---
title: "'കനകം കാമിനി കലഹം' കണ്ടില്ലെന്ന് നടിക്കാനാകില്ല; അതി ഗംഭീരം- രഞ്ജിത്ത്"
english_title: "Can't pretend not to have seen 'Kanakam Kamini Kalaham'; Very awesome- Ranjith"
publisher: "moviemax.in"
canonical_url: "https://moviemax.in/news/11108/cant-pretend-not-to-have-seen-kanakam-kamini-kalaham-very-awesome-ranjith"
published_at: "2021-11-16T17:43:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6193a08d23e15_ranjith.jpg"
keywords: []
---

# 'കനകം കാമിനി കലഹം' കണ്ടില്ലെന്ന് നടിക്കാനാകില്ല; അതി ഗംഭീരം- രഞ്ജിത്ത്

> **Lead Summary:** ഗ്രേസ് ആന്റണി, നിവിൻ പോളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത കനകം, കാമിനി, കലഹം എന്ന സിനിമയെ പ്രശംസിച്ച് സംവിധായകൻ രഞ്ജിത്ത്. പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ നിവിൻ പോളി നിർമിച്ച ചിത്രം നവംബർ 12-ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായമാണ് ചിത്രം നേടികൊണ്ടിരിക്കുന്നത്.

## Article Content

ഗ്രേസ് ആന്റണി, നിവിൻ പോളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത കനകം, കാമിനി, കലഹം എന്ന സിനിമയെ പ്രശംസിച്ച് സംവിധായകൻ രഞ്ജിത്ത്. പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ നിവിൻ പോളി നിർമിച്ച ചിത്രം നവംബർ 12-ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായമാണ് ചിത്രം നേടികൊണ്ടിരിക്കുന്നത്.

രഞ്ജിത്തിന്റെ വാക്കുകൾ ഇങ്ങനെ...

ഇളയമകനാണ് അച്ഛൻ ഈ സിനിമ എന്നോട് കാണണമെന്ന് പറയുന്നത്. ചില സിനിമകൾ ദിവസങ്ങളോളം നമുക്കൊപ്പം സഞ്ചരിക്കും. ഈ സിനിമ കണ്ടപ്പോഴും അതേ അനുഭവമാണ് എനിക്കുണ്ടായത്. നിങ്ങളിൽ പലരും കണ്ടുവെന്ന് എനിക്കറിയാം. എന്നിരുന്നാലും പറയാതിരിക്കാൻ വയ്യ, കാരണം പുതിയ തലമുറയിലെ സംവിധായകരുടെ ആത്മാർഥവും വ്യത്യസ്തവുമായ ശ്രമങ്ങളെ കണ്ടില്ലെന്ന് നടിക്കാനാകില്ല. കണ്ടതിനെ അനുമോദിക്കാതിരിക്കാനും വയ്യ. ആന്റൺ ചെക്കോവിന്റെ നാടകങ്ങളെ അനുസ്മരിപ്പിക്കുന്ന വിധമായിരുന്നു ചിത്രത്തിന്റെ അവതരണ ശൈലി. അഭിനയിച്ച എല്ലാവരും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അതിഗംഭീരം. നിവിനും രതീഷിനും എല്ലാവർക്കും എന്റെ അനുമോദനങ്ങളും ആശംസകളും- രഞ്ജിത്ത് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/11108/cant-pretend-not-to-have-seen-kanakam-kamini-kalaham-very-awesome-ranjith)