---
title: "ആളുകള്‍ ചിന്തിക്കുന്നത് സെക്‌സ് മാത്രമാണ്, രണ്ടു പേരുടെ ജീവിതവും നശിപ്പിക്കുന്നില്ലല്ലോ; ബഷീര്‍ ബഷി"
english_title: "Now Bashir Bashi's new interview is going viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/110912/now-bashir-bashis-new-interview-is-going-viral"
published_at: "2023-04-25T16:02:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6447ac5f09713_basheerbashi.jpg"
keywords: []
---

# ആളുകള്‍ ചിന്തിക്കുന്നത് സെക്‌സ് മാത്രമാണ്, രണ്ടു പേരുടെ ജീവിതവും നശിപ്പിക്കുന്നില്ലല്ലോ; ബഷീര്‍ ബഷി

> **Lead Summary:** മലയാളികള്‍ക്ക് സുപരിചിതമായ കുടുംബമാണ് ബഷീര്‍ ബഷിയുടേത്. തങ്ങള്‍ക്ക് നേരിടേണ്ടി വരുന്ന വിമര്‍ശനങ്ങളെക്കുറിച്ച് പ്രതികരിക്കുകയാണ് ബഷീറും ഭാര്യമാരും. ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബഷീര്‍ ബഷിയും ഭാര്യമായ സുഹാനയും മഷൂറയും മനസ് തുറന്നത്. വിമര്‍ശനങ്ങള്‍ക്ക് ചുട്ട മറുപടിയാണ് കുടുംബം നല്‍കുന്നത്. 

## Article Content

മലയാളികള്‍ക്ക് സുപരിചിതമായ കുടുംബമാണ് ബഷീര്‍ ബഷിയുടേത്. തങ്ങള്‍ക്ക് നേരിടേണ്ടി വരുന്ന വിമര്‍ശനങ്ങളെക്കുറിച്ച് പ്രതികരിക്കുകയാണ് ബഷീറും ഭാര്യമാരും. ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബഷീര്‍ ബഷിയും ഭാര്യമായ സുഹാനയും മഷൂറയും മനസ് തുറന്നത്. വിമര്‍ശനങ്ങള്‍ക്ക് ചുട്ട മറുപടിയാണ് കുടുംബം നല്‍കുന്നത്. 

മണ്ടന്മാരാണോ ഇവര്‍. പൊട്ടത്തരമാണ് പറയുന്നത്. കമന്റിടാന്‍ വേണ്ടി മാത്രം വരുന്നതാണെന്നാണ് കമന്റിടാന്‍ വരുന്നവരെക്കുറിച്ച് സുഹാന പറയുന്നത്. ഡിവോഴ്്‌സ് ആയി വേറെ കല്യാണം കഴിക്കുന്നതില്‍ ആളുകള്‍ക്ക് പ്രശ്‌നമില്ല. അവിടേയും ഒരാളുടെ കൂടെ ജീവിച്ച ശേഷമാണ് വേറെ ആളുടെ കൂടെ ജീവിക്കുന്നത്. അതിന് പ്രശ്‌നമില്ല. പിന്നെ എന്തിനാണ് ഒരാളെ ഉപേക്ഷിച്ച് മറ്റൊരാളുടെ പുറകെ പോകാതെ ജീവിക്കുന്നതിന് പ്രശ്‌നം.

രണ്ടു പേരുടെ ജീവിതവും നശിപ്പിക്കുന്നില്ലല്ലോ എന്നാണ് ബഷീര്‍ ബഷി ചോദിക്കുന്നത്. രണ്ടുപേരേയും അന്തസായി നോക്കുന്നുണ്ട്. രണ്ടു പേരും ഹാപ്പിയാണ്. അതിലെന്താണ് കുഴപ്പമെന്ന് ബഷീര്‍ ബഷി ചോദിക്കുന്നു. ആളുകള്‍ ചിന്തിക്കുന്നത് സെക്‌സ് മാത്രമാണ്. കല്യാണം, ഭാര്യ-ഭര്‍ത്താവ് എന്ന് പറയുമ്പോള്‍ സെക്‌സ് മാത്രമാണ് ആളുകള്‍ ചിന്തിക്കുന്നത്. അല്ലാതെ പരസ്പരമുള്ള അണ്ടര്‍സ്റ്റാന്റിംഗ്, സ്‌നേഹം കെയര്‍ ഒന്നുമല്ലെന്നും ബഷീര്‍ ബഷി ചൂണ്ടിക്കാണിക്കുന്നു. 

