---
title: "'ഈ പ്രായത്തിലും ഇതെങ്ങനെ'യെന്ന് ആരാധകർ... ബോളിവുഡ് താരത്തിന്റെ വീഡിയോ വൈറൽ "
english_title: "'Fans like this even at this age... Bollywood star's video goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/110783/fans-like-this-even-at-this-age-bollywood-stars-video-goes-viral"
published_at: "2023-04-24T22:07:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6446b105583c8_MALAIKA.jpg"
keywords: []
---

# 'ഈ പ്രായത്തിലും ഇതെങ്ങനെ'യെന്ന് ആരാധകർ... ബോളിവുഡ് താരത്തിന്റെ വീഡിയോ വൈറൽ 

> **Lead Summary:** **ബോ**ളിവുഡ് താരങ്ങള്‍ പൊതുവെ ഫിറ്റ്നസിന് വളരെയേറെ പ്രാധാന്യം നല്‍കുന്നവരാണ്. പ്രായ-ലിംഗ ഭേദമെന്യേ ബോളിവുഡിലെ മിക്ക നടീനടന്മാരും വര്‍ക്കൗട്ടും ഡയറ്റുമെല്ലാം കൃത്യമായി പാലിച്ച് മുന്നോട്ട് പോകാറുണ്ട്.

## Article Content

**ബോ**ളിവുഡ് താരങ്ങള്‍ പൊതുവെ ഫിറ്റ്നസിന് വളരെയേറെ പ്രാധാന്യം നല്‍കുന്നവരാണ്. പ്രായ-ലിംഗ ഭേദമെന്യേ ബോളിവുഡിലെ മിക്ക നടീനടന്മാരും വര്‍ക്കൗട്ടും ഡയറ്റുമെല്ലാം കൃത്യമായി പാലിച്ച് മുന്നോട്ട് പോകാറുണ്ട്.

ഇത്തരത്തില്‍ ഫിറ്റ്നസിന്‍റെ കാര്യത്തില്‍ ഏറെ അഭിനന്ദനം ഏറ്റുവാങ്ങാറുള്ളൊരു താരമാണ് മലൈക അറോറ. നാല്‍പത്തിയൊമ്പത് വയസാണ് മലൈകയ്ക്ക് ഇപ്പോള്‍. പ്രായം ഇങ്ങനെ അമ്പതിനോട് അടുത്ത് നില്‍ക്കുന്നുവെങ്കിലും മലൈകയെ കണ്ടാല്‍ മുപ്പതുകളിലുള്ളൊരു യുവതിയായി മാത്രമേ തോന്നൂ.

വര്‍ക്കൗട്ടും കൃത്യമായ ഡയറ്റും ജീവിതരീതികളും തന്നെ കാരണം. ഇപ്പോഴിതാ ബോംബെ ടൈംസ് ഫാഷൻ വീക്ക് 2023ല്‍ യുവതാരങ്ങളെയെല്ലാം നിഷ്പ്രഭമാക്കിക്കൊണ്ട് വെട്ടിത്തിളങ്ങിയിരിക്കുകയാണ് മലൈക.

വര്‍ക്കൗട്ടിലൂടെയും ചിട്ടയായുള്ള ജീവിതരീതികളിലൂടെയും താൻ നേടിയ ഒതുങ്ങിയ ശരീരം, ഏറ്റവും മനോഹരമായി അവതരിപ്പിച്ചിരിക്കുകയാണ് താരം. മലൈകയുടെ വേഷത്തിനും വലിയ കയ്യടിയാണ് മേളയില്‍ ലഭിച്ചത്.

പ്രമുഖ ഡിസൈനര്‍ കൃഷ്ണ സണ്ണി രമണി ഒരുക്കിയ പിങ്ക് ഔട്ട്ഫിറ്റാണ് മലൈക അണിഞ്ഞിരുന്നത്. ഈ വേഷത്തില്‍ 'ഹോട്ട് ലുക്ക്' ആണ് താരത്തിന് കിട്ടിയത്. പല സോഷ്യല്‍ മീഡിയ പേജുകളിലും ഇതിനോടകം തന്നെ മലൈകയും റാമ്പ് വാക്കും, വീഡിയോയും ഫോട്ടോകളുമെല്ലാം എത്തിയിട്ടുണ്ട്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു.

ഏവര്‍ക്കും മലൈകയുടെ പ്രായവും ശരീരസൗന്ദര്യവും തന്നെയാണ് ചര്‍ച്ച ചെയ്യാനുള്ളത്. ഈ പ്രായത്തിലും എങ്ങനെയാണ് ഇത്ര സൗന്ദര്യം നിലനിര്‍ത്തുന്നത് എന്ന ചോദ്യം തന്നെ ആരാധകര്‍ ഇവരുടെ വീഡിയോയ്ക്കും ഫോട്ടോകള്‍ക്കും താഴെ ചോദിക്കുന്നു.

തന്‍റെ ലുക്ക് കൊണ്ട് മാത്രം ആയിരക്കണക്കിന് ആരാധകരെ നേടിയൊരു താരം കൂടിയാണ് മലൈക. മലൈകയ്ക്ക് പുറമെ ഭൂമി പട്നേക്കര്‍, ഷമിത ഷെട്ടി, നേഹ ശര്‍മ്മ, ദിയ മിര്‍സ എന്നിവരടക്കം നീണ്ട താരനിര തന്നെയാണ് ബോംബെ ടൈംസ് ഫാഷൻ വീക്ക് 2023 സമ്പന്നമാക്കിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/110783/fans-like-this-even-at-this-age-bollywood-stars-video-goes-viral)