---
title: "ബിഗ് ബോസില് നിന്നും പുറത്തായി ലച്ചു; ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം പിന്മാറി താരം, സത്യാവസ്ഥ "
english_title: "Lachu is out of Bigg Boss; The star withdrew due to health issues"
publisher: "moviemax.in"
canonical_url: "https://moviemax.in/news/110697/lachu-is-out-of-bigg-boss-the-star-withdrew-due-to-health-issues"
published_at: "2023-04-24T15:35:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644654aabfb1c_lechu.jpg"
keywords: []
---

# ബിഗ് ബോസില് നിന്നും പുറത്തായി ലച്ചു; ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം പിന്മാറി താരം, സത്യാവസ്ഥ 

> **Lead Summary:** ആവേശകരമായൊരു വീക്കിലി ടാസ്‌കോടെ ഉണര്‍ന്നിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 4. എന്നാല്‍ ആ ആവേശത്തിനിടെ താരങ്ങള്‍ക്കും പ്രേക്ഷകര്‍ക്കും കനത്ത ഞെട്ടല്‍ നല്‍കിയിരിക്കുകയാണ് പുതിയ വാര്‍ത്ത. ഷോയില്‍ നിന്നും ഒരു താരം പുറത്തായിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ബിഗ് ബോസിനോട് യാത്ര പറഞ്ഞിരിക്കുന്നത് ലച്ചുവാണ്. 

## Article Content

ആവേശകരമായൊരു വീക്കിലി ടാസ്‌കോടെ ഉണര്‍ന്നിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 4. എന്നാല്‍ ആ ആവേശത്തിനിടെ താരങ്ങള്‍ക്കും പ്രേക്ഷകര്‍ക്കും കനത്ത ഞെട്ടല്‍ നല്‍കിയിരിക്കുകയാണ് പുതിയ വാര്‍ത്ത. ഷോയില്‍ നിന്നും ഒരു താരം പുറത്തായിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ബിഗ് ബോസിനോട് യാത്ര പറഞ്ഞിരിക്കുന്നത് ലച്ചുവാണ്. 

 ഈ സീസണില്‍ ആദ്യമായി എവിക്ഷനിലൂടെ പുറത്തായത് ഏയ്ഞ്ചലീനായിരുന്നു. പിന്നാലെ ഗോപികയും എവിക്ഷനിലൂടെ പുറത്ത് പോകുന്നതിന് ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചിരുന്നു. 

വൈല്‍ഡ് കാര്‍ഡ് ആയി ബിഗ് ബോസ് വീട്ടിലേക്ക് എത്തിയ ഹനാനും ഷോയില്‍ നിന്നും പുറത്തായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നായിരുന്നു ഹനാന്‍ പുറത്തായത്. ഇപ്പോഴിതാ ഹനാന് പിന്നാലെ മറ്റൊരു താരം കൂടെ ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്തായിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ലച്ചുവാണ് റിപ്പോര്‍ട്ടുകള്‍ പ്രകാരം പുറത്തായിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലച്ചുവിനെ ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ടായിരുന്നു. ഇതിനാല്‍ ടാസ്‌കുകളിലും വീട്ടിലെ മറ്റ് പ്രവര്‍ത്തികളിലുമൊന്നും ലച്ചുവിന് കാര്യമായി പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. താരത്തെ പലവട്ടം മെഡിക്കല്‍ റൂമിലേക്ക് വിളിക്കുകയും ചെയ്തിരുന്നു. പീരിഡ്‌സുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ താന്‍ കുറച്ച് നാളുകളായി നേരിടുന്നുണ്ടെന്നും ലച്ചു പറഞ്ഞിരുന്നു. ഇത് തന്നെയാണ് താരത്തിന്റെ പുറത്താകലിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

ഹനാനെ പോലെ തന്നെ മെഡിക്കല്‍ പരിശോധനയ്ക്ക് ലച്ചുവിനേയും വിധേയയാക്കിയെന്നും ഇതോടെ താരം ഷോയില്‍ തുടരുന്നത് സുരക്ഷിതമല്ലെന്ന് ബോധ്യപ്പെട്ടുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ലച്ചു സ്വയം തന്നെ ക്വിറ്റ് ചെയ്യാന്‍ തയ്യാറായതാണോ അതോ മെഡിക്കല്‍ ടീമിന്റെ നിര്‍ദ്ദേശം പാലിക്കുകയായിരുന്നുവോ എന്നുമറിയില്ല. ഇതിനിടെ താരത്തിന്റെ പേര് വോട്ടിംഗ് ലിസ്റ്റില്‍ നിന്നും വെട്ടിയതും സോഷ്യല്‍ മീഡിയയിലെ അഭ്യൂഹങ്ങള്‍ക്ക് ശക്തി പകരുന്നുണ്ട്. 

ഇന്നാണ് താരത്തിന്റെ പുറത്താകല്‍ നടന്നിരിക്കുന്നത്. നാളത്തെ ലൈവിലും എപ്പിസോഡിലും എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് കൂടുതല്‍ വ്യക്തമായി അറിയാനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേസമയം താരത്തെ താല്‍ക്കാലികമായി ഷോയില്‍ നിന്നും മാറ്റി നിര്‍ത്തുക മാത്രമാണോ ഉണ്ടായതെന്നും അറിയില്ല. മാറി നില്‍ക്കുന്ന സമയത്ത് നോമിനേഷന്‍ പട്ടികയില്‍ നിന്നും പേര് മാറ്റി വെക്കുന്ന രീതിയും ബിഗ് ബോസിലുള്ളതിനാല്‍ അതും സോഷ്യല്‍ മീഡിയയുടെ സംശയമായി നിലനില്‍ക്കുന്നുണ്ട്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/110697/lachu-is-out-of-bigg-boss-the-star-withdrew-due-to-health-issues)