---
title: "സ്ലിമ്മാകാന്‍ അനുഷ്കയുടെ ഡയറ്റ് രഹസ്യങ്ങള്‍ ഇതാ "
english_title: "Here are the secrets of Anushka's diet to lose weight"
publisher: "moviemax.in"
canonical_url: "https://moviemax.in/news/11077/here-are-the-secrets-of-anushkas-diet-to-lose-weight"
published_at: "2021-11-16T15:00:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61937a2e85fe0_.jpg"
keywords: []
---

# സ്ലിമ്മാകാന്‍ അനുഷ്കയുടെ ഡയറ്റ് രഹസ്യങ്ങള്‍ ഇതാ 

> **Lead Summary:** ദേവസേന എന്ന ഒറ്റ കഥാപാത്രം കൊണ്ടുതന്നെ ഇന്ത്യയിലെ സിനിമാപ്രേമികളുടെ മനസ്സ് കീഴടക്കിയ താരമാണ് അനുഷ്ക ഷെട്ടി. പ്രഭാസും റാണാ ദുഗ്ഗബട്ടിയും രമ്യ കൃഷ്ണയും സത്യരാജും നാസറുമെല്ലാം തകര്‍ത്തഭിനയിച്ച ബാഹുബലി പരമ്പരയില്‍ പ്രഭാസ് അവതരിപ്പിച്ച രണ്ട് കഥാപാത്രങ്ങളുടെ ഭാര്യയായും അമ്മയായും അനുഷ്ക മിന്നിതിളങ്ങി. ചിത്രത്തിന്‍റെ വിജയത്തില്‍ അനുഷ്കയുടെ പങ്ക് എടുത്തു പറയേണ്ടതാണ്. കഥാപാത്രത്തിന്‍റെ മികവിനു വേണ്ടി ഏതറ്റം വരെയും അനുഷ്ക പോകുമെന്നതിന്‍റെ തെളിവായിരുന്നു തെലുങ്കില്‍ സൈസ് സീറോ എന്ന പേരിലും തമിഴില്‍ ഇഞ്ചി ഇടുപ്പഴകി എന്ന പേരിലും റിലീസായ ചിത്രം. ഈ ചിത്രത്തിലെ അമിതവണ്ണമുള്ള കഥാപാത്രത്തിനായി 20 കിലോ ഭാരമാണ് അനുഷ്ക വര്‍ധിപ്പിച്ചത്.

## Article Content

ദേവസേന എന്ന ഒറ്റ കഥാപാത്രം കൊണ്ടുതന്നെ ഇന്ത്യയിലെ സിനിമാപ്രേമികളുടെ മനസ്സ് കീഴടക്കിയ താരമാണ് അനുഷ്ക ഷെട്ടി. പ്രഭാസും റാണാ ദുഗ്ഗബട്ടിയും രമ്യ കൃഷ്ണയും സത്യരാജും നാസറുമെല്ലാം തകര്‍ത്തഭിനയിച്ച ബാഹുബലി പരമ്പരയില്‍ പ്രഭാസ് അവതരിപ്പിച്ച രണ്ട് കഥാപാത്രങ്ങളുടെ ഭാര്യയായും അമ്മയായും അനുഷ്ക മിന്നിതിളങ്ങി. ചിത്രത്തിന്‍റെ വിജയത്തില്‍ അനുഷ്കയുടെ പങ്ക് എടുത്തു പറയേണ്ടതാണ്. കഥാപാത്രത്തിന്‍റെ മികവിനു വേണ്ടി ഏതറ്റം വരെയും അനുഷ്ക പോകുമെന്നതിന്‍റെ തെളിവായിരുന്നു തെലുങ്കില്‍ സൈസ് സീറോ എന്ന പേരിലും തമിഴില്‍ ഇഞ്ചി ഇടുപ്പഴകി എന്ന പേരിലും റിലീസായ ചിത്രം. ഈ ചിത്രത്തിലെ അമിതവണ്ണമുള്ള കഥാപാത്രത്തിനായി 20 കിലോ ഭാരമാണ് അനുഷ്ക വര്‍ധിപ്പിച്ചത്.