സെക്‌സ് പ്രധാനമല്ല എന്നല്ല. അത് പ്രധാനമാണ്. പക്ഷെ അതിനുമൊക്കെ അപ്പുറത്താണ് പരസ്പമുള്ള ബോണ്ട്. അത് ആളുകള്‍ ചിന്തിക്കുന്നില്ലെന്നും താരം പറയുന്നു. തങ്ങള്‍ ചിന്തിക്കുന്നത് ഒരു ജീവിതമേയുള്ളൂ അത് ആസ്വദിക്കുക എന്നാണെന്നും സുഹാന പറയുന്നു.

ജീവിതം മരണത്തിലേക്കുള്ള ഓട്ടമാണ്. അതിനാല്‍ ഈ സമയത്തിനുള്ളില്‍ ജീവിതം സന്തോഷത്തോടെയും നല്ല മനുഷ്യനായും ജീവിക്കുക. ജീവിതം എക്‌സ്‌പ്ലോര്‍ ചെയ്യുക, ഈ ഭൂമിയില്‍ അനുഭവിക്കാനുള്ളതൊക്കെ അനുഭവിക്കുകയുമാണ് വേണ്ടതെന്നും ബഷീര്‍ ബഷി പറയുന്നു. 

എന്നാല്‍ ചിലര്‍ ഇതെല്ലാം മറന്നു പോകും. അവര്‍ ബാക്കിയുള്ളവരുടെ ജീവിതം നോക്കിയിരിക്കും. ചൊറിഞ്ഞും പൊട്ടിയും അവരുടെ കമന്റ് ബോക്‌സില്‍ കിടന്ന് തെറിവിളിക്കും. തെറിവിളിക്കാനും നെഗറ്റിവീവ് ചിന്ത കൊടുക്കാനും വേണ്ടി അവര്‍ സമയം ചിലവിടുന്നത് ഞങ്ങള്‍ക്കു വേണ്ടിയാണ്. അതേസമയം വീഡിയോ കണ്ടിട്ട് കൊള്ളാലോ അവന്‍ രണ്ടു പേരയും സന്തോഷത്തോടെ നോക്കുന്നുവെന്ന് ചിന്തിക്കുകയല്ല ചെയ്യുന്നതെന്നും ബഷീര്‍ ബഷി പറയുന്നു. 

നല്ല റിയാക്ഷന്‍ വീഡിയോ ആരും ചെയ്യില്ല. വായില്‍ നിന്നും എന്തെങ്കിലും മണ്ടത്തരം വീണു പോയാല്‍ അതെടുത്ത് ഇയാള്‍ ടോക്‌സിക്ക് ആണ്, ടോക്‌സിക്ക് പാരന്റിംഗ് ആണെന്നൊക്കെ പറയുമെന്നാണ് ബഷീര്‍ ബഷി പറയുന്നത്.

മകളുടെ കാര്യത്തില്‍ വലിയ ഇഷ്യു ഉണ്ടാക്കിയിട്ടുണ്ട്. ചൈല്‍ഡ് ലൈനില്‍ നിന്നാണെന്ന് പറഞ്ഞ് വിളിച്ചിട്ട് പിന്നെ ഒരു വിവരവുമില്ല. വന്നത് പോലുമില്ല. വന്നിരുന്നുവെങ്കില്‍ നല്ല വിറ്റായേനെ. എന്റെ മകള്‍ നല്ല മറുപടി നല്‍കിയേനെ, ഞാനത് വീഡിയോ എടുക്കുകയും ചെയ്‌തേനെ എന്നും ബഷീര്‍ പറയുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/110912/now-bashir-bashis-new-interview-is-going-viral)