---
title: "എനിക്ക് പറ്റുന്ന പോലെ ചെയ്യും; അമ്മയില്‍ അംഗത്വം നേടാന്‍ നടന്‍ ശ്രീനാഥ് ഭാസി"
english_title: "I will do what I can; Actor Srinath Bhasi to join Amma"
publisher: "moviemax.in"
canonical_url: "https://moviemax.in/news/111235/i-will-do-what-i-can-actor-srinath-bhasi-to-join-amma"
published_at: "2023-04-27T10:05:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6449fbcce9a8d_basi.jpg"
keywords: []
---

# എനിക്ക് പറ്റുന്ന പോലെ ചെയ്യും; അമ്മയില്‍ അംഗത്വം നേടാന്‍ നടന്‍ ശ്രീനാഥ് ഭാസി

> **Lead Summary:** സിനിമ സംഘടനകള്‍ നിസ്സഹകരിക്കുമെന്ന പ്രഖ്യാപിച്ചതോടെ താരസംഘടനയായ അമ്മയില്‍ അംഗത്വം നേടാന്‍ നടന്‍ ശ്രീനാഥ് ഭാസി. അമ്മയുടെ ഓഫീസിലെത്തി അംഗത്വം നേടാനുള്ള അപേക്ഷ ശ്രീനാഥ് ഭാസി കൈമാറി. അമ്മയുടെ നിയമപ്രകാരം എക്‌സിക്യൂട്ടീവിന്റെ അനുമതിക്കു ശേഷമേ അപേക്ഷ സ്വീകരിക്കാന്‍ നടപടി സ്വീകരിക്കുകയുള്ളൂ.

## Article Content

സിനിമ സംഘടനകള്‍ നിസ്സഹകരിക്കുമെന്ന പ്രഖ്യാപിച്ചതോടെ താരസംഘടനയായ അമ്മയില്‍ അംഗത്വം നേടാന്‍ നടന്‍ ശ്രീനാഥ് ഭാസി. അമ്മയുടെ ഓഫീസിലെത്തി അംഗത്വം നേടാനുള്ള അപേക്ഷ ശ്രീനാഥ് ഭാസി കൈമാറി. അമ്മയുടെ നിയമപ്രകാരം എക്‌സിക്യൂട്ടീവിന്റെ അനുമതിക്കു ശേഷമേ അപേക്ഷ സ്വീകരിക്കാന്‍ നടപടി സ്വീകരിക്കുകയുള്ളൂ.

തനിക്കെതിരെ ആരോപണങ്ങളുയര്‍ന്നപ്പോള്‍ നടന്‍ തന്നെ തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ മാസങ്ങള്‍ക്ക് മുന്‍പ് ശ്രീനാഥ് ഭാസി പറഞ്ഞ കാര്യങ്ങളാണ് വീണ്ടും വൈറലാകുന്നത്.

ഞാന്‍ കഷ്ടപ്പെട്ട് തന്നെ പണിയെടുക്കും. ഞാന്‍ ഇനിയും സിനിമകള്‍ അഭിനയിക്കും. എനിക്ക് പറ്റുന്ന പോലെ ചെയ്യും. ഇല്ലെങ്കില്‍ ഞാന്‍ വല്ല വാര്‍ക്കപ്പണിക്കും പോകുമെന്നാണ് ഭാസി വ്യക്തമാക്കിയത്. പക്ഷെ ഇപ്പോള്‍ നടക്കുന്നതൊക്കെ പ്ലാന്‍ഡ് അറ്റാക്ക് പോലെ തോന്നുണ്ട്.

ഞാന്‍ നേരത്തെ സെറ്റില്‍ എത്തുന്ന ആളല്ലെങ്കില്‍ എനിക്ക് പടങ്ങള്‍ ഉണ്ടാവില്ലായിരുന്നെന്നും താരം പറയുന്നു. ഞാന്‍ ഒരു പടം ചെയ്യുന്നത് നിര്‍മ്മാതാക്കളെ ബുദ്ധിമുട്ടിക്കാനല്ല. ഞാന്‍ എല്ലാ കാര്യങ്ങളും ശരിയായ രീതിയില്‍ ചെയ്യാന്‍ ശ്രമിക്കാറുണ്ട്. പക്ഷെ അവന്‍ അങ്ങനെയാണ് എന്ന രീതിയില്‍ ഓരോന്ന് പറയുമ്പോള്‍ വിഷമമുണ്ടെന്നും ഭാസി പറയുന്നു.

അതേസമയം, തന്നെ ഇഷ്ടപ്പെടുന്ന ആളുകളും ഉണ്ട്. ഞാന്‍ ഇങ്ങനെ ഞാനായിട്ട് ഇരിക്കുന്നത് ഇഷ്ടപ്പെടുന്നവര്‍, അടുത്ത വീട്ടിലെ പയ്യനെ പോലെ കാണുന്ന ആളുകളുണ്ട്. ചെയ്ത കഥാപാത്രങ്ങള്‍ കൊണ്ട് ഇഷ്ടപ്പെടുന്നവര്‍. അവന് നല്ലത് വരട്ടെ എന്ന് ചിന്തിക്കുന്നവര്‍. അതൊക്കെ സന്തോഷമാണെന്നും താരം വ്യക്തമാക്കി. ലവ്ഫുള്ളി യുവേഴ്‌സ് വേദയാണ് ഭാസിയുടെ ഒടുവില്‍ തിയ്യേറ്ററിലെത്തിയ ചിത്രം.

### Related Links & Sources
- [Original Story Source](https://moviemax.in/news/111235/i-will-do-what-i-can-actor-srinath-bhasi-to-join-amma)