കഥാപാത്രത്തിനു വേണ്ടി വണ്ണം വച്ചും മെലിഞ്ഞുമെല്ലാം അനുഷ്ക നടത്തുന്ന ഇത്തരം പ്രയത്നങ്ങള്‍ സിനിമാലോകത്തിന്‍റെ കയ്യടി നേടിയിട്ടുണ്ട്. ഭാരനിയന്ത്രണത്തിലെ തന്‍റെ അനുഭവജ്ഞാനം ഉള്‍പ്പെടുത്തി ലൈഫ് സ്റ്റൈല്‍ കോച്ച് ലൂക് കൂട്ടിഞ്ഞോയുമായി ചേര്‍ന്ന് മാജിക് വെയ്റ്റ് ലോസ് പില്‍ എന്ന പുസ്തകവും അനുഷ്ക എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. വെള്ളിത്തിരയ്ക്ക് പുറത്ത് ആരോഗ്യ കാര്യങ്ങളില്‍ വളരെ ശ്രദ്ധയുള്ള, ഊര്‍ജ്ജസ്വലമായ ജീവിതശൈലിയുടെ ഉടമ കൂടിയാണ് ഈ തെലുങ്ക് സൂപ്പര്‍ താരം. സിനിമയില്‍ വരുന്നതിന് മുന്‍പ് യോഗ പരിശീലകയായിരുന്നു അനുഷ്ക.

അനുഷ്കയുടെ ഫിറ്റ്നസ് സൗന്ദര്യ രഹസ്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് താരത്തിന്‍റെ ജലപാനം. ദിവസം മുഴുവന്‍ നീളുന്ന ഷൂട്ടിങ്ങ് ഷെഡ്യൂളുകള്‍ക്കിടയിലും ശരീരത്തിലെ ജലാശം നിലനിര്‍ത്താന്‍ താരം മറക്കില്ല. അനുഷ്കയുടെ ചര്‍മത്തിന്‍റെ തിളക്കത്തിന് പിന്നിലുള്ള രഹസ്യവും ഇതാണ്. ഷൂട്ടുകള്‍ക്ക് ഇടയില്‍ കുടിക്കാൻ കരിക്കിന്‍ വെള്ളമാണ് അനുഷ്ക ഇഷ്ടപ്പെടുന്നത്.

പച്ചക്കറികളുടെ രൂപത്തില്‍ ഭക്ഷണത്തില്‍ ഫൈബര്‍ ആവശ്യത്തിന് ഉള്‍പ്പെടുത്താന്‍ അനുഷ്ക എപ്പോഴും ശ്രദ്ധിക്കും. മറ്റു പല സെലിബ്രിറ്റികളെയും പോലെ കുറഞ്ഞ അളവിലുള്ള ചെറു മീലുകള്‍ ഇടയ്ക്കിടെ കഴിച്ചാണ് അമിതയ വിശപ്പ് അനുഷ്ക നിയന്ത്രിക്കുന്നത്. എല്ലാ ദിവസവും രാത്രി എട്ട് മണിക്കുള്ളില്‍ രാത്രി ഭക്ഷണം കഴിക്കാനും താരം പ്രത്യേകം ശ്രദ്ധിക്കും. ഇത്തരത്തില്‍ ചെയ്യുന്നത് ദഹനം മെച്ചപ്പെടുത്താനും ചയാപചയം വേഗത്തിലാക്കി ഭാരം കുറയ്ക്കാനും സഹായിക്കും.

പച്ചക്കറികളുടെ രൂപത്തില്‍ ഭക്ഷണത്തില്‍ ഫൈബര്‍ ആവശ്യത്തിന് ഉള്‍പ്പെടുത്താന്‍ അനുഷ്ക എപ്പോഴും ശ്രദ്ധിക്കും. മറ്റു പല സെലിബ്രിറ്റികളെയും പോലെ കുറഞ്ഞ അളവിലുള്ള ചെറു മീലുകള്‍ ഇടയ്ക്കിടെ കഴിച്ചാണ് അമിതയ വിശപ്പ് അനുഷ്ക നിയന്ത്രിക്കുന്നത്. എല്ലാ ദിവസവും രാത്രി എട്ട് മണിക്കുള്ളില്‍ രാത്രി ഭക്ഷണം കഴിക്കാനും താരം പ്രത്യേകം ശ്രദ്ധിക്കും. ഇത്തരത്തില്‍ ചെയ്യുന്നത് ദഹനം മെച്ചപ്പെടുത്താനും ചയാപചയം വേഗത്തിലാക്കി ഭാരം കുറയ്ക്കാനും സഹായിക്കും.

### Related Links & Sources
- [Original Story Source](https://moviemax.in/news/11077/here-are-the-secrets-of-anushkas-diet-to-lose-weight)