---
title: "'ഹൃദയാഘാതത്തിനൊപ്പം തലച്ചോറിൽ രക്തസ്രാവവും'; നടൻ‌ മാമുക്കോയയുടെ നില ​ഗുരുതരം"
english_title: "'Hemorrhage in brain with heart attack'; Actor Mamukoya's condition is serious"
publisher: "moviemax.in"
canonical_url: "https://moviemax.in/news/110994/hemorrhage-in-brain-with-heart-attack-actor-mamukoyas-condition-is-serious"
published_at: "2023-04-25T22:36:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644808cb06f6b_mammookkoya.jpg"
keywords: []
---

# 'ഹൃദയാഘാതത്തിനൊപ്പം തലച്ചോറിൽ രക്തസ്രാവവും'; നടൻ‌ മാമുക്കോയയുടെ നില ​ഗുരുതരം

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മാമുക്കോയ. എന്നാൽ വളരെ വേദനയോടെ ആണ് ഇദ്ദേഹത്തെ സംബന്ധിക്കുന്ന ഒരു റിപ്പോർട്ട് മലയാളികൾ കഴിഞ്ഞ ദിവസം കേട്ടത്.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മാമുക്കോയ. എന്നാൽ വളരെ വേദനയോടെ ആണ് ഇദ്ദേഹത്തെ സംബന്ധിക്കുന്ന ഒരു റിപ്പോർട്ട് മലയാളികൾ കഴിഞ്ഞ ദിവസം കേട്ടത്.

ഇദ്ദേഹത്തിൻറെ ആരോഗ്യനില മോശമായതിനെ തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്ന വാർത്തയായിരുന്നു മലയാളികൾ കഴിഞ്ഞദിവസം കേട്ടത്. ഇപ്പോൾ ഈ വാർത്തയിലെ ഏറ്റവും പുതിയ വിവരങ്ങൾ ആണ് പുറത്തുവരുന്നത്.

ഹൃദയാഘാതം ആണ് ഇദ്ദേഹത്തിന് സംഭവിച്ചത്. ഇതുകൂടാതെ തലച്ചോറിൽ ഉണ്ടായ രക്തസ്രാവം കൂടി ആണ് ഇദ്ദേഹത്തിൻറെ ആരോഗ്യനില ഗുരുതരമാക്കി മാറ്റിയത്. ഇപ്പോഴും ഇദ്ദേഹത്തിൻറെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. കഴിഞ്ഞദിവസം ആയിരുന്നു ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം ഉണ്ടായപ്പോൾ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞദിവസം ഇദ്ദേഹം വണ്ടൂരിൽ ഒരു ഫുട്ബോൾ മത്സരം ഉദ്ഘാടനം ചെയ്യുവാൻ വേണ്ടി എത്തിയത് ആയിരുന്നു. അപ്പോഴാണ് ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.

ഉടനെ തന്നെ ഇദ്ദേഹത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ആരോഗ്യസ്ഥിതി വർഷങ്ങളായതുകൊണ്ട് ഇദ്ദേഹത്തെ കോഴിക്കോട് ഉള്ള ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

കഴിഞ്ഞദിവസം എട്ടായിയുടെ ആയിരുന്നു ഇദ്ദേഹത്തിന്റെ ആരോഗ്യനില വഷളായത്. മത്സരം നടക്കുന്നതിന് തൊട്ടുമുൻപ് ആയിരുന്നു ഇദ്ദേഹം മൈതാനത്ത് എത്തിയത്.

കാണികളുടെ ഒപ്പം ഫോട്ടോ എടുക്കുകയും ചെയ്തു. പെട്ടെന്ന് ശരീരം വിയർക്കുകയായിരുന്നു. ക്ഷീണം തോന്നിയപ്പോൾ ആണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്തായാലും ഇദ്ദേഹത്തിൻറെ ആരോഗ്യത്തിന് വേണ്ടി ഇപ്പോൾ പ്രാർത്ഥനയിലാണ് മലയാളികൾ.

### Related Links & Sources
- [Original Story Source](https://moviemax.in/news/110994/hemorrhage-in-brain-with-heart-attack-actor-mamukoyas-condition-is-serious)