---
title: "നിങ്ങള്‍ എല്ലാവരും തന്ന പിന്തുണയ്ക്ക് എല്ലാവര്‍ക്കും വലിയ നന്ദി, ലച്ചു ബിഗ് ബോസിന് പുറത്തേക്ക്!"
english_title: "A big thank you to everyone for the support you all have given us, Lachu out Bigg Boss!"
publisher: "moviemax.in"
canonical_url: "https://moviemax.in/news/110730/a-big-thank-you-to-everyone-for-the-support-you-all-have-given-us-lachu-out-bigg-boss"
published_at: "2023-04-24T17:30:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644670183368f_lechu1.jpg"
keywords: []
---

# നിങ്ങള്‍ എല്ലാവരും തന്ന പിന്തുണയ്ക്ക് എല്ലാവര്‍ക്കും വലിയ നന്ദി, ലച്ചു ബിഗ് ബോസിന് പുറത്തേക്ക്!

> **Lead Summary:** ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ ശ്രദ്ധേയ മത്സരാര്‍ഥികളില്‍ ഒരാളായ ലച്ചു ഷോയില്‍ നിന്ന് പുറത്തേക്ക്. ആരോഗ്യ കാരണങ്ങളാണ് ഐശ്വര്യ സുരേഷ് എന്ന ലച്ചു ബിഗ് ബോസിന് പുറത്തേക്ക് പോകുന്നത്. കടന്നുവന്ന വഴികളില്‍ താന്‍ നേരിട്ട അതിക്രമങ്ങളെക്കുറിച്ചും അതില്‍ നിന്ന് നേരിടുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുമൊക്കെ ലച്ചു ബിഗ് ബോസില്‍ വച്ച് പറഞ്ഞിരുന്നു.

## Article Content

ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ ശ്രദ്ധേയ മത്സരാര്‍ഥികളില്‍ ഒരാളായ ലച്ചു ഷോയില്‍ നിന്ന് പുറത്തേക്ക്. ആരോഗ്യ കാരണങ്ങളാണ് ഐശ്വര്യ സുരേഷ് എന്ന ലച്ചു ബിഗ് ബോസിന് പുറത്തേക്ക് പോകുന്നത്. കടന്നുവന്ന വഴികളില്‍ താന്‍ നേരിട്ട അതിക്രമങ്ങളെക്കുറിച്ചും അതില്‍ നിന്ന് നേരിടുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുമൊക്കെ ലച്ചു ബിഗ് ബോസില്‍ വച്ച് പറഞ്ഞിരുന്നു.

ഇക്കഴിഞ്ഞ വീക്കിലി ടാസ്കിലും ആരോഗ്യ കാരണങ്ങളെ തുടര്‍ന്ന് ലച്ചുവിന്‍റെ പൂര്‍ണ്ണ പങ്കാളിത്തം ഉണ്ടായിരുന്നില്ല. ഒപ്പം ഡോക്ടര്‍മാര്‍ പരിശോധിക്കുകയും സ്കാനിംഗ് ഉള്‍പ്പെടെ ടെസ്റ്റുകള്‍ നടത്തുകയും ചെയ്തിരുന്നു. ഏഷ്യാനെറ്റ് പുറത്തുവിട്ട പുതിയ പ്രൊമോയില്‍ ലച്ചുവിന്‍റെ ബിഗ് ബോസിലെ സാന്നിധ്യത്തിന് എന്തോ പ്രശ്നമുണ്ടാകുന്നു എന്ന് മാത്രമാണ് ഉള്ളത്.

> എന്നാല്‍ തന്‍റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ സ്റ്റോറിയായി പങ്കുവെവച്ച വീഡിയോയില്‍ താന്‍ ബിഗ് ബോസില്‍ നിന്ന് പുറത്തെത്തിയതായി ലച്ചു തന്നെ പറയുന്നുണ്ട്. "ബിഗ് ബോസില്‍ നിന്ന് എനിക്ക് ഇറങ്ങേണ്ടിവന്നു.

എന്താന്നുവച്ചാല്‍ എന്‍റെ ആരോഗ്യം ആകെ മോശമായിപ്പോയി. മൂന്ന് വട്ടം പിരീഡ്സ് വന്നു. വജൈന സ്വെല്ലിംഗ് വന്നു. ഒരാഴ്ച മൊത്തം ഛര്‍ദ്ദി ആയിരുന്നു. ട്രിപ്പ് തന്നിട്ടും വീണ്ടും ഛര്‍ദ്ദിച്ചുകൊണ്ടിരുന്നു. അതൊക്കെ കാരണം കൊണ്ട്, ആരോഗ്യ കാരണങ്ങളാല്‍ ഞാന്‍ ബിഗ് ബോസില്‍ നിന്ന് വിട പറയുകയാണ്.

> വിട പറഞ്ഞു. നിങ്ങള്‍ എല്ലാവരും തന്ന പിന്തുണയ്ക്ക് എല്ലാവര്‍ക്കും വലിയ നന്ദി. എന്‍റെ ആരോഗ്യകാര്യം ഞാന്‍ ശ്രദ്ധിക്കും. ചികിത്സയൊക്കെ കൃത്യമായി എടുത്തിട്ട് ഞാന്‍ വേഗം വരുന്നതായിരിക്കും", ലച്ചു വീഡിയോയില്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/110730/a-big-thank-you-to-everyone-for-the-support-you-all-have-given-us-lachu-out-bigg-boss)