---
title: "അച്ഛന്‍റെ പരസ്യം സംവിധാനം ചെയ്ത്; ആര്യന്‍ ഖാന്‍റെ സംവിധാന അരങ്ങേറ്റം"
english_title: "By directing his father's ad; Aryan Khan's directorial debut"
publisher: "moviemax.in"
canonical_url: "https://moviemax.in/news/110915/by-directing-his-fathers-ad-aryan-khans-directorial-debut"
published_at: "2023-04-25T16:13:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6447af15efa8b_aryaghan.jpg"
keywords: []
---

# അച്ഛന്‍റെ പരസ്യം സംവിധാനം ചെയ്ത്; ആര്യന്‍ ഖാന്‍റെ സംവിധാന അരങ്ങേറ്റം

> **Lead Summary:** അച്ഛന്‍ ഷാരൂഖ് ഖാന്‍റെ പരസ്യചിത്രം സംവിധാനം ചെയ്ത് മകന്‍ ആര്യന്‍ ഖാന്‍. ഡെവിള്‍ എക്സ് എന്ന് ആര്യന്‍ ഖാന് ബിസിനസ് പങ്കാളിത്തമുള്ള പ്രിമീയം മദ്യ ബ്രാന്‍റിന്‍റെ പരസ്യത്തിലാണ് ഷാരൂഖ് അഭിനയിച്ചത്.

## Article Content

അച്ഛന്‍ ഷാരൂഖ് ഖാന്‍റെ പരസ്യചിത്രം സംവിധാനം ചെയ്ത് മകന്‍ ആര്യന്‍ ഖാന്‍. ഡെവിള്‍ എക്സ് എന്ന് ആര്യന്‍ ഖാന് ബിസിനസ് പങ്കാളിത്തമുള്ള പ്രിമീയം മദ്യ ബ്രാന്‍റിന്‍റെ പരസ്യത്തിലാണ് ഷാരൂഖ് അഭിനയിച്ചത്.

ആര്യന്‍ ഖാന്‍ അച്ഛനെ സംവിധാനം ചെയ്യുന്ന ചിത്രം പങ്കുവെച്ചത് ഷാരൂഖിന്‍റെ മകള്‍ സുഹാന ഖാന്‍ ആണ്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായാണ് സുഹാന ഈ ചിത്രം പങ്കുവെച്ചത്.

നീല ഷര്‍ട്ടില്‍ മോണിറ്ററില്‍ നോക്കിയിരിക്കുന്ന ആര്യന്‍ ഖാന്‍റെ ചിത്രമാണ് സുഹാന പങ്കുവെച്ചിരിക്കുന്നത്. തിങ്കളാഴ്ച ഈ പരസ്യത്തിന്‍റെ ടീസര്‍ ആര്യന്‍ ഖാന്‍ തന്‍റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ പുറത്തുവിട്ടിരുന്നു. ചൊവ്വാഴ്ചയാണ് ടീസര്‍ പുറത്തുവിടുക എന്നാണ് വീഡിയോയില്‍ പറഞ്ഞത്.

[**https://www.instagram.com/___aryan___/?utm_source=ig_embed&ig_rid=5f48ea7d-a6d1-48b2-b72b-f4b1a38c8b2b**](https://www.instagram.com/___aryan___/?utm_source=ig_embed&ig_rid=5f48ea7d-a6d1-48b2-b72b-f4b1a38c8b2b)

ഒരു ബ്ലാക്ക് ബോര്‍ഡില്‍ പുറം തിരിഞ്ഞ് എന്തോ ഷാരൂഖ് എഴുതുന്നതും. ഒരു പെയിന്‍റ് ബ്രഷ് നിലത്ത് വീഴുന്നതും അത് ഒരു കൈ എടുക്കുന്നതും. സെക്കന്‍റുകളില്‍ ഷാരൂഖിന്‍റെ ഒരു എക്സ്ട്രീം ക്ലോസപ്പും ആണ് ടീസര്‍ വീഡിയോയില്‍ ഉള്ളത്. ഇത് ആര്യന്‍ തന്നെയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഡെവിള്‍ എക്സ് സൈറ്റില്‍ പരസ്യം റിലീസ് ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/110915/by-directing-his-fathers-ad-aryan-khans-directorial-debut)