായോ?

> **Lead Summary:** സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഒരു കുട്ടിയുടെ ചിത്രമാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

## Article Content

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഒരു കുട്ടിയുടെ ചിത്രമാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

കുറച്ചു പഴയ ചിത്രങ്ങൾ ആണ് ഇതെല്ലാം തന്നെ എന്നതുകൊണ്ട് തന്നെ ഇന്ന് മലയാള സിനിമയിൽ തിളങ്ങിനിൽക്കുന്ന താരങ്ങളിൽ ഒരാളുടെ കുട്ടിക്കാല ചിത്രമാണ് ഇത് എന്ന് ഊഹിക്കാം. ആരാണ് ഈ നടി എന്ന് നിങ്ങൾക്ക് മനസ്സിലായോ?

ഇന്ന് മലയാളത്തിലെ ഏറ്റവും ശ്രദ്ധേയമായ സാന്നിധ്യങ്ങളിൽ ഒരാളാണ് ലിയോണ ലിഷോയി. ഇഷ്ക്ക്, ആൻ മരിയ കലിപ്പിലാണ് തുടങ്ങിയ സിനിമകളിൽ ഇവർ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. മായാനദി എന്ന സിനിമയിൽ ഇവർ അവതരിപ്പിച്ച കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസമായിരുന്നു ഇവരുടെ പിറന്നാൾ. ഇവരുടെ സഹോദരനാണ് ഈ മനോഹരമായ ചിത്രങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. നിന്നെ ചെറുപ്പത്തിൽ ചെറിയ പൂമൊട്ടു പോയതാണ് ഞാൻ കണ്ടത് എന്നും നീ വിടർന്നു ഇപ്പോൾ നല്ലൊരു സ്ത്രീയായി മാറിയിരിക്കുന്നു എന്നുമാണ് സഹോദരൻ പിറന്നാൾ ആശംസകൾ ആയി കുറിച്ചത്.

ജീവിതത്തിൽ ഒരുപാട് നല്ല കാര്യങ്ങൾ സംഭവിക്കട്ടെ എന്നാണ് ഇദ്ദേഹം പറയുന്നത്. ധാരാളം ആളുകളാണ് ഇപ്പോൾ നടിക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് രംഗത്തുവന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/111292/now-a-picture-of-a-child-is-going-viral-on-social-media)