---
title: "ടാറ്റൂ അടിച്ചു; ഫോട്ടോ പങ്കുവച്ച് നടി പ്രയാഗ മാര്‍ട്ടിൻ..."
english_title: "tattooed; Actress Prayaga Martin shared the photo..."
publisher: "moviemax.in"
canonical_url: "https://moviemax.in/news/110965/tattooed-actress-prayaga-martin-shared-the-photo"
published_at: "2023-04-25T20:20:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6447e94309faa_prayagamartin.jpg"
keywords: []
---

# ടാറ്റൂ അടിച്ചു; ഫോട്ടോ പങ്കുവച്ച് നടി പ്രയാഗ മാര്‍ട്ടിൻ...

> **Lead Summary:** ഇന്ന് ധാരാളം പേര്‍ ടാറ്റൂ ചെയ്യുന്നതിലേക്ക് ആകൃഷ്ടരാകുന്നുണ്ട്. മുൻകാലങ്ങളെ അപേക്ഷിച്ച് ടാറ്റൂ ചെയ്യുന്നതിലുള്ള ആശയക്കുഴപ്പങ്ങളും ഏറെ പേരില്‍ നീങ്ങിയിട്ടുണ്ട്. പ്രായ-ലിംഗഭേദമെന്യേ കൂടുതല്‍ പേര്‍ ടാറ്റൂ ചെയ്യുന്നത് തന്നെ ഇതിന് തെളിവ്.

## Article Content

ഇന്ന് ധാരാളം പേര്‍ ടാറ്റൂ ചെയ്യുന്നതിലേക്ക് ആകൃഷ്ടരാകുന്നുണ്ട്. മുൻകാലങ്ങളെ അപേക്ഷിച്ച് ടാറ്റൂ ചെയ്യുന്നതിലുള്ള ആശയക്കുഴപ്പങ്ങളും ഏറെ പേരില്‍ നീങ്ങിയിട്ടുണ്ട്. പ്രായ-ലിംഗഭേദമെന്യേ കൂടുതല്‍ പേര്‍ ടാറ്റൂ ചെയ്യുന്നത് തന്നെ ഇതിന് തെളിവ്.

എന്നാല്‍ സെലിബ്രിറ്റികള്‍- പ്രത്യേകിച്ച് സിനിമാതാരങ്ങളും മോഡലുകളും ശരീരത്തില്‍ അങ്ങനെ ടാറ്റൂ ചെയ്യുന്നത് സാധാരണമല്ല. മറ്റൊന്നുമല്ല, അവരുടെ ജോലിയെ തന്നെ ഇത് ബാധിക്കാമെന്നതിനാലാണ് മിക്കവരും ടാറ്റൂ ചെയ്യുന്നത് നിയന്ത്രിക്കുന്നത്.

എങ്കിലും ചില താരങ്ങള്‍ ഇഷ്ടത്തിന് പുറത്ത് ടാറ്റൂ ചെയ്യാറുമുണ്ട്. ഇപ്പോഴിതാ നടി പ്രയാഗ മാര്‍ട്ടിൻ തന്‍റെ ടാറ്റൂ ഡിസൈൻ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ്. തുടയിലാണ് പ്രയാഗ ടാറ്റൂ ചെയ്തിരിക്കുന്നത്.

അഞ്ച് ഡോട്ടുകളാണ് ഡിസൈൻ. ഇതില്‍ ഒരെണ്ണം മാത്രം വലുതും ബാക്കി നാലെണ്ണം ഒരേ സൈസിലുള്ള ചെറുതുമാണ്. പല സംസ്കാരങ്ങളിലുമായി പല അര്‍ത്ഥങ്ങളാണ് ഡോട്ടുകളായി ചെയ്യുന്ന ടാറ്റൂവിനുള്ളത്.

[**https://www.instagram.com/prayagamartin/?utm_source=ig_embed&ig_rid=c02d92c2-2dc4-451c-9606-7c345979b966**](https://www.instagram.com/prayagamartin/?utm_source=ig_embed&ig_rid=c02d92c2-2dc4-451c-9606-7c345979b966)

ജീവിതത്തിലെ വിവിധ ഘട്ടങ്ങള്‍, മാറ്റങ്ങള്‍, ആത്മീയമായ അര്‍ത്ഥങ്ങള്‍ എല്ലാം ഇതിന് വരാം. എന്താണ് പ്രയാഗയുടെ ടാറ്റൂ ഡിസൈന് പിന്നിലെ ചിത്രമെന്നത് പക്ഷേ വ്യക്തമല്ല. എറിക് എഡ്വാര്‍ഡ് എന്ന ആര്‍ട്ടിസ്റ്റാണ് പ്രയാഗയുടെ ടാറ്റൂ ചെയ്തിരിക്കുന്നത്. ടാറ്റൂ ചിത്രങ്ങളും ഇത് ചെയ്യവേ പകര്‍ത്തിയ ചിത്രങ്ങളുമെല്ലാം താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/110965/tattooed-actress-prayaga-martin-shared-the-photo)