---
title: "സുശാന്ത് സിംഗ് രജ്പുതിന്റെ ബന്ധുക്കളായ അഞ്ച് പേർ വാഹനാപകടത്തിൽ മരിച്ചു"
english_title: "Five relatives of Sushant Singh Rajput were died in a road accident"
publisher: "moviemax.in"
canonical_url: "https://moviemax.in/news/11092/five-relatives-of-sushant-singh-rajput-were-die-in-a-road-accident"
published_at: "2021-11-16T16:15:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61938bd3aeae2_sushanth.jpg"
keywords: []
---

# സുശാന്ത് സിംഗ് രജ്പുതിന്റെ ബന്ധുക്കളായ അഞ്ച് പേർ വാഹനാപകടത്തിൽ മരിച്ചു

> **Lead Summary:** അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുതിന്റെ ബന്ധുക്കളായ അഞ്ച് പേർ വാഹനാപകടത്തിൽ മരിച്ചു. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറും മരിച്ചു. ബിഹാറിലെ ലക്ഷിസരായ് ജില്ലയിലെ ദേശീയപാത 333 ൽ വച്ചാണ് അപകടം നടന്നത്. ഇവർ സഞ്ചരിച്ചിരുന്ന കാർ ട്രാക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

## Article Content

അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുതിന്റെ ബന്ധുക്കളായ അഞ്ച് പേർ വാഹനാപകടത്തിൽ മരിച്ചു. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറും മരിച്ചു. ബിഹാറിലെ ലക്ഷിസരായ് ജില്ലയിലെ ദേശീയപാത 333 ൽ വച്ചാണ് അപകടം നടന്നത്. ഇവർ സഞ്ചരിച്ചിരുന്ന കാർ ട്രാക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

സുശാന്ത് സിംഗിന്റെ സഹോദരിയുടെ ഭർത്താവ് ഒ.പി സിംഗിന്റെ ബന്ധു ലാൽജീത് സിംഗാണ് മരിച്ചവരിൽ ഒരാൾ. ഒ.പി സിംഗിന്റെ സഹോദരി ഗീത ദേവിയുടെ ഭർത്താവാണ് ലാൽജീത് സിംഗ്. ഗീത ദേവിയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് മടങ്ങവെയായിരുന്നു അപകടം. ലാൽജീത് സിംഗും അദ്ദേഹത്തിന്റെ മക്കളും ബന്ധുക്കളുമാണ് കാറിൽ സഞ്ചരിച്ചിരുന്നത്. പട്നയിൽ നിന്ന് മടങ്ങവെയാണ് അപകടം നടന്നത്. സംഭവ സ്ഥലത്ത് വച്ചു തന്നെ കാറിന്റെ ഡ്രൈവറടക്കം ആറ് പേർ മരിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/11092/five-relatives-of-sushant-singh-rajput-were-die-in-a-road-accident)