---
title: "നാദിർഷയുടെ 'സംഭവം നടന്ന രാത്രിയില്‍'; പുതിയ ചിത്രത്തിന് തുടക്കം "
english_title: "Nadirsha's 'On the Night of the Incident'; The start of the new film"
publisher: "moviemax.in"
canonical_url: "https://moviemax.in/news/110680/nadirshas-on-the-night-of-the-incident-the-start-of-the-new-film"
published_at: "2023-04-24T14:13:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6446423816741_dileep.jpg"
keywords: []
---

# നാദിർഷയുടെ 'സംഭവം നടന്ന രാത്രിയില്‍'; പുതിയ ചിത്രത്തിന് തുടക്കം 

> **Lead Summary:** നാദിർഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജ നടന്നു. 'സംഭവം നടന്ന രാത്രി' എന്നാണ് ചിത്രത്തിന്റെ പേര്. തിരക്കഥാകൃത്തായ റാഫിയുടെ മകൻ മുബിൻ എം റാഫിയാണ് ചിത്രത്തിലെ നായക വേഷത്തിൽ എത്തുന്നത്.

## Article Content

നാദിർഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജ നടന്നു. 'സംഭവം നടന്ന രാത്രി' എന്നാണ് ചിത്രത്തിന്റെ പേര്. തിരക്കഥാകൃത്തായ റാഫിയുടെ മകൻ മുബിൻ എം റാഫിയാണ് ചിത്രത്തിലെ നായക വേഷത്തിൽ എത്തുന്നത്.

ഞാൻ പ്രകാശൻ, മകൾ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ ദേവിക സഞ്ജയ്‌ ആണ് നായികയായി എത്തുന്നത്. അർജുൻ അശോകനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

പൂജയും ടൈറ്റിൽ ലോഞ്ചും ഇന്ന് രാവിലെ അസിസിയ കൺവെൻഷൻ സെന്ററിൽ വച്ചു ദിലീപ് നിർവ്വഹിച്ചു. നടൻ ലാൽ, ബി ഉണ്ണികൃഷ്ണൻ, ഹരിശ്രീ അശോകൻ, ഉദയകൃഷ്ണ, പിഷാരടി. നമിത പ്രമോദ്, ബിബിൻ ജോർജ് ഐ. എം വിജയൻ തുടങ്ങി പ്രമുഖ താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു. റാഫിയുടേതാണ് തിരക്കഥ.

### Related Links & Sources
- [Original Story Source](https://moviemax.in/news/110680/nadirshas-on-the-night-of-the-incident-the-start-of-the-new-film)