---
title: "അവൻ ഇത്രയും നാൾ ഹാളിലാണ് കിടന്നുറങ്ങിയിരുന്നത്, എന്റെ വീട് എന്റെ മാത്രം അധ്വാനമല്ല; മഞ്ജു പത്രോസ് "
english_title: "Manju Patros has told in a new video how his house has become a home."
publisher: "moviemax.in"
canonical_url: "https://moviemax.in/news/111074/manju-patros-has-told-in-a-new-video-how-his-house-has-become-a-home"
published_at: "2023-04-26T13:09:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6448d5f1ab6b6_manjupathros.jpg"
keywords: []
---

# അവൻ ഇത്രയും നാൾ ഹാളിലാണ് കിടന്നുറങ്ങിയിരുന്നത്, എന്റെ വീട് എന്റെ മാത്രം അധ്വാനമല്ല; മഞ്ജു പത്രോസ് 

> **Lead Summary:** സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് മഞ്ജു പത്രോസ്. സ്വന്തമായൊരു വീടെന്ന സ്വപ്നം സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിലാണ് മഞ്ജു. മഞ്ജിമം എന്നാണ് വീടിന് മഞ്ജു പത്രോസ് പേരd നൽകിയിരിക്കുന്നത്. ബ്ലാക്കീസ് എന്ന തന്റെ യgട്യൂബ് ചാനലിലൂടെ താരം ആരാധകരെ ഗൃഹപ്രവേശനത്തിന്റെ ദൃശ്യങ്ങൾ കാണിച്ചിരുന്നു. 

## Article Content

സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് മഞ്ജു പത്രോസ്. സ്വന്തമായൊരു വീടെന്ന സ്വപ്നം സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിലാണ് മഞ്ജു. മഞ്ജിമം എന്നാണ് വീടിന് മഞ്ജു പത്രോസ് പേരd നൽകിയിരിക്കുന്നത്. ബ്ലാക്കീസ് എന്ന തന്റെ യgട്യൂബ് ചാനലിലൂടെ താരം ആരാധകരെ ഗൃഹപ്രവേശനത്തിന്റെ ദൃശ്യങ്ങൾ കാണിച്ചിരുന്നു. 

ഇപ്പോഴിതാ തന്റെ വീട് വീടായത് എങ്ങനെയാണെന്ന് മഞ്ജു പത്രോസ് പുതിയ വീഡിയോയിലൂടെ പറഞ്ഞിരിക്കുയാണ്. പാല് കാച്ചൽ വീഡിയോ പങ്കുവെച്ചപ്പോൾ വിശദമായി കാണിക്കാതിരുന്നത് കുറച്ച് പണികൾ കൂടി പൂർത്തിയാകാൻ ഉണ്ടായിരുന്നുവെന്നത് കൊണ്ട് കൂടിയാണെന്നും വീഡിയോയുടെ തുടക്കത്തിൽ മഞ്ജു പത്രോസ് പറയുന്നുണ്ട്.

എന്റെ വീട് എന്റെ മാത്രം അധ്വാനമല്ല. എന്റെ സുഹൃത്തുക്കളെല്ലാം ചേർന്ന് ഒരുക്കി തന്നൊരു വീടാണെന്ന് പറഞ്ഞുകൊണ്ടാണ് മഞ്ജു പത്രോസ് വീഡിയോ ആരംഭിക്കുന്നത്. വീട്ടിൽ ആദ്യം ഉണ്ടായ കൺ‌സ്ട്രക്ഷൻ കിണറാണ്. കിണറിനാണ് ആദ്യം സ്ഥാനം കണ്ടത്. അത് കുത്തി വെള്ളം കണ്ടശേഷമാണ് വീട് പണിതത്. എപ്പോഴും വീട്ടിലേക്ക് വെളിച്ചവും കാറ്റും കയറണമെന്നുള്ളത് കൊണ്ട് നിറയെ വലിയ ജനാലകൾ വെച്ചിട്ടുണ്ട്. 

