---
title: "റൊമാന്റിക് രംഗങ്ങള്‍ അഭിനയിക്കുമ്പോള്‍ ഭാര്യയെയും മക്കളെയും കുറിച്ച് ഓര്‍ത്തു പോവും ; വെളിപ്പെടുത്തലുമായി താരം "
english_title: "When acting in romantic scenes, he thinks of his wife and children; The star with the revelation"
publisher: "moviemax.in"
canonical_url: "https://moviemax.in/news/11081/when-acting-in-romantic-scenes-he-thinks-of-his-wife-and-children-the-star-with-the-revelation"
published_at: "2021-11-16T15:24:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619380318976c_.jpg"
keywords: []
---

# റൊമാന്റിക് രംഗങ്ങള്‍ അഭിനയിക്കുമ്പോള്‍ ഭാര്യയെയും മക്കളെയും കുറിച്ച് ഓര്‍ത്തു പോവും ; വെളിപ്പെടുത്തലുമായി താരം 

> **Lead Summary:** ഇഴുകി ചേര്‍ന്ന് അഭിനയിക്കുന്നതും കെട്ടി പിടിച്ച് ഉമ്മ വയ്ക്കുന്നതും ഒന്നും സിനിമാ താരങ്ങള്‍ക്ക് വലിയ പ്രയാസമുള്ള കാര്യം അല്ല, പ്രത്യേകിച്ചു ബോളിവുഡില്‍ എന്നൊക്കെയാണ് എല്ലാവരും ധരിച്ചു വച്ചിരിയ്ക്കുന്നത്. എന്നാല്‍ ആ കാഴ്ചപ്പാടുകളെ പാടെ തിരുത്തി കുറിയ്ക്കുകയാണ് ബോളിവുഡ് യുവ നടന്‍ ആയുഷ് ശര്‍മ.

## Article Content

ഇഴുകി ചേര്‍ന്ന് അഭിനയിക്കുന്നതും കെട്ടി പിടിച്ച് ഉമ്മ വയ്ക്കുന്നതും ഒന്നും സിനിമാ താരങ്ങള്‍ക്ക് വലിയ പ്രയാസമുള്ള കാര്യം അല്ല, പ്രത്യേകിച്ചു ബോളിവുഡില്‍ എന്നൊക്കെയാണ് എല്ലാവരും ധരിച്ചു വച്ചിരിയ്ക്കുന്നത്. എന്നാല്‍ ആ കാഴ്ചപ്പാടുകളെ പാടെ തിരുത്തി കുറിയ്ക്കുകയാണ് ബോളിവുഡ് യുവ നടന്‍ ആയുഷ് ശര്‍മ.

റൊമാന്റിക് രംഗങ്ങള്‍ ചെയ്യുമ്പോള്‍ താന്‍ എത്രമാത്രം അസ്വസ്ഥത അനുഭവിച്ചു എന്ന നടന്റെ വെളിപ്പെടുത്തല്‍ കേട്ട് മൂക്കത്ത് വിരല്‍ വയ്ക്കുകയാണ് ബോളിവുഡ് പാപ്പരാസികള്‍. തന്റെ പുതിയ ചിത്രമായ ആന്റിമിന്റെ പ്രമോഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വില്ലനായി അഭിനയിക്കുന്ന നടന്‍.

സല്‍മാന്‍ ഖാനെ നായകനാക്കി മഹേഷ് മഞ്‌ജേര്‍ക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആന്റിം. ചിത്രത്തില്‍ ബോളിവുഡ് മസില്‍ മാന്റെ വില്ലനായി അഭിനയിക്കുന്ന നടനാണ് ആയുഷ് ശര്‍മ. ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടന്‍. വില്ലനായി എത്തുന്ന നടന്റെ നാണമാണ് ഇപ്പോള്‍ ബോളിവുഡ് പാപ്പരാസി കോളത്തിലെ പ്രധാന വാര്‍ത്ത.

സിനിമയില്‍ റൊമാന്റിക് രംഗങ്ങള്‍ ചെയ്യുമ്പോള്‍ ഭാര്യയെയും മക്കളെയും ഓര്‍ത്തുപോകും എന്ന് ആയുഷ് ശര്‍മ പറയുന്നു. ഹോണ്‍ ലഗ ഷൂട്ടിങ് നടന്ന കൊണ്ടിരിയ്ക്കുമ്പോള്‍ പതിനായിരം ചിന്തകളാണ് മനസ്സില്‍. എനിക്ക് ഈ ലുക്ക് വേണ്ട. ഇത് എന്റെ ഭാര്യ കാണില്ലേ.. മക്കള്‍ കാണില്ലേ... എനിക്ക് അഭിനയിക്കേണ്ട എന്നൊക്കെയായിരിയ്ക്കും ചിന്ത- ശര്‍മ പറഞ്ഞു.

തന്റെ അസ്വസ്ഥത മനസ്സിലാക്കി സംവിധായകന്‍ തന്നെ പ്രാങ്ക് ചെയ്തതിനെ കുറിച്ചും ആയുഷ് തുറുന്ന് പറഞ്ഞു. ചിലപ്പോള്‍ നായിക മഹിമയെ താങ്കള്‍ ചുംബിക്കേണ്ടി വരും എന്ന് മഹേഷ് മഞ്‌ജേര്‍ക്കര്‍ പറഞ്ഞുവത്രെ. അപ്പോള്‍ താന്‍ കൂടുതല്‍ പരവശാനായി എന്നാണ് ആയുഷ് ശര്‍മ പറഞ്ഞത്.

എനിക്ക് ചുംബന രംഗം ചെയ്യാന്‍ പറ്റില്ല സര്‍ എന്ന് പറഞ്ഞപ്പോള്‍, സിനിമയ്ക്ക് വേണ്ടി അത്തരം രംഗങ്ങള്‍ ചെയ്‌തേ പറ്റൂ എന്നായി അദ്ദേഹം. സര്‍ പ്ലീസ് എന്നോട് ഇത് ചെയ്യരുത്. ഇത് ഗ്യാങ്‌സ്റ്റര്‍ ഫിലിം അല്ലേ. ലവ് സ്റ്റോറി അല്ലല്ലോ. പ്ലീസ് സര്‍ എന്നോട് പറയരുത് എന്നൊക്കെ പറഞ്ഞ് ആകെ പ്രശ്‌നമാക്കുകയായിരുന്നുവത്രെ.

ഒരു കുട്ടിയെ പോലെ സംവിധായകനെ താന്‍ കണ്‍വിന്‍സ് ചെയ്യാന്‍ ശ്രമിച്ചു എന്നാണ് ആയുഷ് ശര്‍മ പറയുന്നത്. സംവിധായകനോട് മാത്രമല്ല, കൂടെ അഭിനയിക്കുന്ന നടി മഹിമയോടും ഇക്കാര്യങ്ങള്‍ പറഞ്ഞു. നടിയും ഭയങ്കര അസ്വസ്ഥത അനുഭവിച്ചിരുന്നു എന്ന് ആയുഷ് ശര്‍മ പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/11081/when-acting-in-romantic-scenes-he-thinks-of-his-wife-and-children-the-star-with-the-revelation)