---
title: "മണി സാറിനോട് എത്ര നന്ദി പറഞ്ഞാലും തീരില്ല; ഐശ്വര്യ റായ്"
english_title: "Aishwarya's words about the film are getting attention now."
publisher: "moviemax.in"
canonical_url: "https://moviemax.in/news/110690/aishwaryas-words-about-the-film-are-getting-attention-now"
published_at: "2023-04-24T14:51:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64464ab803c3a_manirathnamandaiswaryaraj.jpg"
keywords: []
---

# മണി സാറിനോട് എത്ര നന്ദി പറഞ്ഞാലും തീരില്ല; ഐശ്വര്യ റായ്

> **Lead Summary:** മണിരത്‌നത്തിന്റെ ‘പൊന്നിയിന്‍ സെല്‍വന്‍ 2’വിനായാണ് സിനിമാസ്വാദകര്‍ ഇപ്പോള്‍ കാത്തിരിക്കുന്നത്. ചിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രമാണ് ഐശ്വര്യ റായ് അവതരിപ്പിച്ച നന്ദിനി.

## Article Content

മണിരത്‌നത്തിന്റെ ‘പൊന്നിയിന്‍ സെല്‍വന്‍ 2’വിനായാണ് സിനിമാസ്വാദകര്‍ ഇപ്പോള്‍ കാത്തിരിക്കുന്നത്. ചിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രമാണ് ഐശ്വര്യ റായ് അവതരിപ്പിച്ച നന്ദിനി.

സിനിമയെ കുറിച്ച് ഐശ്വര്യ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. കരിയറിലെ ഏറ്റവും നല്ല കഥാപാത്രങ്ങള്‍ സമ്മാനിച്ചതില്‍ മണിരത്‌നത്തോട് നന്ദി പറയുകയാണ് ഐശ്വര്യ റായ്. ”നിങ്ങളുടെ എല്ലാവരുടേയും സ്‌നേഹത്തിന് നന്ദി. മണി സാറിനോട് ആദ്യം നന്ദി പറയുന്നു. എക്കാലവും ഓര്‍മ്മിക്കപ്പെടുന്ന നിരവധി കഥാപാത്രങ്ങള്‍ അദ്ദേഹം എനിക്ക് തന്നു.”

”ഇരുവര്‍, രാവണ്‍, രാവണന്‍, ഗുരു ഇപ്പോള്‍ പൊന്നിയിന്‍ സെല്‍വനും. അദ്ദേഹത്തോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. വളരെ മനോഹരമായ ശക്തമായ സ്ത്രീ കഥാപാത്രങ്ങളായിരുന്നു ഓരോന്നും.

നന്ദിനി എനിക്ക് വളരെ സ്‌പെഷ്യലാണ്.” ”എല്ലാവരേയും പോലെ രണ്ടാം ഭാഗത്തിനായി ഞാനും കാത്തിരിക്കുന്നു. പൊന്നിയിന്‍ സെല്‍വന്‍ ആദ്യ ഭാഗത്തിന് നിങ്ങള്‍ നല്‍കിയ പിന്തുണയ്ക്കും ആശംസകള്‍ക്കും നന്ദി” എന്നാണ് ഐശ്വര്യ റായ് പറയുന്നത്. ഏപ്രില്‍ 28ന് ആണ് പിഎസ് 2 റിലീസിന് ഒരുങ്ങുന്നത്.

ചിത്രത്തില്‍ ഡബിള്‍ റോളിലാണ് ഐശ്വര്യ റായ് എത്തുന്നത്. വൃദ്ധയായ ഊമൈറാണി എന്ന കഥാപാത്രത്തെയും താരം തന്നെയാണ് അവതരിപ്പിക്കുന്നത്. വിക്രം, കാര്‍ത്തി, തൃഷ, ജയം രവി, ജയറാം, ഐശ്വര്യ ലക്ഷ്മി, ശോഭിത ധൂലിപാല, പ്രഭു, ലാല്‍, വിക്രം പ്രഭു, ബാബു ആന്റണി, റിയാസ് ഖാന്‍ എന്നിങ്ങനെ നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/110690/aishwaryas-words-about-the-film-are-getting-attention-now)