---
title: "ആ നിഷ്കളങ്കമായ ചിരി ഒരിക്കലും മായാതെ എന്നെന്നും മനസിൽ നിറഞ്ഞുനിൽക്കും; മോഹൻലാൽ"
english_title: "Actor Mohanlal says that Malayalam cinema has suffered a huge loss."
publisher: "moviemax.in"
canonical_url: "https://moviemax.in/news/111138/actor-mohanlal-says-that-malayalam-cinema-has-suffered-a-huge-loss"
published_at: "2023-04-26T16:46:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6449086ea35e7_mohanlal_and_mammukkoya.jpg"
keywords: []
---

# ആ നിഷ്കളങ്കമായ ചിരി ഒരിക്കലും മായാതെ എന്നെന്നും മനസിൽ നിറഞ്ഞുനിൽക്കും; മോഹൻലാൽ

> **Lead Summary:** മലയാളികളുടെ പ്രിയ താരം മാമുക്കോയയുടെ വിയോ​ഗ വേദനയിലാണ് കേരളക്കര മുഴുവൻ. സിനിമാ- സാംസ്കാരിക രം​ഗത്തുള്ള നിരവധി പേരാണ് അദ്ദേഹത്തിന്റെ ഓർമകൾ പങ്കുവച്ചും അനുശോചനം അറിയിച്ചും രം​ഗത്തെത്തുന്നത്.

## Article Content

മലയാളികളുടെ പ്രിയ താരം മാമുക്കോയയുടെ വിയോ​ഗ വേദനയിലാണ് കേരളക്കര മുഴുവൻ. സിനിമാ- സാംസ്കാരിക രം​ഗത്തുള്ള നിരവധി പേരാണ് അദ്ദേഹത്തിന്റെ ഓർമകൾ പങ്കുവച്ചും അനുശോചനം അറിയിച്ചും രം​ഗത്തെത്തുന്നത്.

മലയാള സിനിമയ്ക്ക് തീരാനഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്ന് പറയുകയാണ് നടൻ മോഹൻലാൽ. 'നാട്യങ്ങളില്ലാത്ത, നന്മയുടെ നിറകുടമായിരുന്നു പ്രിയപ്പെട്ട മാമുക്കോയ. മലബാർ ശൈലിയെ തനിമ ചോരാതെ തികച്ചും സ്വാഭാവികമായി ഈ അതുല്യപ്രതിഭ വെള്ളിത്തിരയിൽ അവതരിപ്പിച്ചു.

ദൂരെ ദൂരെ ഒരു കൂടുകൂട്ടാം എന്ന സിനിമ മുതൽ അടുത്തിടെ പ്രിയദർശൻ സംവിധാനം ചെയ്ത ഓളവും തീരവും വരെ എത്രയെത്ര ചിത്രങ്ങളിലാണ് ഒന്നിച്ചഭിനയിക്കാൻ എനിക്ക് ഭാഗ്യമുണ്ടായത്.

ആ നിഷ്കളങ്കമായ ചിരി ഒരിക്കലും മായാതെ എന്നെന്നും മനസിൽ നിറഞ്ഞുനിൽക്കും. മലയാള സിനിമയ്ക്ക് തീരാനഷ്ടമായി മാറിയ അദ്ദേഹത്തിൻ്റെ വേർപാടിൽ ആദരാഞ്ജലികൾ...', എന്നാണ് മോഹൻലാൽ കുറിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/111138/actor-mohanlal-says-that-malayalam-cinema-has-suffered-a-huge-loss)