---
title: "റിയാലിറ്റി ഷോ താരം ആശുപത്രിയില്‍ കാണിച്ചു കൂട്ടിയത് കണ്ടോ; മധു അഞ്ചലിനെ പൊലീസ് അറസ്റ്റ് ചെയ്തു?"
english_title: "Did you see that the reality show star showed up at the hospital; Police arrested Madhu Anjal?"
publisher: "moviemax.in"
canonical_url: "https://moviemax.in/news/111179/did-you-see-that-the-reality-show-star-showed-up-at-the-hospital-police-arrested-madhu-anjal"
published_at: "2023-04-26T20:22:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64493ac27ad8e_madhu_anjal.jpg"
keywords: []
---

# റിയാലിറ്റി ഷോ താരം ആശുപത്രിയില്‍ കാണിച്ചു കൂട്ടിയത് കണ്ടോ; മധു അഞ്ചലിനെ പൊലീസ് അറസ്റ്റ് ചെയ്തു?

> **Lead Summary:** ടെലിവിഷന്‍ കോമഡി ഷോകളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് മധു അഞ്ചല്‍. കോമഡി സ്‌കിറ്റുകളിലൂടെ പ്രേക്ഷകരെ പൊട്ടി ചിരിപ്പിച്ചിട്ടുള്ള താരത്തിന്റെ കോമഡിക്ക് സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരുമുണ്ടായിരുന്നു.

## Article Content

ടെലിവിഷന്‍ കോമഡി ഷോകളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് മധു അഞ്ചല്‍. കോമഡി സ്‌കിറ്റുകളിലൂടെ പ്രേക്ഷകരെ പൊട്ടി ചിരിപ്പിച്ചിട്ടുള്ള താരത്തിന്റെ കോമഡിക്ക് സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരുമുണ്ടായിരുന്നു.

എന്നാല്‍ ഇപ്പോഴിതാ മധു അഞ്ചലിനെ കുറിച്ച് എത്തുന്ന പുതിയ വാര്‍ത്ത കേട്ട് മൂക്കത്ത് വിരല്‍ വെയ്ക്കുകയാണ് സോഷ്യല്‍ മീഡിയ. ആശുപത്രിയില്‍ മദ്യപിച്ചെത്തി അതിക്രമം കാണിച്ചതിന് മധു അഞ്ചലിനെ പൊലീസ് അറസ്റ്റ് ചെയ്തു എന്ന വാര്‍ത്തയാണ് എത്തുന്നത്.

അഞ്ചല്‍ പൊലീസാണ് മധുവിനെ അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. അഞ്ചല്‍ ചന്തമുക്കിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയ ഇയാള്‍ മദ്യപിച്ചിരുന്നു.

ആശുപത്രിയില്‍ എത്തിയ ഇയാള്‍ രോഗികള്‍ ഇരിക്കുന്ന കസേരയില്‍ കയറിക്കിടന്നു. ആശുപത്രിയില്‍ എത്തിയ രോഗികള്‍ക്ക് ബുദ്ധിമുട്ടായതോടെ ഇയാളെ ജീവനക്കാര്‍ ചോദ്യം ചെയ്തു. ഇതോടെ രോഗികളെയും ജീവനക്കാരെയും ഇയാള്‍ അസഭ്യം പറയുകയായിരുന്നു.

ജീവനക്കാര്‍ ഇയാളെ പുറത്താക്കാന്‍ ശ്രമിച്ചതോടെ ആശുപത്രിക്കുള്ളില്‍ അതിക്രമം നടത്തി. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ അഞ്ചല്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി മധുവിനെ അനുനയിപ്പിച്ച് കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

പിന്നീട് ബലപ്രയോഗത്തിലൂടെയാണ് കീഴ്‌പ്പെടുത്തിയത്. ഇയാള്‍ക്കെതിരെ മദ്യപിച്ചു ബഹളം വെച്ചതിന് പൊലീസ് കേസെടുത്തു. തുടര്‍ന്ന് അമ്മയ്‌ക്കൊപ്പം ജാമ്യത്തില്‍ വിട്ടയച്ചു.

മലയാളത്തിലെ പ്രധാന ചാനലുകളിലെ കോമഡി പരിപാടികളിലൂടെ ശ്രദ്ധേയനായ താരമാണ് മധു അഞ്ചല്‍. കോമഡികളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു വാങ്ങിയ മധു ഇങ്ങനെയുള്ള വ്യക്തിയാണെന്ന് അറിഞ്ഞതോടെ മൂക്കത്ത് വിരല്‍ വെയ്ക്കുകയാണ് സോഷ്യല്‍ മീഡിയ. ഇത്രയും മോശം സ്വഭാവത്തിന് ഉടമയായിരുന്നോയെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/111179/did-you-see-that-the-reality-show-star-showed-up-at-the-hospital-police-arrested-madhu-anjal)