മരം പൂർണമായി ഒഴിവാക്കിയിട്ടുണ്ട്‌. എല്ലാം മെറ്റൽ ഉപയോ​ഗിച്ചാണ് നിർമിച്ചിരിക്കുന്നത്. ഒരു വീട് വെച്ചതോടെ വീടുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഞാൻ പഠിച്ചു. മഞ്ജു പത്രോസ് പറഞ്ഞു. തനിക്ക് പ്രിയപ്പെട്ടവർ വാങ്ങിത്തന്ന ​ഗിഫ്റ്റുകളും മഞ്ജു വീഡിയോയിൽ കാണിച്ച് തന്നു. ബി​ഗ് ബോസിൽ നിന്നും വന്നപ്പോൾ ഫുക്രു അടിച്ച് മാറ്റി കൊണ്ട് വന്ന ഡെക്കറേഷനായി വെക്കുന്ന സൈക്കിളും മഞ്ജു പത്രോസ് വീഡിയോയിൽ കാണിച്ചു. 

ചുമരുകൾ‌ ഇല്ലാതെ എല്ലാം ഓപ്പണായി കിടക്കുന്ന രീതിയിലാണ് വീട് മഞ്ജു പത്രോസ് ഒരുക്കിയിരിക്കുന്നത്. വീടിന്റെ പാല് കാച്ചലായപ്പോൾ നടൻ സിദ്ദിഖ് തനിക്ക് വേണ്ടി ​ഗിഫ്റ്റായി വാങ്ങി തന്ന ഫ്രിഡ്ജും മഞ്ജു പത്രോസ് വീഡിയോയിൽ കാണിച്ചു. മൈ സാന്റയിൽ‌ ഒരുമിച്ച് അഭിനയിച്ചശേഷം സിദ്ദിഖേട്ടനുമായി ഭയങ്കര കൂട്ടായി.

ഞാൻ സ്ട്ര​ഗിൾ ചെയ്യുന്ന വ്യക്തിയാണെന്ന് മനസിലായി ഒരുപാട് നിർദ്ദേശങ്ങൾ തന്നിട്ടുള്ളയാളാണ്. അങ്ങനെ സ്ഥലം മേടിച്ചപ്പോഴും വീടിന്റെ പാല് കാച്ചൽ ആയപ്പോഴും സിദ്ദിഖേട്ടനെ ഞാൻ വിളിച്ചിരുന്നു. പക്ഷെ അദ്ദേഹത്തിന് വരാൻ പറ്റിയില്ല. പകരം എന്തെങ്കിലും വാങ്ങിക്കാനുള്ള ​പണം അദ്ദേഹം തന്നു. അത് വെച്ച് ഞാൻ വാങ്ങിയതാണ് വീട്ടിലെ ഫ്രിഡ്ജ് മഞ്ജു പത്രോസ് പറ‍ഞ്ഞു. 

വീട് വെച്ചിട്ട് കുറേ നാളായി എങ്കിലും തുടർച്ചയായി തനിക്ക് താമസിക്കാൻ പറ്റിയിട്ടില്ലെന്നും മഞ്ജു പത്രോസ് പറഞ്ഞു. വർഷങ്ങളായി തന്റെ മകൻ വീട്ടിലെ ഹാളിലാണ് കിടന്നുറങ്ങിയിരുന്നതെന്നും പുതിയ വീട് വെച്ചപ്പോൾ അവന് ഒരു മുറിയും ബെഡ്ഡുമെല്ലാം സ്വന്തമായി കിട്ടിയെന്നതാണ് പുതിയ വീട് വെച്ചതിലെ തന്റെ ഏറ്റവും വലിയ സന്തോഷമെന്നും മഞ്ജു പത്രോസ് പറഞ്ഞു. എന്റെ മോൻ അവന്റെ സ്വന്തം റൂമിൽ കിടന്നുറങ്ങുന്നുവെന്നതാണ് എന്റെ ഏറ്റവും വലിയ സന്തോഷം. അവൻ ഇത്രയും നാൾ ഹാളിലാണ് കിടന്നുറങ്ങിയിരുന്നത് മഞ്ജു പത്രോസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/111074/manju-patros-has-told-in-a-new-video-how-his-house-has-become-a-home)